വി. ശിവൻകുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വി. ശിവൻകുട്ടി
V.SIVANKUTTI.jpg
വി. ശിവൻകുട്ടി
നിയമസഭാംഗം
In office
2006–2011
Constituencyതിരുവനന്തപുരം ഈസ്റ്റ്
നിയമസഭാംഗം
Assumed office
2011
Constituencyനേമം, തിരുവനന്തപുരം
Personal details
Born (1954-11-10) 10 നവംബർ 1954 (പ്രായം 65 വയസ്സ്)
ചെറുവക്കൽ, കേരളം, ഇന്ത്യ
Nationalityഇന്ത്യാക്കാരൻ
Political partyസി.പി.ഐ.(എം)
Spouse(s)ആർ. പാർവ്വതീദേവി
Residenceപെരുന്താന്നി തിരുവനന്തപുരം

കേരളത്തിലെ ഒരു സി.പി.ഐ.(എം) നേതാവാണ് വി. ശിവൻകുട്ടി. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2006-ലും ഇദ്ദേഹം കേരള നിയമസഭാംഗമായിരുന്നു.[1]

ജീവിത ചരിത്രം[തിരുത്തുക]

1954 നവംബർ 10-ന് ചെറുവക്കലിൽ എം. വാസുദേവൻ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായിട്ടാണ് വി. ശിവൻകുട്ടി ജനിച്ചത്. ചരിത്രത്തിൽ ബി.എ., എൽ.എൽ.ബി. പൂർത്തിയാക്കിയിട്ടുണ്ട്[2][1]. സി.പി.ഐ. (എം) നേതാവും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ പി. ഗോവിന്ദപിള്ളയുടെ മകളും പത്രപ്രവർത്തകയുമായ ആർ. പാർവ്വതീദേവിയെ ആണ് വി. ശിവൻകുട്ടി വിവാഹം ചെയ്തിരിക്കുന്നത്[3].

രാഷ്ട്രീയ ചരിത്രം[തിരുത്തുക]

എസ്.എഫ്.ഐ.-യിലൂടെയാണ് വി. ശിവൻകുട്ടി രാഷ്ട്രീയപ്രവേശം നടത്തിയത്. എസ്.എഫ്.ഐ-യുടെ ജില്ലാ പ്രസിഡന്റായും, സെക്രട്ടറി ആയും, സംസ്ഥാന പ്രസിഡന്റായും, സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. പിൽക്കാലത്ത് എസ്.എഫ്.ഐ-യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചിരുന്നു.[1]

ഉള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം കോർപ്പറേഷന്റെ മേയർ, അഖിലേന്ത്യാ മേയേഴ്സ് കൌൺസിലിന്റെ ജോയിന്റ് സെക്രട്ടറി എന്നിവയൊക്കെ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.[1]

ഇപ്പോൾ സി.ഐ.ടി.യു.-വിന്റെ ജില്ലാ പ്രസിഡന്റും, സി.പി.ഐ. (എം)-ന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്. കേരള യൂണിവേഴ്സിറ്റി സെനറ്റിൽ 9 വർഷത്തോളമായിട്ട് അംഗമാണ്. [1]

2006-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഈസ്റ്റിൽ[2] നിന്നും മൽസരിച്ച് ജയിച്ചിരുന്നു. [1]

2011-ലെ കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ നിന്നും ഭാരതീയ ജനതാ പാർട്ടിയിലെ ഓ. രാജഗോപാലിനെ 6415 വോട്ടുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 "V. SIVANKUTTY". Information System Section, Kerala Legislative Assembly, Thiruvananthapuram. ശേഖരിച്ചത് 27 December 2011.
  2. 2.0 2.1 "വി. ശിവൻകുട്ടി". LDFKeralam. ശേഖരിച്ചത് 27 December 2011.
  3. "Life Sketch". Friends of PG. ശേഖരിച്ചത് 27 December 2011.
"https://ml.wikipedia.org/w/index.php?title=വി._ശിവൻകുട്ടി&oldid=1144301" എന്ന താളിൽനിന്ന് ശേഖരിച്ചത്