കാട്ടായിക്കോണം ശ്രീധരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശ്രീധരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശ്രീധരൻ (വിവക്ഷകൾ) എന്ന താൾ കാണുക. ശ്രീധരൻ (വിവക്ഷകൾ)
കാട്ടായിക്കോണം വി. ശ്രീധരൻ
Kattayikonam Sreedharan.png
ഒന്നാം കേരള നിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
1957 – 1959
മുൻഗാമിഇല്ല
പിൻഗാമിഅലക്സാണ്ടർ പറമ്പിത്തറ
മണ്ഡലംഉള്ളൂർ
മൂന്നാം കേരള നിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
ജൂൺ 10 1969 – 1970
മുൻഗാമികെ.പി. കോസലരാംദാസ്
പിൻഗാമിവക്കം പുരുഷോത്തമൻ
മണ്ഡലംആറ്റിങ്ങൽ
വ്യക്തിഗത വിവരണം
ജനനം(1918-03-22)മാർച്ച് 22, 1918
കാട്ടായിക്കോണം, തിരുവനന്തപുരം
മരണംമാർച്ച് 29, 1994(1994-03-29) (പ്രായം 75)
തിരുവനന്തപുരം
രാഷ്ട്രീയ പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
As of ജനുവരി 3, 2012
ഉറവിടം: നിയമസഭ

ഒന്നാം കേരളനിയമസഭയിൽ ഉള്ളൂർ മണ്ഡലത്തേയും മൂന്നാം കേരളനിയമസഭയിൽ ആറ്റിങ്ങൽ നിയോജകമണ്ഡലത്തേയും[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കാട്ടായിക്കോണം വി. ശ്രീധരൻ (മാർച്ച് 1918 - 29 മാർച്ച് 1994). സി.പി.എം പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. കേരളനിയമസഭയിൽ അംഗമാകുന്നതിനു മുൻപ് രണ്ട് തവണ തിരുക്കൊച്ചി നിയമസഭയിലേക്കും കാട്ടായിക്കോണം ശ്രീധരൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1969-ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭിൽ അംഗമായത്. ഏറ്റവും കൂടുതൽ കാലം[2] കമ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാസെക്രട്ടറിയായി പ്രവർത്തിച്ച് റിക്കോർഡ് വി. ശ്രീധരനാണ് ഏകദേശം നാല്പതു വർഷത്തോളം ഇദ്ദേഹം തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു.

ജീവിത രേഖ[തിരുത്തുക]

കാട്ടയിക്കോണം കളരിയ്ക്കവിള വീട്ടിൽ വേലായുധന്റേയും ലക്ഷ്മിയുടെയും മകനായി 1918 മാർച്ചിൽ ജനിച്ചു. സരോജിനി, നളിനായി, പുഷ്പലക്ഷ്മി എന്നിവർ സഹോദരങ്ങളും കുട്ടപ്പൻ, രാജപ്പൻ, സദാശിവൻ എന്നിവർ സഹോദരന്മാരും ആയിരുന്നു. ഇഎൽസിയാണ് വിദ്യാഭ്യാസ യോഗ്യത. ആമാശയത്തിലെ അമിത രക്തസ്രാവത്തെ തുടർന്ന് 1994 മാർച്ച് 29 വെളുപ്പിന് 3.20ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് ഇദ്ദേഹം അന്തരിച്ചു.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്ത ശ്രീധരൻ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ജില്ലാ ഘടകം സെക്രട്ടറിയായിരുന്നു. തിരുവിതാംകൂറിൽ ഉത്തരവാദിത്ത ഭരണം സ്ഥാപിക്കാനുള്ള സമരങ്ങളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. കെ.സി. ജോർജ്ജുമായി ഒരുമിച്ച് പ്രവർത്തിക്കുക വഴി 1941-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലംഗമായി. തെക്കൻ തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടുപ്പടുക്കാൻ നിർണ്ണായകമായ ഒരു പങ്കാണ് ശ്രീധരൻ വഹിച്ചിട്ടുള്ളത്. ഏകദേശം ഒൻപതു വർഷക്കാലത്തോളം ജയിൽ വാസവും നിരവധി നാളുകളിൽ ഒളിവിൽ ജീവിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യമായി തിരുവിതാംകൂർ നിയമസഭയിലേക്ക് കഴക്കൂട്ടത്തുനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു, എന്നാൽ 1952-ൽ കഴക്കൂട്ടത്തുനിന്ന് തന്നെ ഇദ്ദേഹം തിരുക്കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1954ലും ഇവിടെനിന്ന് വിജയിച്ചു. സി.പി.ഐ.എം. സംസ്ഥാന സമിതി അംഗംവുമായിരുന്നു വി. ശ്രീധരൻ.

അവലംബം[തിരുത്തുക]