Jump to content

എലപ്പുള്ളി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലപ്പുള്ളി

എലപ്പുള്ളി
10°45′N 76°44′E / 10.75°N 76.74°E / 10.75; 76.74
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം മലമ്പുഴ
ലോകസഭാ മണ്ഡലം പാലക്കാട്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് എ തങ്കമണി
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 49.07ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 35509
ജനസാന്ദ്രത 724/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
678622
+04912583230
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ ചിറ്റൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ എലപ്പുള്ളി ഗ്രാമപഞ്ചായത്ത്. എലപ്പുള്ളി ഒന്ന്, എലപ്പുള്ളി രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 49.07 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പുതുശ്ശേരി പഞ്ചായത്തും, കിഴക്കുഭാഗത്ത് കൊഴിഞ്ഞാമ്പാറ, വടകരപ്പതി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കൊടുമ്പ്, പൊൽപ്പുള്ളി, നല്ലേപ്പിള്ളി പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് പുതുശ്ശേരി, മരുതറോഡ്, കൊടുമ്പ് പഞ്ചായത്തുകളുമാണ്. 1939-ലാണ് പഞ്ചായത്ത് രൂപം കൊണ്ടത്.

ഗ്രീൻ കേരള എക്സ്പ്രസ്സ്‌ റിയാലിറ്റി ഷോ

[തിരുത്തുക]

ദൂരദർശൻ തിരുവനന്തപുരം നിലയം സംഘടിപ്പിച്ച ഗ്രീൻ കേരള എക്സ്പ്രസ്സ്‌ റിയാലിറ്റി ഷോയിൽ , കേരളത്തിലെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തായി എലപ്പുള്ളി തിരഞ്ഞെടുക്കപ്പെട്ടു . പാലുൽപ്പാദന രംഗത്തെ വൻ നേട്ടങ്ങളുടെ അംഗീകാരമായിട്ടാണ് ഒന്നാം സമ്മാനമായ ഒരുകോടി രൂപ നേടിയത്. ഈ സമ്മാനം, തിരുവനന്തപുരത്ത് 2010 ജൂലൈ 27-ന് അന്നത്തെ മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദനിൽനിന്നും ഏറ്റുവാങ്ങി[1].

ബഹുമതി

[തിരുത്തുക]

1939-ലാണ് പഞ്ചായത്ത് രൂപം കൊണ്ടത്. ഇന്ത്യയിൽ ഗ്രാമീണ വൈദ്യുതീകരണത്തിൽ ആദ്യ പഞ്ചായത്ത് എന്ന ബഹുമതി എലപ്പുള്ളി ഗ്രാമപഞ്ചായത്തിനു ലഭിച്ചിട്ടുണ്ട്. വികസനരംഗത്ത് കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഏറ്റവും മെച്ചപ്പെട്ട പ്രവർത്തനത്തിന് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൽ നിന്നും പഞ്ചായത്തിന് അവാർഡും ലഭിച്ചു. അക്കാലത്ത് ഏറ്റവും നല്ല പഞ്ചായത്തിനുള്ള ഇന്ത്യൻ പ്രസിഡണ്ടിന്റെ അവാർഡും ഈ പഞ്ചായത്താണ്‌ സ്വന്തമാക്കിയത്.[2]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]

ഗവ. എ. പി. എച്ച്. എസ്. എസ്. എലപ്പുള്ളി സ്കൂളാണ് പഞ്ചായത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനം.21.1.2017ൽ അത് അന്താരാഷ്ട്ര തലത്തിലെക്ക് ഉയർത്തപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. "ഗ്രീൻകേരള എക്‌സ്​പ്രസ്: എലപ്പുള്ളി പഞ്ചായത്തിന് ഒരുകോടി". മാതൃഭൂമി. 28 ജൂലൈ 2010. Archived from the original on 2010-07-31. Retrieved 28 ജൂലൈ 2010. {{cite news}}: zero width space character in |title= at position 17 (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-29. Retrieved 2010-07-29.

elapully,kooliyode vinu

ഇതും കാണുക

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]