തോമസ് ജോൺ
ദൃശ്യരൂപം
തോമസ് ജോൺ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
മണ്ഡലം | തകഴി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജനുവരി 27, 1910 |
മരണം | ജൂലൈ 11, 1981 | (പ്രായം 71)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
മാതാപിതാക്കൾ |
|
As of ജൂൺ 17, 2020 ഉറവിടം: നിയമസഭ |
കോൺഗ്രസ് പാർട്ടി പ്രവർത്തകനും മുൻ കേരളാ നിയമസഭാ സാമാജികനുമായ ഒരു രാഷ്ട്രീയ നേതാവായിരുന്നു തോമസ് ജോൺ (27 ജനുവരി 1910-11 ജൂലൈ 1981). ഒന്നും രണ്ടും കേരള നിയമസഭകളിൽ തകഴി നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിച്ചത് തോമസ് ജോണായിരുന്നു[1]. വി.ടി. തോമസിന്റേയും മറിയാമ്മയുടേയും മകനായി 1910 ജനുവരി 27നാണ് തോമസ് ജോൺ ജനിച്ചത്. 1938 മുതൽ ഇദ്ദേഹം സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു.
കെ.പി.സി.സി., എ.ഐ.സി.സി. അംഗം; എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ജോൺ 1939ലും 1946ലും ജയിൽവാസം അനുഷ്ഠിച്ചിരുന്നു.കുട്ടനാട് കർഷക സംഘത്തിന്റെ രൂപീകരണത്തിൽ പ്രധാന പങ്ക് ഇദ്ദേഹം വഹിച്ചിരുന്നു. പിന്നീട് കേരളാകോൺഗ്രസിൽ അംഗമായി.