എ.കെ. ബാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ.കെ. ബാലൻ

കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗ, വൈദ്യുതി വകുപ്പ് മന്ത്രി
പദവിയിൽ
2006–2011
നിയോജക മണ്ഡലം തരൂർ, പാലക്കാട് ജില്ല

ജനനം (1948-08-03) 3 ഓഗസ്റ്റ് 1948 (വയസ്സ് 67)
ചാലപ്പുറം, കോഴിക്കോട് ജില്ല
ദേശീയത ഭാരതീയൻ
രാഷ്ടീയകക്ഷി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
ജീവിതപങ്കാളി(കൾ) പി. കെ. ജമീല

കേരളത്തിലെ പ്രമുഖനായ രാഷ്ട്രീയനേതാവും അഭിഭാഷകനുമാണ് എ.കെ. ബാലൻ(ജനനം ആഗസ്റ്റ് 3, 1948). 2006-2011 കാലഘട്ടത്തിൽ കേരളത്തിലെ പട്ടികജാതി-പട്ടികവർഗ്ഗം, വൈദ്യുതി എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ഇപ്പോൾ കേരള നിയസഭയിൽ തരൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എ.കെ. ബാലൻ, സി.പി.ഐ(എം) സംസ്ഥാന കമ്മറ്റിയംഗം കൂടിയാണ്

ജീവ ചരിത്രം[തിരുത്തുക]

1948 ഓഗസ്റ്റ് 3-ന് കേളപ്പന്റെയും കുഞ്ഞിയുടെയും മകനായി കോഴിക്കോട് ജില്ലയിലെ ചാലപ്പുറത്ത് ജനിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ബിരുദം നേടി. എസ്.എഫ്.ഐയിലൂടെ ആണ് ബാലൻ രാഷ്ട്രീയ രംഗത്തെത്തിയത്. എസ്.എഫ്.ഐ യുടെ സംസ്ഥാന സെക്രട്ടറിയായും പ്രസിഡന്റുമായിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ഭൂസമരങ്ങളിൽ പങ്കെടുത്ത ബാലൻ 30 ദിവസം കണ്ണൂർ സെന്ററൽ ജയിലിൽ തടവിൽ കിടന്നിട്ടുണ്ട്. 1980ൽ ഒറ്റപ്പാലത്തുനിന്ന് [ലോക്‌സഭ|ലോക്‌സഭയിലേക്കും]] 2001ൽ കുഴൽമന്ദത്തുനിന്ന് കേരള നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ജില്ലാ കൌൺസിലിന്റെ ആദ്യ പ്രസിഡന്റായിരുന്നു (1990 - 92). കെ.എസ്.എഫ്.ഇ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് (1996-2001). സി.ഐ.ടി.യുവിന്റെ ദേശീയ പ്രവർത്തക സമിതി അംഗം, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികളും വഹിക്കുന്നു. ഡോ. പി. കെ. ജമീലയാണ് ഭാര്യ. രണ്ട് ആൺമക്കളുണ്ട്.

"https://ml.wikipedia.org/w/index.php?title=എ.കെ._ബാലൻ&oldid=2347718" എന്ന താളിൽനിന്നു ശേഖരിച്ചത്