കല്ലളൻ വൈദ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കല്ലളൻ വൈദ്യർ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിഒ. കോരൻ
മണ്ഡലംനീലേശ്വരം
വ്യക്തിഗത വിവരങ്ങൾ
ജനനം1895
മരണം1971(1971-00-00) (പ്രായം 75–76)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
As of സെപ്റ്റംബർ 26, 2011
ഉറവിടം: നിയമസഭ

ഒന്നാം കേരളാ നിയമസഭയിൽ നീലേശ്വരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കല്ലളൻ വൈദ്യർ (1895-1971). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം ഒന്നാം നിയമസഭയിൽ അംഗമായത്. ഇ.എം.എസിനൊപ്പം, നീലേശ്വരം ദ്വയാംഗമണ്ഡലത്തിൽനിന്ന് സംവരണസീറ്റിൽ മത്സരിച്ച് ആണ് അദ്ദേഹം വിജയിച്ചത്.[1] സംവരണ മണ്ഡലത്തിൽ വൈദ്യരുടെ എതിരാളി കോൺഗ്രസിലെ പി. അച്ചു കോയൻ ആയിരുന്നു.[2] വടക്കേമലബാറിലെ അറിയപ്പെടുന്ന ഒരു വിഷവൈദ്യനും[3], കർഷകസംഘ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായിരുന്നു കല്ലളൻ വൈദ്യർ.

ജീവിത രേഖ[തിരുത്തുക]

കാസർഗോഡ് ജില്ലയിൽ, നീലേശ്വരം മടിക്കൈയിൽ ജനനം. മടിക്കൈ ഗ്രാമപഞ്ചായത്തംഗമായിരുന്ന ഇദ്ദേഹം ദക്ഷിണ കാനറ ജില്ലാ ബോർഡിലും പ്രവർത്തിച്ചിരുന്നു. കർഷക സംഘത്തിന്റേയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഒരു സജീവ പ്രവർത്തകനായിരുന്നു കല്ലളൻ വൈദ്യർ. 1971-ൽ ഇദ്ദേഹം അന്തരിച്ചു.

പുരസ്കാരങ്ങളും അംഗീകാരങ്ങളും[തിരുത്തുക]

കല്ലളൻ വൈദ്യരുടെ പേരിൽ നീലേശ്വരത്തിനടുത്ത മടിക്കൈ അമ്പലത്തുകരയിൽ കേരള സർക്കാർ നേതൃത്വത്തിൽ ഒരു സ്മാരക സാംസ്കാരിക നിലയം നിർമ്മിച്ചിട്ടുണ്ട്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ കലാ പരിശീലന - പ്രദർശന കേന്ദ്രം, ഗവേഷണ കേന്ദ്രം തുടങ്ങിയവ അടങ്ങുന്നതാണ് ഈ സമുച്ചയം.[4]

അവലംബം[തിരുത്തുക]

  1. മരിയ, ആഖിൻ. "കല്ലളൻ വൈദ്യരുടെ മകൻ ചോദിക്കുന്നു, ഞങ്ങളെ മറന്നു അല്ലേ...?". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2020-12-06. Retrieved 2020-11-28.
  2. "ഇ.എം. എസിന്റേയും എ.കെ.ജിയുടേയും വോട്ടഭ്യർഥന: കാലം സൂക്ഷിച്ച വി.ഐ.പി വോട്ടഭ്യർഥന നോട്ടിസ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു". Daily Indian Herald. 24 ഒക്ടോബർ 2015.
  3. http://niyamasabha.org/codes/members/m270.htm
  4. "കല്ലളൻ വൈദ്യർ സ്മാരക സാംസ്കാരിക സമുച്ചയം; സർക്കാർ രണ്ടുകോടി നീക്കിവെച്ചു". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2021-10-22. Retrieved 2020-11-28.
"https://ml.wikipedia.org/w/index.php?title=കല്ലളൻ_വൈദ്യർ&oldid=3802813" എന്ന താളിൽനിന്ന് ശേഖരിച്ചത്