പി. ഗോപാലൻ
ദൃശ്യരൂപം
പി. ഗോപാലൻ | |
|---|---|
| കേരള നിയമസഭ അംഗം | |
| പദവിയിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
| പിൻഗാമി | കെ. കൃഷ്ണപിള്ള |
| മണ്ഡലം | പുനലൂർ |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | ജൂൺ 16, 1906 |
| മരണം | 1986 (79–80 വയസ്സ്) |
| രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
As of ഒക്ടോബർ 30, 2020 ഉറവിടം: നിയമസഭ | |
ഒന്നാം കേരളനിയമസഭയിലെ ഒരംഗമായിരുന്നു പി. ഗോപാലൻ (16 ജൂലൈ 1906 - 1986). കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന പി. ഗോപാലൻ പുനലൂർ നിയമസഭാ മണ്ഡലത്തേയാണ് ഒന്നാം കേരളാ നിയമസഭയിൽ പ്രതിനിധീകരിച്ചത്. 1954-56 കാലഘട്ടത്തിൽ ഇദ്ദേഹം തിരുക്കൊച്ചി നിയമസഭാംഗവുമായിരുന്നു[1].
പത്തനാപുരം എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ്, എസ്.എൻ.ഡി.പി. ബോർഡ് ഒഫ് ഡയറക്റ്റേഴ്സംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സ്വാതന്ത്ര്യ സമരത്തിലും, പിന്നോക്ക സമുദായത്തിന്റെ ഉന്നമനത്തിനായും പി. ഗോപാലൻ പ്രവർത്തിച്ചിരുന്നു.