എൻ.കെ. കുഞ്ഞിക്കൃഷ്ണൻ നായർ
ദൃശ്യരൂപം
എൻ.കെ. കുഞ്ഞിക്കൃഷ്ണൻ നായർ | |
---|---|
![]() | |
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | പി.സി. ബാലകൃഷ്ണൻ നമ്പ്യാർ |
മണ്ഡലം | വയനാട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | സെപ്റ്റംബർ 8, 1917 |
മരണം | ഒക്ടോബർ 3, 2002 | (പ്രായം 85)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
As of ഒക്ടോബർ 20, 2011 ഉറവിടം: നിയമസഭ |
ഒന്നാം കേരളനിയമസഭയിൽ വയനാട് നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എൻ.കെ. കുഞ്ഞിക്കൃഷ്ണൻ നായർ (08 സെപ്റ്റംബർ 1917- 03 ഒക്ടോബർ 2002). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം കേരളനിയമസഭയിലേക്കെത്തിയത്. വയനാട് ഡി.സി.സി. പ്രസിഡന്റ്, തലശ്ശേരി ഭൂപണയ ബാങ്കിന്റെ ഡയറക്ടർ, കെ.പി.സി.സി. അംഗം, സർവോദയ എയ്ഡഡ് എലിമെന്ററി സ്കൂളിന്റെ മാനേജർ, സേവാദൾ ബോർഡ് ചെയർമാൻ, സ്വാതന്ത്ര്യ സമരസേനാനി എന്നീ നിലകളിലും കുഞ്ഞിക്കൃഷ്ണൻ നായർ പ്രവർത്തിച്ചിരുന്നു. 2002 ഒക്ടോബർ 03ന് ഇദ്ദേഹം അന്തരിച്ചു.