ജോർജ്ജ് ജോസഫ് പൊടിപ്പാറ
ദൃശ്യരൂപം
ജോർജ്ജ് ജോസഫ് പൊടിപ്പാറ | |
|---|---|
| കേരള നിയമസഭ അംഗം | |
| പദവിയിൽ മാർച്ച് 25 1987 – ഏപ്രിൽ 5 1991 | |
| മുൻഗാമി | ഇ.ജെ. ലൂക്കോസ് |
| പിൻഗാമി | തോമസ് ചാഴിക്കാടൻ |
| മണ്ഡലം | ഏറ്റുമാനൂർ |
| പദവിയിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
| പിൻഗാമി | പി.പി. വിൽസൺ |
| മണ്ഡലം | ഏറ്റുമാനൂർ |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | സെപ്റ്റംബർ 23, 1932 |
| മരണം | ജൂൺ 22, 1999 (66 വയസ്സ്) |
| രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
| പങ്കാളി | മേരി |
| മാതാപിതാക്കൾ |
|
As of സെപ്റ്റംബർ 26, 2011 ഉറവിടം: നിയമസഭ | |
ഒന്നും രണ്ടും എട്ടും കേരളാ നിയമസഭകളിൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു ജോർജ്ജ് ജോസഫ് പൊടിപ്പാറ (23 സെപ്റ്റംബർ 1932-22 ജൂൺ 1999). സ്വതന്ത്രനായാണ് ഇദ്ദേഹം എട്ടാം നിയമസഭയിൽ അംഗമായത്, എന്നാൽ ഒന്നും രണ്ടും തവണ കോൺഗ്രസ്സ് പ്രതിനിധിയായാണ് ജോർജ്ജ് ജോസഫ് നിയമസഭയിലെത്തിയത്[1]. മേരിയാണ് ഭാര്യ, ബിരുദധാരിയാണ്.
മന്നം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കോട്ടയം കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ്, കോൺഗസ് ജില്ലാകമ്മിറ്റി(കോട്ടയം) സെക്രട്ടറി (1954-62), കെ.പി.സി.സി. അംഗം എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. 1999 ജൂൺ 22ന് അന്തരിച്ചു.