തിരുവിഴാംകുന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തിരുവിഴാംകുന്ന്
Map of India showing location of Kerala
Location of തിരുവിഴാംകുന്ന്
തിരുവിഴാംകുന്ന്
Location of തിരുവിഴാംകുന്ന്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പാലക്കാട് ജില്ല
സമയമേഖല IST (UTC+5:30)

Coordinates: 11°3′0″N 76°21′0″E / 11.05000°N 76.35000°E / 11.05000; 76.35000 പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലെ ഒരു ഗ്രാമ പ്രദേശം. മണ്ണാർക്കാട് നിന്നും 14 കിലോമീറ്റർ വടക്കു-പടിഞ്ഞാറുള്ള ഈ ഗ്രാമം അലനല്ലൂർ, കോട്ടോപ്പാടം എന്നീ പഞ്ചായത്തുകളിലായാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിസുന്ദരമായ സംരക്ഷിത വനംപ്രദേശവും അന്താരാഷ്ട്ര അംഗീകാരം നേടിയ വേൾഡ് വൈഡ് യൂണിവേഴ്സിറ്റി നെറ്റ് വർക്കിൻറെ കീഴിലെ തിരുവിഴാംകുന്ന് ലൈവ് സ്റ്റോക്ക് റിസർച്ച് സെൻററും വെള്ളിയാർ പുഴയും പ്രധാന ആകർഷക കേന്ദ്രങ്ങളാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

തിരുവിഴാംകുന്ന് ഗവൺമെൻറ് എൽ.പി.സ്കൂളാണ് പ്രദേശത്തെ ഏക സർക്കാർ വിദ്യാലയം. എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനത്തിന് നൂറ്റാണ്ടിൻറെ പഴക്കമുണ്ട്. സി.പി.എ.യുപി സ്കൂൾ ആണ് ഏക യു.പി സ്കൂൾ.1976 ൽ സി.പി ഉമ്മർഹാജിയുടെ മേനേജ്മെൻറിന് കീഴിൽ ആരംഭിച്ച സ്കൂളിൽ 700 ഓളം വിദ്യാർഥികൾ പഠിക്കുന്നു.[1] സി.പി.എ.എൽ.പി സ്കൂൾ മുറിയകണ്ണി എന്നിവയാണ് മറ്റ് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

ആരാധനാലയങ്ങൾ[തിരുത്തുക]

പ്രദേശത്ത് ധാരാളം ആരാധനാലയങ്ങൾ പ്രവർത്തിക്കുന്നു. നാലുശ്ശേരികുന്ന് ക്ഷേത്രം പുരാതന ക്ഷേത്രമാണ്. എല്ലാ വർഷവും മീനം മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ചയാണ് ഇവിടെ ഉത്സവം അരങ്ങേറുന്നത്. കൊന്നാരം ജുമാമസ്ജിദ്, മസ്ജിദുൽ അൻസാർ, തിരുവിഴാംകുന്ന് ജുമാ മസ്ജിദ്, സലഫി മസ്ജിദ്, അമ്പലപ്പാറ ക്രിസ്ത്യൻ ചർച്ച്, അഹമ്മദിയ്യ പള്ളി മുതലായവയും പ്രവർത്തിക്കുന്നു. ഹയാത്തുൽ ഇസ്ലാം മദ്രസ്സ, മമ്പഉൽ ഇസ്ലാം മദ്രസ്സ തുടങ്ങി മുസ്ലിം പള്ളികളുമായി ബന്ധപ്പെട്ട് മദ്രസകളും പ്രദേശത്തുണ്ട്.

വായനശാല[തിരുത്തുക]

ഫീനിക്സ് ലൈബ്രറി പ്രദേശത്തെ പ്രധാന ലൈബ്രറിയാണ്. 1995 ൽ മുതൽ പ്രവർത്തിക്കുന്ന വായനശാല കേരള ലൈബ്രറി കൌൺസിലിൽ അംഗത്വം നേടിയിട്ടുണ്ട്. [2]

മറ്റു സ്ഥാപനങ്ങൾ[തിരുത്തുക]

  • അരിയൂർ സർവ്വീസ് സഹകരണബാങ്ക്
  • കാനറബാങ്ക്
  • ഗവ. ഹോമിയോ ഡിസ്പെൻസറി
  • പ്രാഥമികാരോഗ്യകേന്ദ്രം, കൊന്നാരം

ക്ലബ്ബുകൾ[തിരുത്തുക]

  • സോക്കർ സ്പോർട്ടിങ് ക്ലബ്ബ്
  • ഫ്രണ്ട്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്

ഫോർട്ട്ലൈൻ ഇരട്ടവാരി

വെള്ളിയാർപ്പുഴ[തിരുത്തുക]

പ്രധാന ലേഖനം: വെള്ളിയാർ പുഴ

സൈലൻറ്വാലി മലനിരകളിലൂടെ വന്ന് ചേർന്ന് തിരുവിഴാംകുന്നിൽ അമ്പലപ്പാറയിൽ നിന്നാരംഭിച്ച് മേലാറ്റൂർ വഴി കടലുണ്ടിപ്പുഴയിൽ പതിക്കുന്ന പുഴയാണ് വെള്ളിയാർപ്പുഴ.കടലുണ്ടിപ്പുഴയുടെ പ്രധാനപ്പെട്ട രണ്ട് സ്രോതസ്സുകളാണ് വെള്ളിയാർപുഴയും ഒലിപ്പുഴയും.

അന്താരാഷ്ട്ര ഗവേഷണ കേന്ദ്രം[തിരുത്തുക]

കന്നുകാലി ഗവേഷണകേന്ദ്രം കവാടം

വേൾഡ് വൈഡ് യൂണിവേഴ്‌സിറ്റി നെറ്റ് വർക്കിന്റെ ആറ് അന്താരാഷ്ട്ര ഗവേഷണ കേന്ദ്രങ്ങളിലൊന്നാണ് തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രം.[3] 500 ഓളം ഹെക്ടർ വരുന്ന സർക്കാറധീന ഫോറസ്റ്റ് ഏരിയക്കകത്താണ് കന്നുകാലി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. പശു, എരുമ, ആട് എന്നീ ഇനങ്ങളിൽ നൂറ് കണക്കിന് കന്നുകാലികൾ ഗവേഷണത്തിനും മറ്റുമായി ഇവിടെയുണ്ട്. പാലുൽപാദനവും സങ്കരയിനം കന്നുകാലികളുടെ സംരക്ഷണവും ഇവിടെ നടക്കുന്നു.[4] മദിരാശി സർക്കാർ 1950 ആരംഭിച്ചതാണ് ഈ കേന്ദ്രം. 1956 ൽ കേരള സർക്കാറിന് കീഴിലാവുകയും 1972 ഫെബ്രുവരിയിൽ കേരള കാർഷിക സർവ്വകാലാശാലക്ക് കൈമാറുകയും ചെയ്തു. അപൂർയിനം സസ്യങ്ങളുടെയും മരങ്ങളുടെയും സജീവസാന്നിദ്ധ്യമുള്ള കാർഷിക വനഭൂമിയായി ഈ പ്രദേശത്തെ അംഗീകരിച്ചു.[5] 2011 മെയ് 1 മുതൽ വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാലക്ക് കീഴിലാണ് സ്ഥപാനം പ്രവർത്തിക്കുന്നത്.[6]. യൂണിവേഴ്സിറ്റി വേൾഡ് വൈഡ് യൂണിവേഴ്‌സിറ്റി നെറ്റ് വർക്കിന്റെ ഭാഗമായതോടെയാണ് തിരുവിഴാംകുന്നിന് ഈ അംഗീകരം ലഭിച്ചത്.[7]

വികസന സ്വപ്നങ്ങൾ[തിരുത്തുക]

സംരക്ഷിത വനമേഖല
  • തിരുവിഴാംകുന്ന് കന്നുകാലിഗവേഷണകേന്ദ്രം വേൾഡ്‌വൈഡ് യൂണിവേഴ്‌സിറ്റി നെറ്റ്‌വർക്കിന്റെ (ഡബ്ല്യു.യു.എൻ.) ഭാഗമായി അന്താരാനഷ്ര്ട ഗവേഷണശൃംഖലയുടെ ഭാഗമായി അംഗീകരിച്ചു. വിദേശസർവകലാശാലാപ്രതിനിധികൾ ഉൾപ്പെട്ട ഉന്നതതല സംഘം സന്ദർശിച്ചു. ഇതോടെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് ഗ്രാമം ഉയർന്നു.[8]
  • തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രം ഡയറി സയൻസ് കോളേജാക്കി ഉയർത്തണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. കേരള വെറ്ററിനറി ആൻഡ് സയൻസ് യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രഥമ ഡയറി സയൻസ് കോളേജായി ഉയർത്താനുള്ള ശ്രമം നടന്നിരുന്നു. വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി താലൂക്കിന് വേണ്ട മുഴുവൻ പാലും തൈരും ഉൽപ്പാദിപ്പിക്കാനുള്ള ഒരുക്കത്തിലാണ് .[9]
  • കേരളത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പശ്ചിമഘട്ടത്തിലൂടെയുള്ള മലയോര ഹൈവേയുടെ ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതി തിരുവിഴാംകുന്ന് വഴിയാണ് കടന്നു പോകുന്നത്.[10]

ചരിത്രവും ഐതിഹ്യവും[തിരുത്തുക]

വെള്ളിയാർപ്പുഴ

.കിഴക്ക് പുറ്റാനിക്കാടൻ മലകളും കൊടിവാളിപ്പുറം ദേശവും വടക്ക് ഇരട്ടവാരി പെരുതൽ മലകളുമാണുള്ളത്. 1400 ഏക്കർ വരുന്ന റിസർവ് വനം ഈ ഗ്രാമത്തോട് ചേർന്നാണുള്ളത്. മലയുടെ താഴ്വാരത്തുള്ള ഈ ഗ്രാമമാണ് അരക്കില്ലം ചുട്ടെരിക്കപ്പെട്ടപ്പോൾ പാണ്ഡവർ വനവാസത്തിന് തെരഞ്ഞെടുത്തത് എന്നാണ് വിശ്വാസം. പഞ്ചപാണ്ഡവനന്മാരിൽ ഉൾപ്പെടുന്ന ഭീമൻറെ പേരിനോട് ബന്ധപ്പെട്ടുള്ള ഭീമനാട്, അരക്ക് പറമ്പ് തുടങ്ങിയ പരിസര പ്രദേശങ്ങൾ പേരു കൊണ്ട് ഈ വിശ്വാസത്തെ ബലപ്പെടുത്തുന്നു. അതേ മലനിരകളിൽ നിന്നൊഴുകുന്ന കുന്തിപ്പുഴയും പാണ്ഡവരുടെ പത്നികുന്തി ദേവിയെ ഓർമിപ്പിക്കുന്നു. കുന്തിപ്പുഴയുടെ ഉത്ഭവസ്ഥാനത്തുള്ള പാത്രക്കടവും ഐത്യഹ്യങ്ങളിലുണ്ട്.[11]

നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിലെ ഉത്സവം മതമൈത്രി നിദർശനമായിരുന്നുവെന്ന് വിശ്വസിക്കുന്നു. ഉത്സവദിവസം ക്ഷേത്രത്തിൽ നിന്ന് കോമരം തുള്ളിവരുന്ന സമയത്ത്, ചമയിച്ചു നിർത്തിയ ഗജവീരന്മാരുടെ മുന്നിൽ വെളുത്ത തുണി തലയിലിട്ട മുസ്ലീംകളെ കാണണം. എങ്കിലേ ഭഗവതിക്ക് തൃപ്തിയാവൂ എന്നായിരുന്നു വിശ്വാസം. ഇത് നിർവഹിക്കാനുള്ള അവകാശം ഇവിടുത്തെ പ്രമുഖ മുസ്ലിം തറവാട്ടിലെ കാരണവർക്കായിരുന്നുവത്രെ.എന്നാൽ ഇപ്പോൾ ഈ ആചാരമില്ല.

തിരുവിഴാംകുന്നിലെ വലിയപാറ പ്രസിദ്ധമായിരുന്നു. ഭൂനിരപ്പിൽ നിന്ന് രണ്ടടി പൊക്കത്തിൽ സമനിരപ്പായിരുന്നു ഈ വലിയപാറ. ഏകദേശ അഞ്ച് ഏക്കറിലധികം വിസ്തൃതിയുണ്ടായിരുന്നു. വർഷക്കാലത്ത് കർഷകർ നെല്ലും വൈക്കോലും ഇവിടെയാണ് ഉണക്കിയെടുത്തിരുന്നത്. കാല്പന്തുകളി, സമര പ്രചാരണയോഗങ്ങൾ, മതപ്രഭാഷണങ്ങൾ, ആഘോഷങ്ങൾ, വാർഷികങ്ങൾ മുതലായവ ഇവിടെ വെച്ചാണ് നടന്നിരുന്നത്. ഈ പാറയെല്ലാം പിന്നീട് വെടിവെച്ച് പൊട്ടിച്ച് കടത്തി നിലവിൽ പാറക്കുഴിമാത്രമാണ് അവശേഷിക്കുന്നത്. കോഴിക്കോട് സാമൂതിരി രാജാവിന്റെ അധീനതയിലായിരുന്ന ഈ പ്രദേശത്തിന് ശ്രീവാഴുംകുന്ന് എന്നായിരുന്നു ആദ്യ പേര്. പിന്നീട് തിരുവിഴാംകുന്ന്, തിരുവാഴാംകുന്ന് എന്നീ പേരുകളിലായി അറിയപ്പെടുകയും ചെയ്തുവെന്ന് അനുമാനിക്കുന്നു. [12]

അവലംബം[തിരുത്തുക]

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിരുവിഴാംകുന്ന്&oldid=3344738" എന്ന താളിൽനിന്ന് ശേഖരിച്ചത്