കെ.പി. ഗോപാലൻ
കെ.പി. ഗോപാലൻ | |
---|---|
കേരളത്തിലെ വ്യവസായം, സാമൂഹികക്ഷേമ വകുപ്പ് മന്ത്രി | |
ഓഫീസിൽ ഏപ്രിൽ 4 1957 – ജൂലൈ 31 1959 | |
പിൻഗാമി | കെ.എ. ദാമോദര മേനോൻ |
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | പാമ്പൻ മാധവൻ |
മണ്ഡലം | കണ്ണൂർ -2 |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | children 1908 |
മരണം | 20 ഏപ്രിൽ 1977 തിരുവനന്തപുരം | (പ്രായം 69)
അന്ത്യവിശ്രമം | children |
രാഷ്ട്രീയ കക്ഷി | സി.പി.ഐ., സി.പി.ഐ.എം. |
മാതാപിതാക്കൾ |
|
As of നവംബർ 2, 2020 ഉറവിടം: നിയമസഭ |
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും കർഷക സംഘത്തിന്റെ പ്രധാന സംഘാടകനുമായിരുന്നു കെ.പി.ഗോപാലൻ. ഇ.എം.എസിന്റെ നേതൃത്വത്തിൽ രൂപികരിച്ച 1957-ലെ ആദ്യ കേരള മന്ത്രിസഭയിൽ വ്യവസായ വകുപ്പു് മന്ത്രിയായിരുന്നു.[1] 1951-56 കാലഘട്ടത്തിൽ മദ്രാസ് അസംബ്ലിയിലും കെ.പി. ഗോപാലൻ അംഗമായിരുന്നു. കണ്ണൂർ നിയോജകമണ്ഡലത്തിൽ നിന്നുമാണ് ഇദ്ദേഹം കേരളനിയമസഭയിലെത്തിയത്.[2]
തീരെ ചെറിയപ്രായത്തിൽ തന്നെ ദേശീയപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരുന്നു. മിശ്രഭോജനത്തിൽ പങ്കെടുത്തു. കോൺഗ്രസ്സ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിൽ വന്നു. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ കമ്മ്യൂണിസത്തിലേക്കെത്തി. വടക്കൻ മലബാർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, കേരള ട്രേഡ് യൂണിയൻ കോൺഗ്രസ് പ്രസിഡന്റ്; ഓൾ ഇന്ത്യ മോട്ടോർ വർക്കേഴ്സ് വൈസ് പ്രസിഡന്റ്, മദ്രാസ് നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. നിരവധി തൊഴിലാളി സംഘടനകളുടെ അമരക്കാരനായിരുന്നു കെ.പി.ഗോപാലൻ. പാർട്ടി പിളർന്നപ്പോൾ സി.പി.ഐ. പക്ഷത്തായിരുന്നുവെങ്കിലും പിന്നീട് സി.പി.ഐ.എമ്മിലേക്ക് എത്തിച്ചേർന്നു. 1977 ഏപ്രിൽ 20 ന് അന്തരിച്ചു.
ആദ്യകാല ജീവിതം
[തിരുത്തുക]1908 ൽ കണ്ണൂർ ജില്ലയിലെ പുതിയാപ്പറമ്പിൽ ആണ് ഗോപുട്ടി എന്നു വിളിക്കപ്പെടുന്ന കെ.പി.ഗോപാലൻ ജനിച്ചത്. മാങ്കിൽ കണ്ണനും, കൊറ്റിയത്ത് കല്യാണിയുമായിരുന്നു മാതാപിതാക്കൾ. ചിറക്കൽ രാജാസ് ഹൈസ്കൂളിലും, കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പൊതുപ്രവർത്തനങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ജാതി-മത ചിന്തകൾക്കെതിരായ സമരങ്ങളിൽ മുന്നിൽ തന്നെ നിന്നു. മിശ്രഭോജനത്തിൽ പങ്കെടുത്തു. മകനെ വലിയൊരു ഉദ്യോഗസ്ഥനാക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹത്തിനു എതിരായി ഗോപാലൻ നേരെ രാഷ്ട്രീയത്തിലേക്കെടുത്തു ചാടുകയായിരുന്നു. കോൺഗ്രസ്സിൽ ചേർന്ന് വളരെ പെട്ടെന്ന് കണ്ണൂർ ടൗൺ കമ്മിറ്റി പ്രസിഡന്റായി. കെ.കേളപ്പന്റെ നേതൃത്വത്തിൽ നടന്ന ഉപ്പു സത്യാഗ്രഹജാഥയിൽ പങ്കെടുത്ത് ആദ്യമായി അറസ്റ്റു വരിച്ചു.[3]
ബല്ലാരി ജയിലിൽവെച്ച് ദേശീയ നേതാക്കളുമായി ബന്ധപ്പെടാൻ ഇടയായി. അവരിൽ നിന്നും സോഷ്യലിസ്റ്റ് ആശയങ്ങൾ മനസ്സിലാക്കി. കോൺഗ്രസ്സിന്റെ വഴി തെറ്റായതാണെന്ന് ബോധ്യപ്പെട്ടു. കണ്ണൂരിൽ രൂപംകൊണ്ട് കാസർഗോഡ് ചിറയ്ക്കൽ താലൂക്കുകളിൽ നിലവിലിരുന്ന അഭിനവ ഭാരത് യുവസംഘത്തിന്റെ സജീവപ്രവർത്തകനായി. ദേശീയവിപ്ലവചിന്ത മനസ്സിലേറ്റിക്കൊണ്ടു നടന്ന ഒരുപറ്റം യുവാക്കളായിരുന്നു ഇതിൽ. എ.കെ.ഗോപാലന്റെ നേതൃത്വത്തിൽ പട്ടിണി ജാഥ മദിരാശിയിലേക്കു പുറപ്പെട്ടപ്പോൾ അതിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെ.പി.ഗോപാലന്റെ നേതൃത്വത്തിൽ ഒരു ജാഥ ചിറക്കൽ താലൂക്കിൽ നടത്തി. 1940 ൽ കെ.പി.സി.സി സെക്രട്ടറിയായി. പത്തുവർഷത്തോളം എ.ഐ.സി.സി അംഗമായിരുന്നു.[4]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]1935 മുതൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തായിരുന്നു കെ.പി.പ്രവർത്തിച്ചിരുന്നത്. കണ്ണൂരിലെ നെയ്ത്ത് തൊഴിലാളികളെ സംഘടിപ്പിക്കാൻ കെ.പി.ഗോപാലനും, പാമ്പൻ മാധവനും ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഫറോക്കിലെ ഓട്ടുതൊഴിലാളികളുടെ പണിമുടക്കിൽ പി.കൃഷ്ണപിള്ളയോടൊപ്പം സജീവമായി പങ്കെടുത്തു.[5] 1942 ൽ രൂപംകൊണ്ട ചിറക്കൽ താലൂക്ക് നെയ്ത്ത് തൊഴിലാളി യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1946 ൽ ഉച്ചഭക്ഷത്തിനുവേണ്ടി നാലുപൈസക്കായി നടത്തിയ കഞ്ഞിസമരത്തിന്റെ മുൻനിരനേതാവ് കെ.പി.ഗോപാലനായിരുന്നു. 1945 ൽ ടിമ്പർ തൊഴിലാളികളെ സംഘടിപ്പിക്കാൻ എ.കുഞ്ഞമ്പുവിനോടൊപ്പം പരിശ്രമിച്ചു. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ അതിൽ ചേർന്നു പ്രവർത്തിച്ചു. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലെ ഇടതു ചിന്താഗതിക്കാർ ചേർന്ന് ഒന്നടങ്കം കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ചേർന്ന പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്ത് കെ.പി.ഗോപാലനും കമ്മ്യൂണിസ്റ്റായി.[6]
1949 ൽ പാർട്ടിനിരോധിച്ചപ്പോൾ ഒളിവിൽ പോയെങ്കിലും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. 1952 ൽ ജയിൽമോചിതനായി. 1957 ലെ പൊതുതിരഞ്ഞെടുപ്പിൽ എടക്കാട് നിയോജകമണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തി. ഇം.എം.എസ്സിന്റെ നേതൃത്വത്തിലുള്ള നിയമസഭയിൽ വ്യവസായവകുപ്പു മന്ത്രിയായി ചുമതലയേറ്റു. കമ്മ്യൂണിസ്റ്റ് സർക്കാർ പിരിച്ചുവിട്ടപ്പോൾ പ്രവർത്തനമേഖല കണ്ണൂരിലേക്കുമാറ്റുകയും, അവിടെ പാർട്ടി നേതൃത്വത്തിൽ തുടങ്ങിയ ജനമുന്നണി എന്ന സായാഹ്നദിനപത്രത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു.
1964 ൽ പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.യിൽ ഉറച്ചുനിന്നെങ്കിലും, എന്നാൽ പിന്നീട് സി.പി.ഐ.എമ്മിൽ ചേരുകയും ചെയ്തു. 1968 ൽ കേരള നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1977 ഏപ്രിൽ 20 ന് കെ.പി.ഗോപാലൻ അന്തരിച്ചു.[7]
അവലംബം
[തിരുത്തുക]- ↑ "കെ.പി.ഗോപാലൻ - ലഘു ജീവചരിത്രം". സ്റ്റേറ്റ് ഓഫ് കേരള. Archived from the original on 2013-09-30. Retrieved 30-സെപ്തംബർ-2013.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "കെ.പി.ഗോപാലൻ-ഒന്നാം കേരളനിയമസഭാംഗം". കേരള നിയമസഭ. Archived from the original on 2013-09-30. Retrieved 30-സെപ്തംബർ-2013.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 206. ISBN 81-262-0482-6.
കെ.പി.ഗോപാലൻ - ആദ്യകാലജീവിതം
- ↑ സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 207. ISBN 81-262-0482-6.
കെ.പി.ഗോപാലൻ - രാഷ്ട്രീയജീവിതം
- ↑ "ഫറോക്കിലെ പണിമുടക്കം". മാതൃഭൂമി ദിനപത്രം. 4-മാർച്ച്-1935.
ഫറോക്കിൽ ഓട്ടു കമ്പനി തൊഴിലാളികൾ പണിമുടക്കുന്നു
{{cite news}}
: Check date values in:|date=
(help) - ↑ "പിണറായി, പാറപ്പുറം സമ്മേളനം". സി.പി.ഐ(എം) കേരള ഘടകം. Archived from the original on 2013-10-01. Retrieved 01-ഒക്ടോബർ-2013.
{{cite web}}
: Check date values in:|accessdate=
(help) - ↑ സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 211. ISBN 81-262-0482-6.
കെ.പി.ഗോപാലൻ - അവസാനകാലം