കെ. കുഞ്ഞമ്പു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ. കുഞ്ഞമ്പു


ഒന്നും, രണ്ടും കേരള നിയമസഭകളിലെ അംഗം
പദവിയിൽ
1957 – 1964
മുൻ‌ഗാമി ഇല്ല
പിൻ‌ഗാമി വി.പി. ചെറുകോയ തങ്ങൾ
നിയോജക മണ്ഡലം പൊന്നാനി

രണ്ടാം കേരള നിയമസഭയിലെ പിന്നോക്കക്ഷേമവകുപ്പ് മന്ത്രി
പദവിയിൽ
1960 – 1964
മുൻ‌ഗാമി പി.കെ. ചാത്തൻ
പിൻ‌ഗാമി എം.കെ. കൃഷ്ണൻ
നിയോജക മണ്ഡലം പൊന്നാനി

ഒൻപതാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1991 – 1991
മുൻ‌ഗാമി കെ.കെ. മാധവൻ
പിൻ‌ഗാമി വി.കെ. ബാബു
നിയോജക മണ്ഡലം ഞാറക്കൽ
ജനനം(1924-06-01)ജൂൺ 1, 1924
മരണംഡിസംബർ 14, 1991(1991-12-14) (പ്രായം 67)
രാഷ്ട്രീയപ്പാർട്ടി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ജീവിത പങ്കാളി(കൾ)വി. മാധവി
കുട്ടി(കൾ)രണ്ട് മകൻ, നാല് മകൾ

കേരളത്തിലെ മുൻ മന്ത്രിയും[1], ഒന്നും, രണ്ടും കേരളനിയമസഭകളിൽ പൊന്നാനി നിയോജകമണ്ഡലത്തേയും,, ഒൻപതാം കേരളനിയമസഭയിൽ ഞാറക്കൽ നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. കുഞ്ഞമ്പു (01 ജൂൺ 1924 - 14 ഡിസംബർ 1991). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. രണ്ടാം കേരള നിയമസഭയിലെ ജലസേചന വകുപ്പ്, പിന്നോക്ക വികസനവകുപ്പ് തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു കെ. കുഞ്ഞമ്പു. 1977-79, 1980-84, 1984-89 കാലഘട്ടത്തിൽ ലോകസഭയിലും കുഞ്ഞമ്പു അംഗമായിരുന്നു. കെ. ഉരൂട്ടിയാണ് പിതാവ്, വി. മാധവിയാണ് ഭാര്യ; നാലാൺകുട്ടികളും രണ്ട് പെൺകുട്ടികളും ഇദ്ദേഹത്തിനുണ്ടായിരുന്നു.

എ.ഐ.സി.സി. അംഗം, ഗുരുവായൂർ ദേവസ്വംബോർഡ് ചെയർമാൻ, കെ.പി.സി.സി. വൈസ് പ്രസിഡന്റ്; ആക്ടിംഗ് പ്രസിഡന്റ്, കണ്ണൂർ ഡി.സി.സി പ്രസിഡന്റ്, പിന്നോക്ക ക്ഷേമവികസന ബോർഡ് ചെയർമാൻ എന്നീ നിലകളിലും കെ. കുഞ്ഞമ്പു പ്രവർത്തിച്ചിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ._കുഞ്ഞമ്പു&oldid=2352114" എന്ന താളിൽനിന്ന് ശേഖരിച്ചത്