വക്കം പുരുഷോത്തമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വക്കം പുരുഷോത്തമൻ
Vakkom Purushothaman inaugurating the Bharat Nirman Flagship Programme Photo Exhibition, Organised by DAVP, in Aizawl Mizoram on April 23, 2012. The Mizoram Information Minister, Shri Zodintluanga is also seen.jpg
11th Governor of Tripura
പദവിയിൽ
പദവിയിൽ വന്നത്
6 July 2014
Governor of Mizoram
ഔദ്യോഗിക കാലം
2 September 2011[1] – 6 July 2014
മുൻഗാമിMadan Mohan Lakhera
6th Lieutenant Governor of the Andaman and Nicobar Islands
ഔദ്യോഗിക കാലം
19 March 1993 – 18 March 1996
മുൻഗാമിSurjit Singh Barnala
പിൻഗാമിIshwari Prasad Gupta
വ്യക്തിഗത വിവരണം
ജനനം12 April 1928
Vakkom, Kerala
രാഷ്ട്രീയ പാർട്ടിIndian National Congress
പങ്കാളി(കൾ)Lilly Purushothaman

കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവാണ് വക്കം പുരുഷോത്തമൻ.(ജനനം:12, ഏപ്രിൽ 1928) മുൻ മിസോറാം, ത്രിപുര ഗവർണർ, ലോക്സഭ അംഗം, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും ശ്രദ്ധേയനായ വ്യക്തിയാണ് വക്കം പുരുഷോത്തമൻ [2]

ജീവിതരേഖ[തിരുത്തുക]

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ താലൂക്കിലെ വക്കം ഗ്രാമത്തിൽ ഭാനു പണിക്കരുടേയും ഭവാനിയുടേയും മകനായി 1928 ഏപ്രിൽ 12 ന് ജനിച്ചു. നിയമബിരുദദാരിയാണ്. എം.എ.എൽ.എൽ.ബിയാണ് വിദ്യാഭ്യാസ യോഗ്യത.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1946-ൽ സ്റ്റുഡൻറ്സ് കോൺഗ്രസ് എന്ന വിദ്യാർത്ഥി സംഘടന വഴിയാണ് പൊതുരംഗ പ്രവേശനം. 1953-ൽ വക്കം ഗ്രാമ പഞ്ചായത്ത് അംഗമായി. പിന്നീട് തിരുവനന്തപുരം ഡിസിസി പ്രസിഡൻറ്, കെപിസിസിയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു.[3]

പ്രധാന പദവികളിൽ

  • നിയമസഭാംഗം (ആറ്റിങ്ങൽ) - 1970,1977,1980,1982,2001
  • സംസ്ഥാന മന്ത്രി 1971-1977, 1980-1981, 2001-2004
  • നിയമസഭ സ്പീക്കർ 1982-1984
  • ലോക്സഭാംഗം (ആലപ്പുഴ) 1984-1989,1989-1991
  • ലഫ്റ്റനൻറ് ഗവർണർ ആൻഡമാൻ & നിക്കോബാർ ദ്വീപസമൂഹം 1993-1996
  • മിസോറാം ഗവർണർ 2011-2014
  • ത്രിപുര ഗവർണർ 2014

അവലംബം[തിരുത്തുക]

  1. "Vakkom B Purusothaman new governor of Mizoram". The Economic Times. 2011-09-02. ശേഖരിച്ചത് 2011-09-08.
  2. "വക്കം പുരുഷോത്തമൻ ഗവർണർ പദവി രാജിവച്ചു". മൂലതാളിൽ നിന്നും 2014-07-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-07-11.
  3. http://www.niyamasabha.org/codes/members/m520.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വക്കം_പുരുഷോത്തമൻ&oldid=3644235" എന്ന താളിൽനിന്ന് ശേഖരിച്ചത്