പി.ആർ. കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.ആർ. കൃഷ്ണൻ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിടി.കെ. കൃഷ്ണൻ
പിൻഗാമിടി.കെ. കൃഷ്ണൻ
മണ്ഡലംകുന്നംകുളം
വ്യക്തിഗത വിവരങ്ങൾ
ജനനം1916 മേയ്
മരണം1993(1993-00-00) (പ്രായം 76–77)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
As of മാർച്ച് 21, 2022
ഉറവിടം: നിയമസഭ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി.ആർ. കൃഷ്ണൻ. 1937-ൽ കോൺഗ്രസിൽ അംഗമായ ഇദ്ദേഹം ദേശീയ പ്രസ്ഥാനത്തിൽ പങ്കെടുത്തുകൊണ്ടാണ് സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. അധ്യാപകനായിരുന്ന അദ്ദേഹത്തെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു. കൊച്ചി പ്രജാ മണ്ഡലത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്ന ഇദ്ദേഹം തൃശൂർ ഡി.സി.സി. സെക്രട്ടറി, കെ.പി.സി.സി. നിർവ്വാഹക സമിതിയംഗം എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. 1954-ൽ ഒല്ലൂർ മണ്ഡലത്തിൽ നിന്നും തിരു-ക്കൊച്ചി നിയമസഭയിലേക്കും, 1960-ൽ കുന്നംകുളം മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1960 കുന്നംകുളം നിയമസഭാമണ്ഡലം പി.ആർ. കൃഷ്ണൻ കോൺഗ്രസ് (ഐ.) ടി.കെ. കൃഷ്ണൻ സി.പി.ഐ.

അവലംബം[തിരുത്തുക]

  1. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=പി.ആർ._കൃഷ്ണൻ&oldid=3725933" എന്ന താളിൽനിന്ന് ശേഖരിച്ചത്