ഉള്ളടക്കത്തിലേക്ക് പോവുക

പട്ടിത്തറ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പട്ടിത്തറ

പട്ടിത്തറ
10°46′N 76°04′E / 10.77°N 76.07°E / 10.77; 76.07
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം തൃത്താല
ലോക്‌സഭാ മണ്ഡലം {{{ലോക്‌സഭാമണ്ഡലം}}}
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് സുജാത.വി
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 27.2ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 26968
ജനസാന്ദ്രത 991/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] തൃത്താല ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ പട്ടിത്തറ ഗ്രാമപഞ്ചായത്ത് . പട്ടിത്തറ വില്ലേജിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 27.2 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 11 വാർഡുകളുള്ള പട്ടിത്തറപഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ആനക്കര, ആനക്കര പഞ്ചായത്തുകളും തെക്കുഭാഗത്ത് ചാലിശ്ശേരി, നാഗലശ്ശേരി പഞ്ചായത്തുകളും കിഴക്കുഭാഗത്ത് തൃത്താല, പരതൂർ, നാഗലശ്ശേരി പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് കപ്പൂർ, ആനക്കര പഞ്ചായത്തുകളുമാണ്. 1962 ജനുവരി ഒന്നിനാണ് പട്ടിത്തറ പഞ്ചായത്ത് രൂപീകരിച്ചത്. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിലെ പൊന്നാനി താലൂക്കിലാണ് മുമ്പ് ഈ പ്രദേശം ഉൾപ്പെട്ടിരുന്നത്. 1956-ലെ സംസ്ഥാനപുന:സംഘടനയെ തുടർന്ന് രൂപം കൊണ്ട കേരളത്തിൽ, പാലക്കാട് ജില്ലയിലെ അങ്ങാടി, മല, പട്ടിത്തറ തുടങ്ങിയ അംശങ്ങൾ കൂടിചേർന്നതാണ് ഇന്നത്ത പട്ടിത്തറ പഞ്ചായത്ത്. ഭാരതപ്പുഴ ഈ പഞ്ചായത്തിന്റെ അതിരിലൂടെ ഒഴുകുന്നു.

വാർഡുകൾ

[തിരുത്തുക]
വാർഡ് നമ്പർ വാർഡിന്റെ പേര് മെമ്പർമാർ സ്ഥാനം പാർട്ടി സംവരണം
1അരിക്കാട്രാധ.കെ.പിമെമ്പർഐ.എൻ.സിവനിത
2പൂലേരിനന്ദകുമാർ.എ.കെമെമ്പർസി.പി.ഐജനറൽ
3പട്ടിത്തറപ്രജീഷ വിനോദ്മെമ്പർഐ.എൻ.സിവനിത
4ചിറ്റപ്പുറംവിജയലക്ഷമി.എം.എസ്മെമ്പർസി.പി.ഐവനിത
5ആലൂർറസിയ അബൂബക്കർമെമ്പർഐ യു എം.എൽജനറൽ
6താനക്കാട്കാർത്തിയാനിമെമ്പർസി.പി.ഐഎസ്.സി.വനിത
7വെങ്കരഷാജഹാൻ പി.വിമെമ്പർഐ യു എം.എൽജനറൽ
8കാശാമുക്ക്സരിതമെമ്പർസി.പി.ഐഎസ്.സി.വനിത
9കക്കാട്ടിരിസെബു സദ്ക്കത്തുള്ളവൈസ് പ്രസിഡന്റ്സി.പി.ഐവനിത
10ധർമ്മഗിരിഉണ്ണിക്കൃഷ്ണൻ.കെമെമ്പർഐ.എൻ.സിഎസ്.സി
11വട്ടേനാട്സിനി.കെമെമ്പർസി.പി.ഐവനിത
12മലഗിരിജമെമ്പർസി.പി.ഐവനിത
13കോട്ടപ്പാടംബാലൻ.പിപ്രസിഡന്റ്ഐ.എൻ.സിഎസ്.സി
14തലക്കശ്ശേരിഉണ്ണിക്കൃഷ്ണൻ.എം.കെമെമ്പർസി.പി.ഐജനറൽ
15തൊഴൂക്കരശശിരേഖ.കെമെമ്പർഐ.എൻ.സിജനറൽ
16അങ്ങാടിമുഹമ്മദ് ഫവാസ്.കെ.ടിമെമ്പർസി.പി.ഐഎസ് സി വനിത
17കോക്കാട്ഹരീഷ്.കെമെമ്പർഐ.എൻ.സിജനറൽ
18ഒതളൂർഹുവൈസ് കക്കാട്ടിൽമെമ്പർസി.പി.ഐജനറൽ
പാലക്കാട് ജില്ലയിലെ പട്ടിത്തറ പഞ്ചായത്തിന്റെ ഭൂപടം

സ്റ്റാന്റിഗ് കമ്മിറ്റി

[തിരുത്തുക]
  • പ്രസിഡന്റ് - ബാലൻ.പി
  • വൈസ് പ്രസിഡന്റ് - സെബു സദ്ക്കത്തുള്ള

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]

പട്ടിത്തറ ഗ്രാമപഞ്ചായത്തിൽ 6 സർക്കാർ സ്കൂളുകളും 3 എയ്ഡഡ് സ്കൂളുകളുമാണ് ഉള്ളത്. ഇവയിൽ ഒരു ഹൈസ്ക്കൂളും 2 യു.പി. സ്കൂളുകളും 6 എൽ.പി. സ്ക്കൂളുകളുമാണ്.[2]

കോഡ് പേര് തരം ക്ലാസ്സുകൾ ഫോൺ
20002ജി.വി.എച്ച്.എസ്.വട്ടേനാട്ഗവൺമെന്റ്5-1204662370084
20502ജി.എൽ.പി.എസ്.ആലൂർഗവൺമെന്റ്1-404662271120
20513ജി.എൽ.പി.എസ്.പട്ടിത്തറഗവൺമെന്റ്1-49745195480
20519ജി.എൽ.പി.എസ്.വട്ടേനാട്ഗവൺമെന്റ്1-404662371074
20520ജി.എൽ.പി.എസ്.അരിക്കാട്ഗവൺമെന്റ്1-404662278782
20531എ.ജെ.ബി.സ്.കോട്ടപ്പാടംഎയ്ഡെഡ്1-49744145672
20534എ.ജെ.ബി.സ്.പടിഞ്ഞാറനാട്എയ്ഡെഡ്1-404662276262
20544ജി.യു.പി.എസ്.കക്കാട്ടിരിഗവൺമെന്റ്1-704662270200
20547എ.എം.യു.പി.എസ്.ആലൂർഎയ്ഡെഡ്1-704662373534

അവലംബം

[തിരുത്തുക]
  1. "Chandy to inaugurate new Pattambi taluk". The Hindu (in ഇംഗ്ലീഷ്). 2013 ഡിസംബർ 23. Archived from the original on 2013-12-27. Retrieved 2013 ഡിസംബർ 27. {{cite news}}: Check date values in: |accessdate= and |date= (help)
  2. "Sametham". Retrieved August 10, 2020.

ഇതും കാണുക

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]