എം.എം. മത്തായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം.എം. മത്തായി
M.M. Mathai.jpg
ഒന്നും, രണ്ടും കേരള നിയമസഭകളിലെ അംഗം
ഔദ്യോഗിക കാലം
1957 – 1964
മുൻഗാമിഇല്ല
പിൻഗാമികെ. ജോർജ്ജ് തോമസ്
മണ്ഡലംകല്ലൂപ്പാറ
വ്യക്തിഗത വിവരണം
ജനനം(1914-04-24)ഏപ്രിൽ 24, 1914
മരണംഏപ്രിൽ 1, 1997(1997-04-01) (പ്രായം 82)
രാഷ്ട്രീയ പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മക്കൾനാല് കുട്ടികൾ
As of നവംബർ 3, 2011
ഉറവിടം: നിയമസഭ

ഒന്നും, രണ്ടും കേരളനിയമസഭകളിൽ കല്ലൂപ്പാറ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എം.എം. മത്തായി (24 ഏപ്രിൽ 1914 - 1997). കോൺഗ്രസ് പ്രതിനിധിയായാണ് എം.എം. മത്തായി കേരള നിയമസഭയിലേക്കെത്തിയത്. 1914 ഏപ്രിൽ 24ന് ജനിച്ചു. അഭിഭാഷകനായിരുന്ന ഇദ്ദേഹം 1954-ൽ തിരുക്കൊച്ചി നിയമസഭയിലും അംഗമായിരുന്നു.

അഭിഭാഷകവൃത്തി ഉപേക്ഷിച്ച് 1939-ൽ രാഷ്ട്രീയത്തിൽ സജീവമായ എം.എം. മത്തായി എ.ഐ.സി.സി., കെ.പി.സി.സി., തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് എന്നീവയിൽ അംഗമായിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം നിസഹകരണപ്രസ്ഥാനത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി ഒന്നര വർഷം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.എം._മത്തായി&oldid=3455623" എന്ന താളിൽനിന്ന് ശേഖരിച്ചത്