പി.കെ. കുഞ്ഞച്ചൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.കെ. കുഞ്ഞച്ചൻ


ഒന്നും, രണ്ടും കേരള നിയമസഭകളിലെ അംഗം
പദവിയിൽ
1957 – 1959
മുൻ‌ഗാമി ഇല്ല
പിൻ‌ഗാമി ജി. ഗോപിനാഥൻ പിള്ള
നിയോജക മണ്ഡലം മാവേലിക്കര

മൂന്നാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1967 – 1970
മുൻ‌ഗാമി ഇല്ല
പിൻ‌ഗാമി ദാമോദരൻ കലശ്ശേരി
നിയോജക മണ്ഡലം പന്തളം
ജനനംഒക്ടോബർ 1925
മരണംജൂൺ 14, 1991(1991-06-14) (പ്രായം 65)
രാഷ്ട്രീയപ്പാർട്ടി
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)

ഒന്നും, രണ്ടും[1] കേരളനിയമസഭകളിൽ മാവേലിക്കര നിയോജകമണ്ഡലത്തേയും മൂന്നാം നിയമസഭയിൽ പന്തളം നിയോജകമണ്ഡലത്തേയും[2] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പി.കെ. കുഞ്ഞച്ചൻ (ഒക്ടോബർ 1925 - 14 ജൂൺ 1991). സി.പി.ഐ.എം. പ്രതിനിധിയായാണ് ഇദ്ദേഹം മൂന്നാം കേരള നിയമസഭയിലേക്കെത്തിയത്. 1954-1956 കാലഘട്ടങ്ങളിൽ തിരുക്കൊച്ചി നിയമസഭയിൽ ഇദ്ദേഹം അംഗമായിരുന്നു. 1973-79 വരേയും 188-91 വരേയും രാജ്യസഭയിലും കുഞ്ഞച്ചൻ അംഗമായിരുന്നു.

സി.പി.ഐ.എം.ന്റെ സംസ്ഥാന സെക്രട്ടറിയേറ്റംഗം, കേന്ദ്രകമ്മിറ്റിയംഗം, സംസ്ഥാന ഭവനവികസന കോർപ്പറേഷൻ അംഗം, അഖിലേന്ത്യാ കർഷകതൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിലും കുഞ്ഞച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന കുഞ്ഞച്ചൻ കരസേനയിൽ ഒരു ക്ലാർക്കായും സേവനമനുഷ്ഠിച്ചിരുന്നു. ഇതിനു ശേഷമാണ് ഇദ്ദേഹം സി.പി.ഐ.യിൽ അംഗത്വമെടുത്തത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.കെ._കുഞ്ഞച്ചൻ&oldid=1765830" എന്ന താളിൽനിന്ന് ശേഖരിച്ചത്