കരിമ്പ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിമ്പ
Kerala locator map.svg
Red pog.svg
കരിമ്പ
10°55′10″N 76°32′29″E / 10.9193228°N 76.5414906°E / 10.9193228; 76.5414906
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം {{{നിയമസഭാമണ്ഡലം}}}
ലോകസഭാ മണ്ഡലം {{{ലോകസഭാമണ്ഡലം}}}
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത് ‌
പ്രസിഡന്റ് ജയശ്രീ സി കെ-പ്രസിഡന്റ്‌‍
വിസ്തീർണ്ണം 69.22ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 22483
ജനസാന്ദ്രത 325/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
678597, 678596
+91-4924 246236
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ മീൻവല്ലം വെള്ളച്ചാട്ടം
അവലംബം [1]

പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 20 കിലോമീറ്റർ അകലെ പാലക്കാട് - കോഴിക്കോട് ദേശീയ പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണു കരിമ്പ[2]. പ്രശസ്തമായ കല്ലടിക്കോടൻ മലനിരകൾ ഈ ഗ്രാമത്തിലാണ്‌. മീൻ‌വല്ലം വെള്ളച്ചാട്ടം കല്ലടിക്കോട് മലയിലാണ്‌. മീൻവല്ലം ചെറുകിട ജലവൈദ്യുതപദ്ധതി കരിമ്പ പഞ്ചായത്തിൽ ആണ്.

അതിരുകൾ[തിരുത്തുക]

 • വടക്ക്: മാച്ചാംതോട് വെള്ളാതോട്
 • കിഴക്ക്: കല്ലടിക്കോടൻ മല
 • തെക്ക്: കാഞ്ഞിക്കുളം ചെക്ക് പോസ്റ്
 • പടിഞ്ഞാറ്: സത്രംകാവ്പുഴ കാരാകുർശ്ശി, കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തുകൾ.

അഗളി, തച്ചമ്പാറ, കാരാകുർശ്ശി, കടമ്പഴിപ്പുറം, കോങ്ങാട്, മുണ്ടൂർ, മലമ്പുഴ എന്നിവയാണു കരിമ്പ പഞ്ചായത്തിനോട് ചേർന്നു കിടക്കുന്ന മറ്റു ഗ്രാമപഞ്ചായത്തുകൾ.

കരിമ്പ പഞ്ചായത്തിൽ 17 വാർഡുകളാണുള്ളത്. അത് താഴെ പറയുന്നവ ആണ്.

 1. കപ്പടം
 2. മൂന്നേക്കർ
 3. വാക്കോട്
 4. കല്ലടിക്കോട്
 5. കളിപറമ്പ്
 6. കൂരിക്കുന്ന്
 7. ചൂരക്കൊട്
 8. പറക്കാട്
 9. മേലേമഠം
 10. കാഞ്ഞിരാനി
 11. കൊറ്റിയോട്
 12. വെട്ടം
 13. ചെറുള്ളി
 14. പനയംപാടം
 15. ചെമ്പൻതിട്ട
 16. ഇടക്കുറിശ്ശി
 17. പാലളം

ചരിത്രം[തിരുത്തുക]

1964 ലാണ് കരിമ്പ ഗ്രാമപ്പഞ്ചായത്ത് രൂപവത്കരിക്കപ്പെട്ടത്. ആദ്യത്തെ പ്രസിഡന്റ് കെ. കുഞ്ചുമൂത്താൻ.

പഴയ മലബാർ ജില്ലയിലെ വള്ളുവനാട് താലൂക്കിൽ പെടുന്നതാണു കരിമ്പ ഗ്രാമം. സ്വദേശി പ്രസ്ഥാനം, അയിത്തോച്ചാടനം തുടങ്ങിയ പ്രവർത്തനങ്ങളിൽ ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനം രൂപപ്പെട്ട കാലത്തുതന്നെ അതിലാകൃഷ്ടരായി ത്യാഗം സഹിച്ചവർ കരിമ്പ ഗ്രാമത്തിലുണ്ട്. ടി. ആർ. കൃഷ്ണസ്വാമി അയ്യർ, ചെന്ത്രാനി പത്മനാഭൻ നായർ, കൊങ്ങശ്ശേരി വിജയരാഘവൻ മേനകത്ത് അള്ളംമ്പാടത്ത് ദാമോദരപ്പണിക്കർ ,എടക്കുറുശ്ശി അബ്ദുറഹിമാൻ മൊല്ല, മേനകത്ത് ലക്ഷ്മിക്കുട്ടിയമ്മ, സുബ്രമഹ്ണ്യൻ ഗുപ്തൻ എന്നിവർ അതിൽ പ്രധാന പങ്കുവഹിച്ചവരാണ്. തുപ്പനാട് പാലം ഭാഗികമായി പൊളിച്ചത് പ്രധാനപ്പെട്ട സംഭവമാണ്. ആദ്യകാല സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ചെന്ത്രാനി പത്മനാഭൻ നായർ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ആഹ്വാനമുൾക്കൊണ്ട് കോളേജ് വിട്ടിറങ്ങുകയും കോളേജിൽ നിന്നു പുറത്താക്കപ്പെടുകയും ചെയ്തു

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ[തിരുത്തുക]

സമീപകാലത്ത്ക ഭാരതീയജനതാ പാർട്ടിക്ക് ശക്തമായ സ്വാധീനംഉണ്ടായി , പാർട്ടി, ഖിലാഫത്ത് പ്രസ്ഥാനം ,ആർ.എസ്. എസ്.എന്നിവ ഈ പഞ്ചായത്തിൽ വികാസം പ്രാപിച്ചിരുന്നു. അള്ളംമ്പാടം ഗേൾസ് സ്കൂൾ, പനയംപാടം ഹയർ എലിമെന്ററി സ്കൂൾ എന്നിവ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു. കൃഷ്ണൻ എഴുത്തച്ഛൻ കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു.

ഭൂപ്രകൃതി[തിരുത്തുക]

എക്കൽമണ്ണ് തുപ്പനാട് പുഴയുടെ വശങ്ങളിലും തോടുകൾക്കരികിലും കണ്ടുവരുന്നു. ചെങ്കല്ലു കലർന്ന മണ്ണാണ് കുന്നിൻ ചെരുവുകളിൽ കാണപ്പെടുന്നത്. കല്ലടിക്കോടൻ മലയുടെ താഴ്‌വരകളിൽ കറുത്ത ഫലഭൂയിഷ്ഠമായ മലമണ്ണ് കണ്ടുവരുന്നു. താഴ്‌വരകളും പാറക്കെട്ടുകളും നിറഞ്ഞതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി.

ജലപ്രകൃതി[തിരുത്തുക]

സാമാന്യം നല്ല മഴ ലഭിക്കുന്ന ഭൂപ്രദേശമാണ് കരിമ്പ. കനാലുകളെയും തോടുകളെയും ആശ്രയിച്ചാണ് ജലസേചനം. പ്രതിവർഷം ശരാശരി 2700 സെ.മി. മഴ ലഭിക്കുന്നു

ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ[തിരുത്തുക]

കരിമ്പ പഞ്ചായത്തിലെ മുഖ്യ ആരാധനാലയങ്ങളാണു കല്ലടിക്കോട് അയ്യപ്പൻ കാവ്. കല്ലടികോട് കാട്ടുശേരി അയ്യപ്പക്ഷേത്രം പാലക്കാട്‌ - മണ്ണാർക്കാട് ദേശീയപാത 213-ൽ വലിയ ക്ഷേത്രം എന്ന് തന്നെ പറയാം ഇവിടെ ധനുമാസം ൧-നു നടക്കുന്ന താലപ്പൊലി മഹോത്സവം വളരെ പ്രസിദ്ധമാണ് പൂർണ പുഷ്ക്കലമാരോടുകൂടിയ പ്രതിഷ്ഠയായതിനാൽ ഇവിടെ വിവാഹങ്ങൾ നടത്താറുണ്ട്‌. ഈ ക്ഷേത്രത്തിലേയ്ക്ക് എത്തിച്ചേരാൻ പാലക്കാടു നിന്നും മണ്ണാർക്കാട്, കോഴിക്കോട് ബസ്സിൽ കയറി അയ്യപ്പൻ കാവ്‌ സ്റ്റോപ്പിൽ ഇറങ്ങേണ്ടതാണ്.

സത്രം കാവ്, അയ്യപ്പൻ കോട്ട എന്നീ ഹിന്ദു ദേവാലയങ്ങളും പള്ളിപ്പടിയിലേയും തുപ്പനാട്ടിലേയും മുസ്ലിം പള്ളീകൾ,പള്ളിപ്പടിയിലേയും മാച്ചാംതോട്ടിലേയും ക്രിസ്ത്യൻ പള്ളികൾ എന്നിവയും. വളരെ പുരാതനമായ അയ്യപ്പൻ കുളം മോടി പിടിപ്പിക്കുകയും കാലഹരണപ്പെട്ടുപോയ അയ്യപ്പൻ ക്ഷേത്രം പുനരുദ്ധരിക്കുകയും ചെയതത് ഈ നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്. വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിന്റെയും കോട്ടയുടെയും അവശിഷ്ടങ്ങൾ കോലോത്തും പള്ളിയാർ ഭാഗത്തും കാണാം.

അവലംബം[തിരുത്തുക]

 1. http://www.lsg.kerala.gov.in/pages/lb_general_info.php?intID=5&ID=835&ln=ml
 2. http://www.lsg.kerala.gov.in/pages/lb_general_info.php?intID=5&ID=835&ln=ml