കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്
കോട്ടോപ്പാടം | |
10°35′N 76°14′E / 10.59°N 76.23°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | {{{താലൂക്ക്}}} |
നിയമസഭാ മണ്ഡലം | മണ്ണാർക്കാട് |
ലോകസഭാ മണ്ഡലം | പാലക്കാട് |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വിസ്തീർണ്ണം | 79.81ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 22 എണ്ണം |
ജനസംഖ്യ | 31832 |
ജനസാന്ദ്രത | 399/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
678 +04924 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ഫോറസ്റ്റ്-കന്നുകാലി ഗവേഷണ കേന്ദ്രം, തിരുവിഴാംകുന്ന് |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് . തിരുവിഴാംകുന്ന് (കോട്ടോപ്പാടം 3 വില്ലേേജ് ഓഫീസ് കച്ചേരിപ്പറമ്പിൽ ) , അയിരൂർ ( കോട്ടോപ്പാടം 2 വില്ലേജ് ഓഫീസ് ആര്യമ്പാവിൽ ) കോട്ടോപ്പാടം ( കോട്ടോപ്പാടം 1 വില്ലേജ്, പഞ്ചായത്ത് ഓഫീസിന് സമീപം) എന്നീ റവന്യൂ വില്ലേജുപരിധിയിൽപെട്ട ഈ പഞ്ചായത്തിന് 79.81 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 1962-ലാണ് കോട്ടോപ്പാടം പഞ്ചായത്തിന്റെ പ്രാരംഭം. കിഴക്ക് കുമരംപുത്തൂർ പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന അരിയൂർ തോടും, തെക്ക് ഒറ്റപ്പാലം താലൂക്കിലെ കുരുവിപുഴ പഞ്ചായത്തും മണ്ണാർക്കാട് താലൂക്കിലെ തച്ചനാട്ടുകരയും അതിരുടുന്നു.പടിഞ്ഞാറ് അലനല്ലൂർ പഞ്ചായത്തും മലപ്പുറം ജില്ലയുടെ താഴേക്കാട് പഞ്ചായത്തും അതിർത്തിയാകുമ്പോൾ വടക്ക് തമിഴ്‌നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയോട് ചേർന്ന പശ്ചിമഘട്ട മലനിരകൾ അതിരിട്ടിരിക്കുന്നു.ഇപ്പോൾ ഇല്ല്യാസ് താളിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയി നിലകൊള്ളുന്നു
മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ[തിരുത്തുക]
- ഒളപ്പമണ്ണ സുബ്രഹ്മണ്യ നമ്പൂതിരിപ്പാട്
- എൻ . പി വീരാൻകുട്ടി
- കല്ലടി മുഹമ്മദ്
- കുറുമണ്ണ അബ്ദുൾ അസീസ്
- കെ. പി. നീന
- പാറശ്ശേരി ഹസൻ
- കല്ലടി അബൂബക്കർ
- തെക്കൻ അസ്മാബി
- ഇല്യാസ് താളിയിൽ
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/
- Census data 2001
ഇതും കാണുക[തിരുത്തുക]
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]