നാഗലശ്ശേരി ഗ്രാമപഞ്ചായത്ത്
| നാഗലശ്ശേരി | |
| അപരനാമം: Kootanad | |
| 10°46′N 76°07′E / 10.76°N 76.12°E | |
![]() | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | പാലക്കാട് |
| വില്ലേജ് | {{{വില്ലേജ്}}} |
| താലൂക്ക് | |
| ബ്ലോക്ക് | |
| നിയമസഭാ മണ്ഡലം | തൃത്താല |
| ലോക്‌സഭാ മണ്ഡലം | {{{ലോക്‌സഭാമണ്ഡലം}}} |
| ഭരണസ്ഥാപനങ്ങൾ | Ottappalam Taluk |
| പ്രസിഡന്റ് | |
| വൈസ് പ്രസിഡന്റ് | |
| സെക്രട്ടറി | |
| വിസ്തീർണ്ണം | 26.2ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | എണ്ണം |
| ജനസംഖ്യ | 23288 |
| ജനസാന്ദ്രത | 889/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
679533,679535 +04662 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | Bharathapuzha |
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] തൃത്താല ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് . നാഗലശ്ശേരി വില്ലേജിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 26.20 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. നാഗലശ്ശേരി പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് തൃത്താല പഞ്ചായത്തും, തെക്കുഭാഗത്ത് തൃശ്ശൂർ ജില്ല- കടങ്ങോട്, കടവല്ലൂർ എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് തിരുമിറ്റക്കോട് പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് ചാലിശ്ശേരി, പട്ടിത്തറ, തൃശ്ശൂർ ജില്ല - കടവല്ലൂർ പഞ്ചായത്തുകളുമാണ്.പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയിൽ പൊന്നാനി താലൂക്കിൽ ഉൾപ്പെട്ട അംശങ്ങളായിരുന്നു നാഗലശ്ശേരിയും കോതച്ചിറയും. നാഗലശ്ശേരിയിൽ 7 ദേശങ്ങളും കോതച്ചിറയിൽ 3 ദേശങ്ങളും ഉൾപ്പെട്ടിരുന്നു. ഈ രണ്ട് അംശങ്ങളും ചേർന്ന് 1961-ൽ വില്ലേജ് പുന:സംഘടനാ വേളയിൽ നാഗലശ്ശേരി വില്ലേജ് രൂപം കൊണ്ടു. 1961 ജനുവരി 1-ന് നാഗലശ്ശേരി വില്ലേജ് ഉൾപ്പെട്ട പ്രദേശം നാഗലശ്ശേരി പഞ്ചായത്തായി തീർന്നു.കൂറ്റനാട്, പെരിങ്ങോട്, എന്നിവയാണു പ്രധാന സെന്റരുകൽ. നാഗലശ്ശേരി പഞ്ചായത്തിന്റെ ഭരണസിരാകേന്ദ്രം കൂറ്റനാടാണ്. ആമക്കാവിൽ ഭഗവതി ക്ഷേത്രം, ശ്രീ പഴയന്നീരി ശ്രീരാമ ക്ഷേത്രം, എളവാതിക്കൽ ക്ഷേത്രം തുടങ്ങിയവ ഈ പഞ്ചായത്തിലാണു. ആറാം തംബ്ബുരാൻ എന്ന മഹാ പ്രദിഭ വാണിരുന്ന പൂമുള്ളി മന പെരിങ്ങോടാണ്. പഞ്ചവാദ്യത്തിന്റെ മാസ്മരിക സൗന്ദര്യത്തിലൂടെ പ്രശസ്തമായ പെരിങ്ങോട് സ്കൂൾ ഈ പഞ്ചായത്തിലാണു. പത്മശ്രീ കലാമണ്ഡലം ഗോപി ജനിച്ചുവളർന്നത് പഞ്ചായത്തിലെ കോതച്ചിറയിൽ ആണ്. രൂപീക്രിതമായ കാലം മുതൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ കീഴിലാണു ഈ പഞ്ചായത്തിന്റെ ഭരണചക്രം തിരിഞ്ഞിട്ടുള്ളത്.അകെ 17 വാർഡുകളാണു ഇവിടെ. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമായ മിച്ചഭൂമിസമരത്തിലൂടെ പിടിച്ചെടുത്ത് (എ.കെ.ജി) (ഇഎംഎസ്സ്) എന്നു നാമകരണം ചെയ്യപ്പെട്ട പ്രദേശവും ഇവിടെ ഉണ്ട്..പാലക്കാട് ജില്ലയിലാണെങ്കിലും ക്രയവിക്രയങ്ങൾക്ക് ഇന്നാട്ടുകാർ കൂടുതലായും ബന്ധപ്പെടുന്നത് ത്രിശൂർ, മലപ്പുറം ജില്ലകളെയാണ്.
==വാർഡുകൾ==7
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001
- ↑ "Chandy to inaugurate new Pattambi taluk". The Hindu (in ഇംഗ്ലീഷ്). 2013 ഡിസംബർ 23. Retrieved 2013 ഡിസംബർ 27.
{{cite news}}: Check date values in:|accessdate=and|date=(help)CS1 maint: deprecated archival service (link)
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് Archived 2013-01-07 at the Wayback Machine
