Jump to content

ടി.എ. തൊമ്മൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
T.A Thomman
കേരളത്തിന്റെ റവന്യൂ, നിയമവകുപ്പ് മന്ത്രി
ഓഫീസിൽ
മാർച്ച് 2 1964 – സെപ്റ്റംബർ 10 1964
മുൻഗാമികെ. ചന്ദ്രശേഖരൻ
പിൻഗാമികെ.ആർ. ഗൗരിയമ്മ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമികെ.എം. ജോർജ്ജ്
മണ്ഡലംപൂഞ്ഞാർ
വ്യക്തിഗത വിവരങ്ങൾ
മരണം1984 ഏപ്രിൽ 11
രാഷ്ട്രീയ കക്ഷികോൺഗ്രസ്
As of ജനുവരി 16, 2012
ഉറവിടം: കേരളനിയമസഭ

കേരളത്തിലെ മുൻമന്ത്രിയും ഒന്നും, രണ്ടും കേരളനിയമസഭകളിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവായിരുന്നു ടി.എ. തൊമ്മൻ (- 11 ഏപ്രിൽ 1984). ബി.എ, ബി.എൽ. ബിരുദധാരിയായിരുന്ന ഇദ്ദേഹം ആർ. ശങ്കർ മന്ത്രിസഭയിലെ നിയമം, റവന്യൂ വകുപ്പുകളാണ് കൈകര്യം ചെയ്തിരുന്നത്.

കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ ജനിച്ച ഇദ്ദേഹം പാലായിലാണ് അഭിഭാഷകവൃത്തി നോക്കിയത്, കുറച്ച് നാൾ പാലാ നഗരസഭയുടെ മുനിസിപ്പൽ അംഗവുമായിട്ടുണ്ട്. കോൺഗ്രസ് പ്രതിനിധിയായി പൂഞ്ഞാർ മണ്ഡലത്തിൽ നിന്നാണ് ടി.എ. തൊമ്മൻ ഒന്നും, രണ്ടും കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ ദീർഘ നാളത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ നിരവധി സ്ഥാനങ്ങളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1960കളിലെ കോൺഗ്രസ് നിയമസഭാകക്ഷിയുടെ ചീഫ് വിപ്പ്, 1958 മുതൽ 1959 വരെ കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം, 1962 മുതൽ 1963 വരെ പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുറ്റെ തലവൻ, സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി ചെയർമാൻ, ഖാദി ഗ്രാമവികസന ബോർഡിന്റെ ജില്ലാ ഉപദേശകസമിതിയംഗം എന്നിവയാണ് അവയിൽ ചിലത്. 1984 ഏപ്രിൽ 11ന് ഇദ്ദേഹം അന്തരിച്ചു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടി.എ._തൊമ്മൻ&oldid=3910007" എന്ന താളിൽനിന്ന് ശേഖരിച്ചത്