എം. ഉമേഷ് റാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം. ഉമേഷ് റാവു
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമികെ. മഹാബല ഭണ്ഡാരി
മണ്ഡലംമഞ്ചേശ്വരം
വ്യക്തിഗത വിവരങ്ങൾ
ജനനം(1898-10-25)ഒക്ടോബർ 25, 1898
മരണംഏപ്രിൽ 22, 1968(1968-04-22) (പ്രായം 69)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
As of ജനുവരി 17, 2012
ഉറവിടം: കേരളനിയമസഭ

കേരളനിയമസഭയിൽ ആദ്യമായി എതിരില്ലാതെ[1] തിരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു എം. ഉമേഷ് റാവു (ജീവിതകാലം: 25 ഒക്ടോബർ 1898 -22 ഏപ്രിൽ 1968[2]). ഒന്നാം കേരളനിയമസഭയിൽ മഞ്ചേശ്വരത്തു[3] നിന്ന് സ്വതന്ത്രനായാണ് ഇദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. അഭിഭാഷക വൃത്തി നോക്കിയിരുന്ന ഇദ്ദേഹം ബി.എൽ. ബിരുദധാരിയാണ്. കേരള നിയമസഭയിലെ പാസായ ഏക സ്വകാര്യ ബിൽ അവതരിപ്പിച്ചത് ഉമേഷ് റാവു ആയിരുന്നു.[2]

1921ലാണ് ഇദ്ദേഹം ആദ്യമായി രാഷ്ട്രീയത്തിലേക്ക് വരുന്നത്, കാസർഗോഡ് താലൂക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, തെക്കൻ കാനറ ഡി.സി.സി പ്രസിഡന്റ്, കാസർഗോഡ് നെയ്ത്ത് സഹകരണസംഘത്തിന്റെ സ്ഥാപകൻ, തെക്കൻ കാനറ ജില്ലാ ബോർഡംഗം എന്നിങ്ങനെ വിവിധ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1968 ഓഗസ്റ്റ് 21ന് നിയമസഭ ഇദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

അവലംബം[തിരുത്തുക]

  1. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  2. 2.0 2.1 "അഞ്ചു മണ്ഡലങ്ങൾ; ചരിത്രത്തിലെ കൗതുകത്താളുകൾ". ശേഖരിച്ചത് 2021-02-01.
  3. http://niyamasabha.org/codes/members/m711.htm
"https://ml.wikipedia.org/w/index.php?title=എം._ഉമേഷ്_റാവു&oldid=3522184" എന്ന താളിൽനിന്ന് ശേഖരിച്ചത്