വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്
വല്ലപ്പുഴ | |
10°50′N 76°14′E / 10.83°N 76.24°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | {{{താലൂക്ക്}}} |
നിയമസഭാ മണ്ഡലം | പട്ടാമ്പി |
ലോകസഭാ മണ്ഡലം | പാലക്കാട് |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വിസ്തീർണ്ണം | 21.64ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | {{{വാർഡുകൾ}}} എണ്ണം |
ജനസംഖ്യ | 28,018 |
ജനസാന്ദ്രത | 1294.73/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
679336 +0466 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] പട്ടാമ്പി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് (Vallappuzha Gramapanchayath) . 21.64 ച.കിമി വിസ്തീർണ്ണമുള്ള വല്ലപ്പുഴ പഞ്ചായത്തിന്റെ വടക്കായി കുലുക്കല്ലൂർ പഞ്ചായത്തും പടിഞ്ഞാറായി കൊപ്പം പഞ്ചായത്തും കിഴക്കായി നെല്ലായ പഞ്ചായത്തും തെക്കു ഭാഗത്ത് ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയും സ്ഥിതി ചെയ്യുന്നു. വല്ലപ്പുഴ, ചെറുകോട്, കുറുവട്ടൂർ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് ഈ പഞ്ചായത്ത്. 1964 ൽ ആയിരുന്നു തെരെഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പഞ്ചായത്ത് ഭരണസമിതി വല്ലപ്പുഴയിൽ നിലവിൽ വന്നത്. ചൂരക്കോട് കുന്ന്, തറക്കുന്ന്, മണിക്കുന്ന്, വെള്ളിയാംകുന്ന്, കണിയാരക്കുന്ന്, പുൽമുഖം മലയുടെ ഒരു ഭാഗം എന്നിവയാണ് പ്രധാനപ്പെട്ട കുന്നിൻപ്രദേശങ്ങൾ. വെള്ളിയാംകുന്ന് തറക്കുന്ന് എന്നിവ സർക്കാർ റിസർവ്വ് വനങ്ങളാണ്. വെള്ളിയാംകുന്നിനും തറക്കുന്നിനും ഇടയിലായി ചരിത്ര സ്മാരകമായ രാമഗിരിക്കോട്ട സ്ഥിതി ചെയ്യുന്നു. വർഷത്തിൽ രണ്ടുതവണയായി കാലവർഷവും തുലാവർഷവും പെയ്തവസാനിക്കുമ്പോൾ ശിഷ്ടകാലം വരൾച്ചയുടേതാണ്. പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ നീളമുള്ള തോടുകളിലും ചെറുകുളങ്ങളിലും ഒതുങ്ങിയിരിക്കുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മാതൃഗൃഹം ഈ പഞ്ചായത്തിലാണ്. ടിപ്പു സുൽത്താന്റെ പടയോട്ടം ഈ പ്രദേശത്തുകൂടി കടന്നുപോയതിന്റെ സ്മാരകമായി തെക്കുപടിഞ്ഞാറേ അതിർത്തിയിൽ ചെറുകോട് രാമഗിരിക്കോട്ട ഇന്നും നിലനിൽക്കുന്നു.
==ചരിത്രം= വല്ലം എന്നാൽ ജലത്താൽ ചുറ്റപ്പെട്ട ചതുപ്പ് പ്രദേശം അത് ഒരു പുഴ പോലെ തോന്നിക്കും അതിൽനിന്നും വല്ലപ്പുഴ എന്ന പേര് ലഭിച്ചു ഇപ്പോൾ ആ ഭാഗങ്ങൾ നെൽകൃഷി ചെയ്യുന്ന സ്ഥലങ്ങൾ ആയി മാറിയിരിക്കുന്നു വടക്കിനിയേടത്ത് കിരങ്ങട്ട് മനക്കാർക്ക് സാമൂതിരി രാജാവിനാൽ ദാനം ചെയ്യപ്പെട്ടതായ വല്ലപ്പുഴ ദേശം വടക്കിനിയേടത്ത് ഗ്രാങ്ങാട്ട് മനയിലെ സ്താനിമാരായ നമ്പൂതിരിമാർ ഭരിച്ചിരുന്ന പ്രദേശമായിരുന്നു വല്ലപ്പുഴ. അഞ്ച് അമ്പലങ്ങളും അതിനുകീഴിൽ വരുന്ന 24 ക്ഷേത്രങ്ങളും, ഭൂസ്വത്തുക്കളും സാമൂതിരി രാജാവ് സ്ഥാനിമാരായ ദേശമംഗലം മനക്കാർക്കും വടക്കിനിയേടത്ത് നമ്പൂതിരിപ്പാടൻമാർക്കുമായി ഏൽപ്പിച്ചുകൊടുക്കുകയായിരുന്നു. ഇ.എം.എസിന്റെ മാതൃഗൃഹമാണ് ഈ മന. ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം ചൂരക്കോട് പഞ്ചായത്ത് പടിയിൽ പ്രവർത്തിച്ചിരുന്ന അഞ്ചാം തരം വരെയുള്ള “വല്ലപ്പുഴ ബോർഡ് ബോയ്സ് സ്ക്കൂൾ” ആയിരുന്നു. പ്രസ്തുത സ്ക്കൂളാണ് ഇന്നത്തെ ഗവ.യു.പി.സ്ക്കൂളായി ചൂരക്കോട് പ്രവർത്തിക്കുന്നത്. പിന്നീട് കുറുവട്ടൂർ കെ.സി.എം.എച്ച്.ഇ.സ്ക്കൂളും കൃഷ്ണവിലാസം എൽ.പി.സ്ക്കൂളും, ഭാസ്കരവിലാസം എൽ.പി.എസ് തുടങ്ങിയവയും സ്ഥാപിക്കപ്പെട്ടു. പഞ്ചായത്തിലെ ആദ്യ ഹൈസ്ക്കൂളായ വല്ലപ്പുഴ ഹൈസ്ക്കൂൾ 1950 ജൂൺ 21-നായിരുന്നു സ്ഥാപിക്കപ്പെട്ടത്. വല്ലപ്പുഴയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായ ഈ വിദ്യാലയം സ്ഥാപിച്ചത് കെ.വി.രാധാകൃഷ്ണൻനായരായിരുന്നു. 19-ാം നൂറ്റാണ്ടിൽ പഞ്ചായത്തിൽ അഞ്ചലാപ്പീസ് എന്ന “പോസ്റ്റോഫീസ്” സ്ഥാപിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന നിലമ്പൂർ- ഷൊർണ്ണൂർ റെയിൽവേ ലൈനിലെ റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കപ്പെട്ടു. വളരെക്കാലം മുൻപു മുതൽക്കു തന്നെ വല്ലപ്പുഴ കാർഷികമേഖലയായിരുന്നു. പഞ്ചായത്തിന്റെ കിഴക്കും പടിഞ്ഞാറും അതിർത്തിയിലെ മലകളുടെ ഇടയ്ക്കുള്ള ഭുവിഭാഗത്തിൽ ചെറിയ കുന്നുകളും ഉയർന്ന പ്രദേശങ്ങളും അവിടവിടെയായി ഉണ്ടെങ്കിലും ഭൂരിഭാഗവും നെൽപ്പാടങ്ങളായിരുന്നു. രണ്ട് പ്രധാനതോടുകളും അവയുടെ കൈവഴികളുമാണ് പ്രധാനമായും നെൽകൃഷിയ്ക്കുള്ള ജലസ്രോതസ്സുകൾ. നെൽകൃഷിക്കു പുറമെ തെങ്ങ്, കവുങ്ങ്, വാഴ, മരച്ചീനി, കശുമാവ്, കുരുമുളക്, റബ്ബർ, ഇഞ്ചി, മഞ്ഞൾ, ചേന എന്നിവയും വിവിധ പച്ചക്കറിയിനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ടായിരുന്നു. പഞ്ചായത്തിൽ ഇന്ന് ഏറ്റവും പഴക്കമുള്ള വായനശാല കൃഷ്ണവിലാസം സ്ക്കൂളിന് സമീപം പ്രവർത്തിക്കുന്ന വിവേകാനന്ദ വായനശാലയാണ്.പുതൻ, തിറ, അയ്യപ്പൻ പാട്ട്, പരിചമുട്ടുകളി തുടങ്ങിയ അനുഷ്ടാന കലകൾക്കു പുറമേ ബ്രാഹ്മണർക്കിടയിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്ന സംഘക്കളിയുടെ നടത്തിപ്പിനുള്ള അവകാശക്കാരായി മേക്കാട്ടു മന, ഉള്ളാമ്പുഴ മന എന്നിവ ഈ പ്രദേശത്താണ് മേക്കാട്ടു മനകൃഷ്ണൻ നമ്പൂതിരി സംഘക്കളിയുടെ നാലു പാദത്തിലും രാമൻ നമ്പൂതിരി സംഘക്കളിയിലെ വെളിച്ചപ്പാടായും വ്യക്തിമുദ്ര പതിപ്പിച്ചവരാണ് -
ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ കോൺഗ്രസ്സ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഏറക്കുറെ തുല്യമായ ശക്തിയാണിവിടെ നിലനിന്നുപോരുന്നത്. ഗ്രാമത്തിൽ കോൺഗ്രസ്സു പ്രസ്ഥാനം പരിചയപ്പെടുത്തിയത് മേക്കാട്ടു മന പരമേശ്വരൻ നമ്പൂതിരിയും കമ്യൂണിസ്റ്റാശയങ്ങൾ ആദ്യമായി അവതരിപ്പിച്ചത് മേക്കാട്ടു മന അഗ്നിത്രാതൻ നമ്പൂതിരിയുമായിരുന്നു എന്ന് നാട്ടിലെ കാരണവന്മാർ ഓർമ്മിയ്ക്കുന്നു.
പഞ്ചായത്തിലൂടെ[തിരുത്തുക]
ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന വല്ലപ്പുഴ പഞ്ചായത്തിനെ പ്രധാനമായി കുന്നിൻ പ്രദേശം, സമതലം, ചെരിവുപ്രദേശം, കുണ്ടുപാടങ്ങൾ എന്നിങ്ങനെ നാലായി തരംതിരിക്കാം. കണിയാരക്കുന്ന്, രാമഗിരിമല, പുൽമുഖംമല എന്നിവയാണ് പ്രധാന കുന്നിൻ പ്രദേശങ്ങൾ. ചരൽമണ്ണും, ചെങ്കല്ലും, വെട്ടുകല്ലും ഉയർന്ന പ്രദേശങ്ങളിലും മണൽ കലർന്ന പശിമരാശി മണ്ണ് കുണ്ടുപാടങ്ങളിലും കാണുന്നു. കിണറുകളും, കുളങ്ങളുമാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ. നിരവധി കുളങ്ങൾ ഈ പഞ്ചായത്തിലുണ്ട്. വളരെക്കാലം മുൻപുതന്നെ വല്ലപ്പുഴ കാർഷിക മേഖലയായിരുന്നു. 2016-ലെ പൊതുസ്ഥിതിവിശകലനം ചെയ്യുമ്പോൾ 21.64 ച.കി. മീറ്റർ വിസ്തൃതിയുള്ള പഞ്ചായത്ത് 16 വാർഡുകളായാണ് വിഭജിച്ചിരിക്കുന്നത് ജനസംഘ്യയുടെ 73% മുസ്ലീങ്ങളും, 27% ഹിന്ദുക്കളും . മൊത്തം ജനതയുടെ സാക്ഷരതാ നിരക്ക് 97% ആണ്. കണിയാരക്കുന്ന്, രാമഗിരിമല, പുൽമുഖംമല എന്നീ കുന്നും മലകളും ഈ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. 60 പൊതുകിണറുകളും, പൊതുകുടിവെള്ള ടാപ്പുകളും ജനങ്ങൾ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. തെരുവുവിളക്കുകളാണ് രാത്രികാലങ്ങളിൽ ഈ പഞ്ചായത്തിലെ വീഥികൾക്ക് വെളിച്ചം പകരുന്നത്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയിൽ റേഷൻകടകൾ പ്രവർത്തിക്കുന്നു. മാവേലി സ്റ്റോർ വല്ലപ്പുഴ ഗ്രാമപഞ്ചായത്തിലെ പൊതുവിതരണ രംഗത്തെ മറ്റൊരു സംവിധാനമാണ്. ഈ പഞ്ചായത്തിൽ യത്തീംഖാന ഓർഫണേജ് ഓഡിറ്റോറിയം പ്രവർത്തിക്കുന്നു. വല്ലപ്പുഴ കെ. എസ്. ഇ. ബി സെക്ഷൻ ഓഫീസ് യാറത്ത് സ്ഥിതിചെയ്യുന്നു. കേന്ദ്രസർക്കാരിന്റെ അധികാരത്തിലുള്ള പോസ്റ്റ് ഓഫീസും, ടെലിഫോൺ എക്സ്ചേഞ്ചും വല്ലപ്പുഴയിൽ പ്രവർത്തിക്കുന്നു. ധാറുനജാത്ത് ഇസ്ളാമിക് കോംപ്ളക്സ് ആണ് പഞ്ചായത്തിലെ പ്രധാന സ്വകാര്യ സ്ഥാപനം. സംസ്ഥാന സർക്കാർ സ്ഥാപനങ്ങളായ വില്ലേജ് ഓഫീസും, കൃഷിഭവനും വല്ലപ്പുഴയിൽ പ്രവർത്തിക്കുന്നു. എടുത്തുപറയത്തക്ക വൻകിട വ്യവസായങ്ങൾ ഈ ഗ്രാമത്തിൽ ഇല്ല എങ്കിലും മരമില്ലുകൾ, ക്രഷുകൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നു. കുട്ടനെയ്ത്ത്, പപ്പടനിർമ്മാണം, ഇരുമ്പുപണി, സ്വർണ്ണപ്പണി എന്നിവ പരമ്പരാഗത മേഖലയിൽ സജീവമാണ്. ഹോളോബ്രിക്സ്, വെൽഡിംഗ്, ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്, തീപ്പെട്ടി നിർമ്മാണം, റൈസ് മിൽ എന്നീ ഇടത്തരം വ്യവസായങ്ങളും ഈ പഞ്ചായത്തിലുണ്ട്. ഈ പഞ്ചായത്തിന്റെ വിദ്യാഭ്യാസചരിത്രം 1910-ൽ പഞ്ചായത്ത് പടിയിൽ സ്ഥാപിച്ച ആദ്യത്തെ വിദ്യാലയമായ വല്ലപ്പുഴ ബോർഡ് സ്കൂളിൽ നിന്നാരംഭിക്കുന്നു. പിന്നീട് കെ. സി. എം ഹയർ എലിമെന്ററി സ്കൂളും, കൃഷ്ണവിലാസം, ഭാസ്കരവിലാസം എന്നീ എൽ പി സ്കൂളുകളും സ്ഥാപിക്കപ്പെട്ടു. 2010 -ൽ എത്തി നിൽക്കുമ്പോൾ സ്വകാര്യ മേഖലയിൽ 2 ഹയർ സെക്കന്ററി സ്കൂളുകളും, ഒരു യു. പി സ്കൂളും 5 എൽ പി സ്കൂളുകളും ഇവിടെയുണ്ട്. സർക്കാർ മേഖലയിൽ യു.പി സ്കൂളും, എൽ. പി സ്കൂളും ഓരോന്നു വീതമുണ്ട്. ഇതുകൂടാതെ ഉപരിപഠനത്തിനായി സ്വകാര്യ മേഖലയിൽ ഒരു അറബിക് കോളേജും ഇവിടെ പ്രവർത്തിക്കുന്നു. മൃഗസംരക്ഷണത്തിനായി മൃഗസംരക്ഷണ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു മൃഗാശുപത്രി വല്ലപ്പുഴയിൽ സ്ഥിതിചെയ്യുന്നു. വല്ലപ്പുഴയിൽ എസ്. ബി. ഐയുടെ ദേശസാൽകൃത ബാങ്ക് പ്രവർത്തിക്കുന്നു. വല്ലപ്പുഴ സർവ്വീസ് സഹകരണ ബാങ്ക്, ചെറുപ്പുളശ്ശേരി അർബൻ ബാങ്ക് എന്നിവയാണ് സഹകരണ മേഖലയിലെ ബാങ്കിംഗ് സ്ഥാപനങ്ങൾ. 4 തപാൽ ഓഫീസുകൾ വല്ലപ്പുഴ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്. ചെറുപ്പുളശ്ശേരി പട്ടാമ്പി റോഡ്, ഷൊർണ്ണൂർ - കയിലിയാട് -വല്ലപ്പുഴ റോഡ്, വല്ലപ്പുഴ - ചെറുകോട് - മുളയങ്കാവ് റോഡ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന റോഡുകൾ. പട്ടാമ്പി ബസ് സ്റ്റാന്റ്, ചെറുപ്പുളശ്ശേരി ബസ് സ്റ്റാന്റ് എന്നിവയാണ് തൊട്ടടുത്തുള്ള ബസ് സ്റ്റാൻഡുകൾ. ഗ്രാമപഞ്ചായത്തിനകത്ത് വല്ലപ്പുഴ റെയിൽവേ സ്റേഷൻ സ്ഥിതിചെയ്യുന്നു. ഇത് ജനങ്ങളുടെ റയിൽ ഗതാഗതം സുഗമമാക്കുന്നു. കോഴിക്കോടാണ് പഞ്ചായത്തിന് അടുത്തുള്ള തുറമുഖം. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികൾ ആശ്രയിക്കുന്നത് ഏറ്റവും അടുത്ത വിമാനത്താവളമായ കോഴിക്കോട്- കരിപ്പൂർ വിമാനത്താവളത്തെയാണ്. വല്ലപ്പുഴയാണ് പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രം. ഹയാത്ത് ഷോപ്പിംഗ് കോപ്ളക്സ്, മദീന കോംപ്ളക്സ്, കെ. കെ. എം കോംപ്ളക്സ്, സി. റ്റി കോംപ്ളക്സ്, എം. എൻ ടവർ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ഷോപ്പിംഗ് കോംപ്ളക്സുകൾ. നിരവധി ആരാധനാലയങ്ങൾ ഈ പഞ്ചായത്തിലുണ്ട്. ചെറുകോട് സ്ഥിതിചെയ്യുന്ന തറക്കൽ വാരിയം പോയ കാലത്തിലെ പ്രതാപത്തിൻറെ അവശേഷിക്കുന്ന നാലു കെട്ടും സർപ്പക്കാവുകളും ക്ഷേത്രവും അടങ്ങിയ നല്ല ഒരു ലൊക്കേഷൻ ആണ് നിരവധി സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ വേനൂർ ശിവ സുബ്രഹ്മണ്യ ക്ഷേത്രം മഹാദേവ പന്തൽ ക്ഷേത്രം പിഷാരിക്കൽ ഭഗവതി ക്ഷേത്രം കൂവളകത്ത് ശിവക്ഷേത്രം കാർത്ത്യായനി ഭഗവതി ക്ഷേത്രം പെങ്ങോട്ടു കാവ് ശിവക്ഷേത്രം എന്നിവയാണ് മുസ്ലിം ദേവാലയങ്ങളും പഞ്ചായത്തിൽ അങ്ങിങ്ങായി നിലകൊള്ളുന്നു. ശിവരാത്രി ഉൽസവം, പാണൻപാട്ട്, പൂതനും തിറയും, തെയ്യം, ആലിക്കൽ കരിവേല, കാളവേല, വേനൂർ ശിവ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന പൂരമഹോത്സവം എന്നിവയാണ് പ്രധാന ഉത്സവാഘോഷങ്ങൾ. സ്വാതന്ത്ര്യസമരസേനാനി ആയിരുന്ന കെ. ടി. മാധവൻ നമ്പ്യാർ, മികച്ച അദ്ധ്യാപകനുള്ള അവാർഡ് നേടിയ കെ. വി. രാധാകൃഷ്ണൻ നായർ, പതിനെട്ടുവർഷക്കാലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ. വി. പ്രഭാകരൻ നമ്പ്യാർ എന്നിവർക്കെല്ലാം ജൻമം നൽകിയത് വല്ലപ്പുഴ പഞ്ചായത്താണ്. മാപ്പിള കലാ അക്കാദമി, കാരുണ്യ സാംസ്കാരിക നിലയം എന്നിവയാണ് ഈ പഞ്ചായത്തിലെ പ്രധാന സാംസ്കാരിക സ്ഥാപനങ്ങൾ. ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങൾ പഞ്ചായത്തിനകത്തുണ്ട്. പ്രാഥമിക ആരോഗ്യരംഗത്ത് അപ്പംകണ്ടം പ്രാഥമികാരോഗ്യ കേന്ദ്രം സജീവമായി പ്രവർത്തിച്ചു വരുന്നു. സർക്കാർ ആയുർവേദ ആശുപത്രി, കുറുവട്ടൂരിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോപ്പതി ആശുപത്രി എന്നിവയാണ് പഞ്ചായത്തിലെ മറ്റ് ആരോഗ്യകേന്ദ്രങ്ങൾ. പഞ്ചായത്ത് നിവാസികൾക്ക് ആംബുലൻസ് സേവനം നൽകിവരുന്ന കുറുവട്ടൂരിലെ കാരുണ്യയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.
വാർഡിൻറെ പേര്[തിരുത്തുക]
- 1 ചോലമുക്ക്
- 2 തറക്കൽപടി
- 3 അപ്പംകണ്ടം
- 4 കാളപറമ്പ്
- 5 മേച്ചേരി
- 6 ചുങ്കപ്പുലാവ്
- 7 കിഴക്കേക്കര
- 8 ഉള്ളാമ്പുഴ
- 9 മാട്ടായ
- 10 ചേരിക്കല്ല്
- 11 ചൂരക്കോട്
- 12 പഞ്ചാരത്ത്പടി
- 13 റെയിൽവെ സ്റ്റേഷൻ
- 14 യാറം
- 15 പന്നിയംകുന്ന്
- 16 മനക്കൽപടി
മുൻ പ്രസിഡന്റുമാർ[തിരുത്തുക]
- 1 കെ. ടി മുഹമ്മദ്
- 2 മുഹമ്മദ് ഹാജി (കുഞ്ഞൂട്ടി ഹാജി)
- 3 കെ. വി. പ്രഭാകരൻ നമ്പ്യാർ
- 4 ഒ. എം. സാറാബീവി
- 5 എ. മുഹമ്മദാലി
- 6 കെ.അബ്ദുൾ റഹ്മാൻ
കാലാവസ്ഥ[തിരുത്തുക]
Vallapuzha, Kerala പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 32.8 (91) |
34.5 (94.1) |
35.8 (96.4) |
35.1 (95.2) |
33.2 (91.8) |
29.5 (85.1) |
28.6 (83.5) |
29.1 (84.4) |
30.2 (86.4) |
30.8 (87.4) |
31.6 (88.9) |
32.0 (89.6) |
31.93 (89.48) |
ശരാശരി താഴ്ന്ന °C (°F) | 22.3 (72.1) |
23.2 (73.8) |
24.8 (76.6) |
25.7 (78.3) |
25.2 (77.4) |
23.6 (74.5) |
22.9 (73.2) |
23.5 (74.3) |
23.5 (74.3) |
23.7 (74.7) |
23.4 (74.1) |
22.4 (72.3) |
23.68 (74.63) |
മഴ/മഞ്ഞ് mm (inches) | 2 (0.08) |
12 (0.47) |
27 (1.06) |
103 (4.06) |
211 (8.31) |
566 (22.28) |
687 (27.05) |
349 (13.74) |
203 (7.99) |
264 (10.39) |
136 (5.35) |
23 (0.91) |
2,583 (101.69) |
ഉറവിടം: Climate-Data.org[4] |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-06-24.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-08-09.
- ↑ "CLIMATE: Vallapuzha", Climate-Data.org. Web: [1].
ഇതും കാണുക[തിരുത്തുക]
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

- വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine.