കെ. ചന്ദ്രശേഖരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ. ചന്ദ്രശേഖരൻ
കെ. ചന്ദ്രശേഖരൻ

കെ. ചന്ദ്രശേഖരൻ


രണ്ടാം നിയമസഭയിലെ നിയമം, റവന്യൂ മന്ത്രി
ഔദ്യോഗിക കാലം
ഫെബ്രുവരി 22, 1960 - ഒക്ടോബർ 9, 1962

എട്ടാം നിയമസഭയിലെവിദ്യാഭ്യാസം, നിയമമന്ത്രി
ഔദ്യോഗിക കാലം
മാർച്ച് 26, 1987 - ജൂൺ 17, 1991

ജനനം (1922-09-22)സെപ്റ്റംബർ 22, 1922
കേരളം
മരണം 15 ഓഗസ്റ്റ് 2006(2006-08-15) (പ്രായം 83)
കേരളം
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി ജനതാ ദൾ
ജീവിത പങ്കാളി അവിവാഹിതൻ

കെ. ചന്ദ്രശേഖരൻ, 1987-91 നായനാർ മന്ത്രിസഭയിൽ നിയമ-വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1951ഇൽ ഹോസ്ദുർഗ്ഗ് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ആദ്യം നിയമസഭയിലെത്തുന്നത്. 1957ലും അവിടെനിന്നു തന്നെ വിജയിച്ചു. തുടർന്ന് പട്ടം താണുപിള്ള മന്ത്രിസഭയിൽ റവന്യൂ മന്ത്രിയായി സ്ഥാനമേറ്റു.[1] കുടികിടപ്പാവകാശത്തെ കുറിച്ചുള്ള നിയമം വരുന്നത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. പ്രതിപക്ഷത്തുള്ളവരുടെ ആദരവും അംഗീകാരവും നേടിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഒൻപതുവർഷം രാജ്യസഭാംഗമായിരുന്ന അദ്ദേഹം മികച്ച സാമാജികൻ കൂടിയായിരുന്നു.

1975 ഇൽ അടിയന്തരാവസ്ഥയെ എതിർത്തതിന്റെ പേരിൽ കണ്ണൂർ ജയിലിൽ അടക്കപ്പെട്ടു. പ്ലസ് റ്റു ബോർഡ് കൊണ്ടുവരുവാനുള്ള നിർണായകതീരുമാനം അദ്ദേഹം വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോഴായിരുന്നു.

രാജ്യസഭാ കാലഘട്ടവും പാർട്ടിയും[തിരുത്തുക]

  • 1970-1976 : ജനതാ ദൾ
  • 1967-1970 : ജനതാ ദൾ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ._ചന്ദ്രശേഖരൻ&oldid=3269787" എന്ന താളിൽനിന്ന് ശേഖരിച്ചത്