ആർ. ഗോവിന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആർ. ഗോവിന്ദൻ
R. Govindan.jpg
ആർ. ഗോവിന്ദൻ
മുൻഗാമിഇല്ല
പിൻഗാമിപി.സി. ആദിച്ചൻ
മണ്ഡലംകുന്നത്തൂർ
വ്യക്തിഗത വിവരണം
ജനനം
ആർ. ഗോവിന്ദൻ

1928
കേരളം
മരണം10 നവംബർ 2005(2005-11-10) (പ്രായം 77)
കേരളം
രാജ്യംഇന്ത്യൻ
രാഷ്ട്രീയ പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളിപൊടിച്ചി

കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ ഒരു രാഷ്ട്രീയനേതാവായിരുന്നു ആർ. ഗോവിന്ദൻ (1928 - 10 നവംബർ 2005). കുന്നത്തൂർ നിയോജക മണ്ഡലത്തേയാണ് ആർ. ഗോവിന്ദൻ ഒന്നാം കേരളനിയമസഭയിൽ പ്രതിനിധീകരിച്ചത്[1]. പിതാവിന്റെ പേര് രാമൻ എന്നായിരുന്നു, ചക്കി എന്നായിരുന്നു മാതാവിന്റെ പേര്. പൊടിച്ചിയായിരുന്നു ഭാര്യ; ഇവർക്ക് രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമുണ്ട്.

ഖാദിബോർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്, കൊല്ലം ജില്ലാഭരണ കൗൺസിൽ എന്നിവിടങ്ങളിൽ അംഗം; ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, രണ്ട് വർഷത്തോളം അധ്യാപനവൃത്തി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1949ലാണ് ഇദ്ദേഹം സി.പി.ഐ.യിൽ അംഗമായത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആർ._ഗോവിന്ദൻ&oldid=3455610" എന്ന താളിൽനിന്ന് ശേഖരിച്ചത്