ഉള്ളടക്കത്തിലേക്ക് പോവുക

അലനല്ലൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലനല്ലൂർ

അലനല്ലൂർ
11°01′N 76°23′E / 11.02°N 76.39°E / 11.02; 76.39
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം മണ്ണാർക്കാട്
ലോക്‌സഭാ മണ്ഡലം {{{ലോക്‌സഭാമണ്ഡലം}}}
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് Habeebulla Ansari
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 58.24ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 24 എണ്ണം
ജനസംഖ്യ 39136
ജനസാന്ദ്രത 672/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
678 601
+04924 262235
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ വെള്ളച്ചാട്ടപ്പാറ

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ അലനല്ലൂർ ഗ്രാമപഞ്ചായത്ത് . അലനല്ലൂർ, കർക്കിടാംകുന്ന്, എടത്തനാട്ടുകര എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന്റെ ആകെ വിസ്തൃതി 58.24 ചതുരശ്രകിലോമീറ്ററാണ്.

1963-ലാണ് അലനല്ലൂർ പഞ്ചായത്ത് രൂപം കൊള്ളുന്നത്. ആദ്യത്തെ പഞ്ചായത്തുപ്രസിഡന്റ് പാറോക്കോട് കുഞ്ഞിമുഹമ്മദ് ഹാജിയായിരുന്നു.

ചരിത്രം

[തിരുത്തുക]

അലനല്ലൂർ പഞ്ചായത്തിലെ മാളികക്കുന്നിൽ നിലവിലുണ്ടായിരുന്ന എഴുത്തച്ഛൻ പള്ളിക്കൂടമായിരുന്നു ഇവിടത്തെ ഏറ്റവും പഴയ വിദ്യാഭ്യാസകേന്ദ്രം. 1915-ൽ സ്ഥാപിച്ച വട്ടമണ്ണപുറം എ.എം.എൽ.പി.സ്ക്കൂൾ ആണ് ഇവിടത്തെ ഏറ്റവും പഴയ സ്ക്കൂൾ. 1956-ലാണ് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ അലനല്ലൂരിൽ ഹൈസ്ക്കൂൾ ആരംഭിക്കുന്നത്. തുടർന്ന് എടത്തനാട്ടുകര ഹൈസ്ക്കൂൾ നിലവിൽ വന്നു.

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഓർമ്മിക്കേണ്ട വ്യക്തിത്വമാണ് അലനല്ലൂരിലെ എം.പി.രാമചന്ദ്രമേനോൻ. 1956-ൽ എൻ.എസ്.എസ്.എസ്റ്റേറ്റിലെ സമരവുമായി ബന്ധപ്പെട്ട് കൊങ്ങശ്ശീരി കൃഷ്ണൻ നടത്തിയ എട്ടു ദിവസം നീണ്ട നിരാഹാരസത്യാഗ്രഹം ഏറെ പ്രാധാന്യമർഹിക്കുന്നു. 1946-ലാണ് അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ആരംഭിക്കുന്നത്. ആദ്യത്തെ ബാങ്ക് പ്രസിഡന്റ് രാമചന്ദ്രമേനോൻ ആയിരുന്നു. 1930-ൽ ആയുർവേദ ആശുപത്രിയും 1961-ൽ സർക്കാർ ആശുപത്രിയും അലനല്ലൂരിൽ സ്ഥാപിക്കപ്പെട്ടു. 1939-ലാണ് അലനല്ലൂരിൽ ബസ് സർവ്വീസ് തുടങ്ങുന്നത്.

അലനല്ലൂർ പഞ്ചായത്തിൽ പ്രചാരത്തിലിരിക്കുന്ന കലാരൂപങ്ങൾ മിക്കതും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടതാണ്. പൂതൻ, തിറ, കോൽക്കളി, ചെറുമക്കളി, പുളളുവൻപ്പാട്ട്, തുയിലുണർത്ത് പാട്ട്, കളംപാട്ട് തുടങ്ങിയവയാണ് ഇവിടെ പ്രചാരത്തിലുള്ള പ്രധാനകലാരൂപങ്ങൾ. ഇതിൽ പുള്ളുവൻപാട്ട് അവതരിപ്പിക്കുന്നത് മേലാറ്റൂരിൽ നിന്നും വരുന്ന കലാകാരൻമാരാണ്.

ഭഗവത്ഗീത മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ആദ്യ മുസ്ളീം പണ്ഡിതനായ വിദ്വാൻ ഇസഹാക്ക് മാസ്റ്റർ, അഖിലേന്ത്യാപ്രശസ്തനായ സോപാനസംഗീത വിദ്വാൻ ഞരളത്ത് രാമപൊതുവാൾ എന്നിവർ ഈ പഞ്ചായത്തിൽ ജനിച്ച പ്രമുഖ വ്യക്തികളാണ്.

സ്ഥലനാമചരിത്രം

[തിരുത്തുക]

അലക്കിനു-തല്ലിന് നല്ല പേരുകേട്ട ഊരാണ് പിന്നീട് അലനല്ലൂരായത്. മാളിക സ്ഥിതിചെയ്തിരുന്ന കുന്ന് പിന്നീട് മാളിക്കുന്നായിമാറി. നെല്ലിമരങ്ങളുടെ കുന്ന് പിന്നീട് നെല്ലിക്കുന്നായി. തല മുണ്ഡനം ചെയ്തവരുടെ സങ്കേതമാണ് മുണ്ഡക്കുന്നായത്. ആലിങ്ങൾ, ഉണ്ണിയാൽ, പിലാകുറിശ്ശി, മൂച്ചിക്കൽ തുടങ്ങിയ സ്ഥലങ്ങൾ മരങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണെന്ന് കാണാം.

അതിരുകൾ

[തിരുത്തുക]

വാർഡുകൾ

[തിരുത്തുക]
  1. ചളവ
  2. ഉപ്പുകുളം
  3. പടിക്കാപാടം
  4. മുണ്ടക്കുന്ന്
  5. കൈരളി
  6. പള്ളിക്കുന്ന്
  7. മാളിക്കുന്ന്
  8. പെരിന്പടാരി
  9. കാട്ടുകുളം
  10. പാക്കത്ത് കൊളന്പ്
  11. കണ്ണംകുണ്ട്
  12. കലങ്ങോട്ടിരി
  13. അലനല്ലൂർ ടൌൺ
  14. വഴങ്ങല്ലി
  15. കാര
  16. ചീരട്ടക്കുളം
  17. ഉണ്ണിയാൽ
  18. ആലുങ്ങൽ
  19. നെല്ലൂർപ്പുള്ളി
  20. യത്തീംഖാന
  21. ആലുംകുന്ന്
  22. കോട്ടപ്പള്ള
  23. കുഞ്ഞുകുളം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  • ഗവ. ഹയർ സെക്കൻററി സ്കൂൾ, അലനല്ലൂർ
  • കൃഷ്ണ എൽ.പി സ്കൂൾ, അലനല്ലൂർ
  • മാപ്പിള എൽ.പി സ്കൂൾ, അലനല്ലൂർ
  • ഗവ: ഹയർ സെക്കൻ റിസ്കൂൾ, Edathanattukara
  • GUPS chalava
  • AMLPS EDATHANATTUKARA
  • MES VATTAMANNAPURAM
  • ST.THOMAS LP UPPUKULAM
  • GLPS EDATHANATTUKARA
  • ALPS MUNDAKKUNNU
  • GLPS CHUNDOTTUKUNNU
  • PKHMOUPS EDATAHANATTUKARA
  • TAMUPS EDATHANATTUKARA
  • GLPS KARKKIDAMKUNNU
  • ICS UPS KARKKIDAMKUNNU
  • KAMMLPS KARKKIDAMKUNNU
  • ALPS PALAKKAZHI
  • ALPS KATTUKULAM
  • ALPS MURIYAKKANNI

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]