സി.കെ. ഹരിശ്ചന്ദ്രൻ നായർ
സി.കെ. ഹരിശ്ചന്ദ്രൻ നായർ | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ഫെബ്രുവരി 9 1960 – മേയ് 24 1962 | |
മുൻഗാമി | തോപ്പിൽ ഭാസി |
പിൻഗാമി | എം. രവീന്ദ്രനാഥ് |
മണ്ഡലം | പത്തനംതിട്ട |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജൂൺ , 1926 |
മരണം | 24 മേയ് 1962 | (പ്രായം 35)
രാഷ്ട്രീയ കക്ഷി | പി.എസ്.പി. |
കുട്ടികൾ | 5 |
മാതാപിതാക്കൾ |
|
As of നവംബർ 5, 2020 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു സി.കെ. ഹരിശ്ചന്ദ്രൻ നായർ (ജീവിതകാലം: ജൂൺ 1926 - 24 മേയ് 1962). വള്ളിക്കോട് ഞാഴപ്പള്ളിൽ ആർ. ഗോവിന്ദൻ നായരും ചിറ്റൂർ വീട്ടിൽ ലക്ഷ്മിയമ്മയുമാണ് മാതാപിതാക്കൾ. പത്തനംതിട്ട നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം[1] കേരളനിയമസഭയിലേക്ക് പി.എസ്.പി.യുടെ പ്രതിനിധിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[2]. 1926 ജൂണിൽ ജനിച്ചു, അഞ്ച് കുട്ടികളുണ്ട്. 1959-ൽ അഭിഭാഷകനായി എൻറോൾ ചെയ്തു പത്തനംതിട്ടയിൽ പ്രാക്ടീസ് ആരംഭിച്ചു. നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡംഗമായിരുന്നു. നിയമസഭാസാമാജികനായിരിക്കെ 1962 മേയ് 24ന് അന്തരിച്ചു. കോന്നിയിലെ ചിറ്റൂർ കുടംബത്തിലെ ഇദ്ദേഹത്തിന്റെ സഹോദരന്മാരും രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1952ൽ തിരു-കൊച്ചി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വള്ളിക്കോട് മണ്ഡലത്തിൽ നിന്ന് ചിറ്റൂർ രാജഗോപാലൻ നായർ മത്സരിക്കാൻ നാമനിർദേശ പത്രിക നൽകി പ്രചാരണം തുടങ്ങിയിരുന്നെങ്കിലും എതിർ സ്ഥാനാർഥിയായിരുന്ന മന്നത്ത് പദ്മനാഭന്റെ അഭിപ്രായം മാനിച്ച് പത്രിക പിൻവലിച്ചു. ഇദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനായ ചിറ്റൂർ ശശാങ്കൻ നായർ 1987-ൽ കോന്നിയിൽ നിന്നും എൻ.ഡി.പി. സ്ഥാനാർഥിയായി വിജയിച്ചിട്ടുണ്ട്.[3] ഇദ്ദേഹത്തിന്റെ മറ്റൊരു സഹോദരനായിരുന്ന സി.പി. രാമചന്ദ്രൻ നായർ 1991-ൽ കോന്നിയിൽ നിന്നും മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എ. പത്മകുമാറിനോട് പരാജയപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ "Members - Kerala Legislature". Retrieved 2020-11-05.
- ↑ "Members - Kerala Legislature". Retrieved 2020-11-05.
- ↑ Daily, Keralakaumudi. "ചിറ്റൂർ കുടുംബത്തിലെ തിരഞ്ഞെടുപ്പ് കാര്യം" (in ഇംഗ്ലീഷ്). Retrieved 2022-03-03.