Jump to content

പട്ടം എ. താണുപിള്ള മന്ത്രിസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പട്ടം എ. താണുപിള്ള മന്ത്രിസഭ
കേരളത്തിലെ 2-ആം മന്ത്രിസഭ
22 ഫെബ്രുവരി 1960 – 26 സെപ്റ്റംബർ 1962
രൂപീകരിച്ചത്22 ഫെബ്രുവരി 1960
പിരിച്ചുവിട്ടത്26 സെപ്റ്റംബർ 1962
വ്യക്തികളും സംഘടനകളും
സർക്കാരിന്റെ തലവൻപട്ടം എ. താണുപിള്ള
Deputy head of governmentആർ. ശങ്കർ
ഭരണകക്ഷിപ്രജാ സോഷ്യലിസ്റ്റ് പാർട്ടി
പ്രതിപക്ഷ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പ്രതിപക്ഷ നേതാവ്ഇ.എം.എസ്. നമ്പൂതിരിപ്പാട്
ചരിത്രം
തിരഞ്ഞെടുപ്പു(കൾ)1960-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്
മുൻഗാമിഒന്നാം മന്ത്രിസഭ
പിൻഗാമിആർ. ശങ്കർ മന്ത്രിസഭ

പട്ടം എ. താണുപിള്ള യുടെ നേതൃത്തത്തിൽ 1960 ഫെബ്രുവരി 22-നാണ് കേരളത്തിലെ രണ്ടാം മന്ത്രിസഭ രൂപീകൃതമായത്. 1962 സെപ്റ്റംബർ 26ന് പട്ടം പഞ്ചാബ് ഗവർണ്ണറായതിനെ തുടർന്ന് മന്ത്രിസഭ രാജിവച്ചു.

പശ്ചാത്തലം

[തിരുത്തുക]

ഒന്നാം ഇഎംഎസ് നമ്പൂതിരിപ്പാട് സർക്കാർ പിരിച്ചുവിട്ടതിനെത്തുടർന്ന് രാഷ്ട്രപതി ഭരണത്തിലായ കേരളത്തിൽ, 1960 ഫെബ്രുവരി 1ന്[1] രണ്ടാം കേരളനിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു.

തെരഞ്ഞെടുപ്പിന് ശേഷം നിയമസഭയിൽ 63 സീറ്റുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായി. സി.പി.ഐ. 26 സീറ്റുകളുമായി രണ്ടാമത്തെ വലിയ കക്ഷിയായി, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പിഎസ്പി) 20 സീറ്റുകളും ലഭിച്ചു. കോൺഗ്രസും പിഎസ്പിയും ചേർന്നുള്ള സഖ്യ സർക്കാർ പിഎസ്പിയുടെ പട്ടം എ. താണുപിള്ള മുഖ്യമന്ത്രിയായും കോൺഗ്രസിൽ നിന്ന് ആർ ശങ്കർ ഉപമുഖ്യമന്ത്രിയായും രൂപീകരിച്ചു. കോൺഗ്രസിന്റെ പ്രധാന അനുഭാവികളായ നായർ സർവീസ് സൊസൈറ്റി കോൺഗ്രസ് നേതാവായ ആർ. ശങ്കറെ അംഗീകരിക്കാത്തതിനാൽ, സഖ്യത്തിലെ വലിയകക്ഷി അല്ലായിരുന്നെങ്കിലും പിഎസ്പി നേതാവായ പട്ടത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. മുമ്പ് തിരുവിതാംകൂർ സംസ്ഥാനത്തെ പ്രധാനമന്ത്രി പദവിയും, തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയും പട്ടം വഹിച്ചിരുന്നു.

1962 സെപ്റ്റംബർ 26-ന് പഞ്ചാബ് ഗവർണറായി നിയമിതനായപ്പോൾ പട്ടം രാജിവച്ചു. ഇത് ആർ.ശങ്കറിന്റെ കീഴിൽ കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിക്ക് വഴിയൊരുക്കി.

മന്ത്രിമാരും വകുപ്പുകളും

[തിരുത്തുക]
ന്മ് പേര് വകുപ്പ് പാർട്ടി
1 പട്ടം എ.താണുപിള്ള മുഖ്യമന്ത്രി പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
2 ആർ.ശങ്കർ ഉപമുഖ്യമന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
3 പി ടി ചാക്കോ ആഭ്യന്തര വകുപ്പ് മന്ത്രി
4 കെ.എ. ദാമോദര മേനോൻ വ്യവസായ വകുപ്പ് മന്ത്രി
5 പി.പി. ഉമ്മർ കോയ വിദ്യാഭ്യാസ വകുപ്പ് മന്ത്രി
6 കെ.ടി. അച്യുതൻ ഗതാഗത, തൊഴിൽ വകുപ്പ് മന്ത്രി
7 ഇ.പി. പൗലോസ് ഭക്ഷ്യ-കൃഷി വകുപ്പ് മന്ത്രി
8 വി.കെ. വേലപ്പൻ പൊതുജനാരോഗ്യം, വൈദ്യുതി വകുപ്പ് മന്ത്രി

(1962 ഓഗസ്റ്റ് 26-ന് അന്തരിച്ചു)

9 കെ. കുഞ്ഞമ്പു ഹരിജൻ ഉന്നമനം, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി
10 ഡി. ദാമോദരൻ പോറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രി പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
11 കെ. ചന്ദ്രശേഖരൻ നിയമ, റവന്യൂ വകുപ്പ് മന്ത്രി

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "History of Kerala Legislature". Kerala Government. Archived from the original on 6 October 2014. Retrieved 30 ജൂലൈ 2015.