വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്
വടക്കഞ്ചേരി | |
10°35′N 76°29′E / 10.59°N 76.48°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | തരൂർ (സംവരണം ) |
ലോകസഭാ മണ്ഡലം | ആലത്തൂർ (സംവരണം ) |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | പ്രസിഡൻ്റ് ശ്രീമതി അനിത പോൾസൺ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 37.88ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 31470 |
ജനസാന്ദ്രത | 831/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
678683 +04922 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ആലത്തൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്. വടക്കഞ്ചേരി ഒന്ന്, വടക്കഞ്ചേരി രണ്ട് എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്താണ് വടക്കഞ്ചേരി. 1960 -ൽ വടക്കഞ്ചേരി, ആയക്കാട്, മംഗലം എന്നീ പഞ്ചായത്തുകൾ ഒരുമിച്ച് ചേർന്നാണ് ഇന്നത്തെ വടക്കഞ്ചേരി പഞ്ചായത്ത് രൂപീകരിച്ചത്. 37.88 ച.കി.മീ. വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് കണ്ണമ്പ്ര, കാവശ്ശേരി, ആലത്തൂർ പഞ്ചായത്തുകൾ, കിഴക്ക് വണ്ടാഴി, കിഴക്കഞ്ചേരി, ആലത്തൂർ, മേലാർകോട് പഞ്ചായത്തുകൾ, തെക്ക് കിഴക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകൾ, പടിഞ്ഞാറ് കണ്ണമ്പ്ര പഞ്ചായത്ത് എന്നിവയാണ്. ജില്ലയിലെ തന്നെ ഒരു വലിയ വ്യാപാര സ്ഥലമണ് വടക്കഞ്ചേരി. പണ്ടുകാലത്ത് തെക്കൻ ജില്ലകളിൽ നിന്നുവന്ന് കുടിയേറ്റക്കരാണ് വടക്കഞ്ചേരിയുടെ ഇന്നത്തെ സമ്പദ് വ്യവസ്ഥക്കുപിന്നിൽ. ജില്ലയിൽ ഏറ്റവും കൂടുതൽ റബ്ബർ, മറ്റു സുഗന്ധ ദ്രവ്യങ്ങളും കൃഷിചെയ്യുന്നതും ഇവിടെയാണ്[അവലംബം ആവശ്യമാണ്].
വാർഡുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine.