ഒ. രാജഗോപാൽ
ഒ. രാജഗോപാൽ | |
---|---|
![]() | |
റേയിൽവെ, നിയമം, പാർലമെന്ററികാര്യം, വിദേശകാര്യം വകുപ്പുകളുടെ കേന്ദ്ര സഹമന്ത്രി | |
ഓഫീസിൽ ഒക്ടോബർ 13 1999 – മേയ് 22 2004 | |
പ്രധാനമന്ത്രി | അടൽ ബിഹാരി വാജ്പേയി |
രാജ്യസഭാംഗം | |
ഓഫീസിൽ 1992 – 2004 | |
മണ്ഡലം | മധ്യപ്രദേശ് |
കേരള നിയമസഭ അംഗം | |
ഓഫീസിൽ മേയ് 21 2016 – മേയ് 3 2021 | |
മുൻഗാമി | വി. ശിവൻകുട്ടി |
പിൻഗാമി | വി. ശിവൻകുട്ടി |
മണ്ഡലം | നേമം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പുതുക്കോട് | 15 സെപ്റ്റംബർ 1929
രാഷ്ട്രീയ കക്ഷി | ബി.ജെ.പി |
പങ്കാളി(കൾ) | ശാന്ത രാജൻ |
കുട്ടികൾ | വിവേകാനന്ദ്, ശ്യാമപ്രസാദ് |
മാതാപിതാക്കൾ |
|
വസതി(കൾ) | കവടിയാർ |
As of സെപ്റ്റംബർ 24, 2020 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു ബി.ജെ.പി. നേതാവും മുൻ കേന്ദ്രമന്ത്രിയും, എം.എൽ.എ. യുമാണ് ഒ. രാജഗോപാൽ (ജ: സെപ്റ്റംബർ 15, 1929 - ). 1992 മുതൽ 2004 വരെ മദ്ധ്യപ്രദേശിൽ നിന്നും രാജ്യസഭയെ പ്രതിനിധീകരിച്ചു. ആർ.എസ്സ്.എസ്സിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം 1998-ലെ വാജ്പേയി മന്ത്രിസഭയിൽ റയിൽവേ സഹമന്ത്രിയായിരുന്നു. ഇപ്പോൾ നേമം മണ്ഡലത്തെ പ്രതിനിഥീകരിക്കുന്ന നിയമസഭാംഗം ആണ്
അഭിഭാഷക ജോലി ഉപേക്ഷിച്ചാണ് ഇദ്ദേഹം മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായത്. ചലച്ചിത്രസംവിധായകൻ ശ്യാമപ്രസാദ് ഇദ്ദേഹത്തിന്റെ മകനാണ്.
ആദ്യകാല ഘട്ടം[തിരുത്തുക]
1929 സെപ്റ്റംബർ 15- ന് പാലക്കാട് ജില്ലയിലെ പുതുക്കോട് പഞ്ചായത്തിൽ ഓലഞ്ചേരി വീട്ടിൽ മാധവൻ നായരുടെയും കുഞ്ഞിക്കാവ് അമ്മയുടെയും മകനായി ജനിച്ചു.പ്രാഥമികവിദ്യാഭ്യാസം നേടിയത് കണക്കന്നൂർ എലിമെന്ററി സ്കൂളിലും മഞ്ഞപ്ര അപ്പർ പ്രൈമറി സ്കൂളിലും ആയിട്ടായിരുന്നു.അതിനുശേഷം പാലക്കാട് വിക്റ്റോറിയ കോളേജിൽ പഠനം തുടർന്നു.പിന്നീട് ചെന്നൈയിൽ നിന്നു നിയമബിരുദം നേടിയതിനു ശേഷം 1956 മുതൽ പാലക്കാട് ജില്ലാ കോടതിയിൽ അഭിഭാഷകജോലി ആരംഭിച്ചു.
ജനസംഘകാലഘട്ടം[തിരുത്തുക]
ദീൻ ദയാൽ ഉപാധ്യായയിൽ പ്രചോദിതനായ അദ്ദേഹം പഠനശേഷം ജനസംഘത്തിന്റെ പ്രവർത്തനങ്ങളിൽ ആകർഷിക്കപ്പെടുകയും ജനസംഘപ്രവർത്തകനായി മാറുകയും ചെയ്തു.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
രാജ്യസഭാംഗത്വം[തിരുത്തുക]
- 1998-2004 : ബി.ജെ.പി., മധ്യപ്രദേശ്
- 1992-1998 : ബി.ജെ.പി., മധ്യപ്രദേശ്
അവലംബം[തിരുത്തുക]
- 1929-ൽ ജനിച്ചവർ
- സെപ്റ്റംബർ 15-ന് ജനിച്ചവർ
- കേരളത്തിലെ ഭാരതീയ ജനതാ പാർട്ടി പ്രവർത്തകർ
- ഭാരതീയ ജനസംഘം നേതാക്കൾ
- മധ്യപ്രദേശിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
- കേരളീയരായ രാജ്യസഭാംഗങ്ങൾ
- മലയാളികളായ കേന്ദ്രമന്ത്രിമാർ
- ഇന്ത്യയിലെ അടിയന്തരാവസ്ഥയിൽ തടവിലാക്കപ്പെട്ടവർ
- പാലക്കാട് വിക്റ്റോറിയ കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ
- പതിനാലാം കേരളനിയമസഭാ അംഗങ്ങൾ