കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത്
കടമ്പഴിപ്പുറം | |
അപരനാമം: കടമ്പഴിപ്പുറം | |
10°52′28″N 76°26′32″E / 10.8745°N 76.4421°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
ഭരണസ്ഥാപനം(ങ്ങൾ) | ഗ്രാമപഞ്ചായത്ത് |
പ്രസിഡന്റ് | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
678633 +0466 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | {{{പ്രധാന ആകർഷണങ്ങൾ}}} |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കടമ്പഴിപ്പുറം. പാലക്കാട് നിന്നും ചെർപ്പുളശ്ശേരിയിലേയ്ക്കുള്ള സംസ്ഥാനപാതയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള ദൂരവ്യത്യാസം
[തിരുത്തുക]- ജില്ലാ ആസ്ഥാനം - 27 കി.മി.
- അടുത്തുള്ള വിമാനത്താവളം (കോയമ്പത്തൂർ) - 76 കി.മി.
- അടുത്തുള്ള റെയിൽവേ സ്റ്റേഷൻ (ഒലവക്കോട്) - 22 കി.മി.
- അടുത്തുള്ള പ്രധാന ബസ്സ്റ്റേഷൻ (കോങ്ങാട്) - 12 കി.മി.
- അടുത്തുള്ള പ്രധാന ടൗൺ (പാലക്കാട്) - 27 കി.മീ.
- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 96 കി.മീ
- നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം - 118 കി.മീ
- ഒറ്റപ്പാലംറെയിൽവേ സ്റ്റേഷൻ - 24 കി.മീ
പ്രധാന പ്രാദേശിക ആഘോഷങ്ങൾ
[തിരുത്തുക]- വായില്യാംകുന്നുകാവ് പൂരം
- നാലിശ്ശേരിക്കാവ് പൂരം
- ചേരുകുന്നത്കാവുപൂരം ആലങ്ങാട്
പ്രധാന കാർഷിക വൃത്തികൾ
[തിരുത്തുക]നെല്ല്, തെങ്ങ്, റബ്ബർ, കവുങ്ങ് മുതലായവയാണ് പ്രധാനമായി കൃഷി ചെയ്തു വരുന്നത്.
ഭാഷ, മതം
[തിരുത്തുക]കടമ്പഴിപ്പുറത്തെ സംസാരഭാഷ മലയാളം തന്നെ. പ്രധാനമായും ഉപയോഗിക്കപ്പെടുന്ന സംസാരശൈലി വള്ളുവനാടൻ ശൈലിയാണ്. ഏറനാടൻ ശൈലിയിൽ സംസാരിക്കുന്ന ഇസ്ലാം മത വിശ്വാസികളും കടമ്പഴിപ്പുറത്തിൻറെ പ്രത്യേകതയാണ്. കടമ്പഴിപ്പുറത്തെ പ്രധാന മതവിഭാഗം ഹൈന്ദവമതം ആണ്. ഇസ്ലാം, ക്രൈസ്തവ മതവിഭാഗങ്ങളും ഈ ഗ്രാമത്തിൽ ജീവിച്ചുപോരുന്നു.
പ്രധാന ആകർഷണങ്ങൾ
[തിരുത്തുക]സാധാരണ ഏതൊരു വള്ളുവനാടൻ ഗ്രാമങ്ങളെയും പോലെ തന്നെ കടമ്പഴിപ്പുറത്തിൻറെയും പ്രധാന ആകർഷണം ഗ്രാമീണജനത തന്നെ. വായില്യാംകുന്ന് ക്ഷേത്രവും പച്ചായിൽ ക്ഷേത്രവും നാലിശ്ശേരി ഭഗവതി ക്ഷേത്രവും ഇവിടത്തെ പ്രസിദ്ധങ്ങളായ ഹൈന്ദവആരാധനാലയങ്ങളാണ്.
പ്രധാന സൗകര്യങ്ങൾ
[തിരുത്തുക]ധനകാര്യസ്ഥാപനങ്ങൾ
[തിരുത്തുക]- പഞ്ചാബ് നാഷണൽ ബാങ്ക്, കടമ്പഴിപ്പുറം
- എച്.ഡി.എഫ്.സി. ബാങ്ക്, അഴിയന്നൂർ, കടമ്പഴിപ്പുറം
- സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, പെരിങ്ങോട്, കടമ്പഴിപ്പുറം
- സ്റ്റേറ്റ് ബാങ്ക് ഓഫ്ഇന്ത്യ കടമ്പഴിപ്പുറം
- സർവ്വീസ് സഹകരണ ബാങ്ക് കടമ്പഴിപ്പുറം
- കേരള ഗ്രാമീണൻ ബാങ്ക് കടമ്പഴിപ്പുറം
- കടമ്പഴിപ്പുറം പഞ്ചായത്ത് മൾട്ടിപർപ്പസ് സഹകരണ സൊസൈറ്റി
ആശുപത്രികൾ
[തിരുത്തുക]- ഗവ: പ്രാഥമിക ആരോഗ്യകേന്ദ്രം, ആശുപത്രിപ്പടി, കടമ്പഴിപ്പുറം
- സന്ധ്യാറാം ആശുപത്രി, തീയേറ്റർ ജംഗ്ഷൻ, കടമ്പഴിപ്പുറം
വിനോദം
[തിരുത്തുക]- അർച്ചന തീയേറ്റർ, കടമ്പഴിപ്പുറം - ഇപ്പൊൾ നിലവിലില്ല
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- കടമ്പഴിപ്പുറം ഹയർ സെക്കൺടറി സ്കൂൾ, കടമ്പഴിപ്പുറം
- എസ്കോർട്സ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, കടമ്പഴിപ്പുറം
- ഗവ: യു.പി. സ്കൂൾ, കടമ്പഴിപ്പുറം
- ശ്രീകൃഷ്ണപുരം സെൻട്രൽ സ്കൂൾ കടമ്പഴിപ്പുറം.
- V T B college mannampatta katampazhippuram
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001