എം. അലികുഞ്ഞ് ശാസ്ത്രി
Jump to navigation
Jump to search
എം. അലികുഞ്ഞ് ശാസ്ത്രി | |
---|---|
![]() എം. അലികുഞ്ഞ് ശാസ്ത്രി | |
രണ്ടാം കേരള നിയമ സഭാംഗം | |
മണ്ഡലം | ഉള്ളൂർ |
കേരളനിയമസഭയിലെ അംഗം | |
മണ്ഡലം | ഉള്ളൂർ |
വ്യക്തിഗത വിവരണം | |
രാഷ്ട്രീയ പാർട്ടി | പി.എസ്.പി |
മക്കൾ | പി.കെ. ഫിറോസ് |
വസതി | ഉള്ളൂർ |
As of ഒക്ടോബർ 01, 2020 ഉറവിടം: [1] |
രണ്ടാം കേരള നിയമ സഭയിലെ അംഗമായിരുന്നു എം. അലികുഞ്ഞ് ശാസ്ത്രി. ബിരുദധാരിയാണ്. മഹോപാധ്യായ ബിരുദവും നേടിയിട്ടുണ്ട്. പി.എസ്.പി ടിക്കറ്റിൽ ഉള്ളൂർ നിയമസഭാമണ്ഡലത്തെയാണ് അലികുഞ്ഞ് ശാസ്ത്രി പ്രതിനിധീകരിച്ചിരുന്നത്. കേരള സർവകലാശാലയുടെ സെനറ്റുിലും സിൻഡിക്കേറ്റുിലും അംഗമായിരുന്നു. ഹൈക്കോടതി ബെഞ്ച് പ്രക്ഷോഭത്തിൽ പങ്കെടുക്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു. കയർ തൊഴിലാളികളുടെ ട്രേഡ് യൂണിയൻ നേതാവ്, മത്സ്യതൊഴിലാളി യൂണിയൻ, പിഡബ്ല്യുഡി വർക്കേഴ്സ് യൂണിയൻ എന്നിവക്കും നേതൃത്വം നൽകി.[1]
രണ്ടു മക്കളുണ്ട്. ശുചിത്വ മിഷൻ ഡയറക്ടറും മുൻ പി ആർ ഡി ഡയറക്ടറുമായ എ. ഫിറോസ് മകനായിരുന്നു.[2]
അവലംബം[തിരുത്തുക]
- ↑ "M. Alikunju Sastri". കേരള നിയമ സഭാ വെബ് സൈറ്റ്. October 1, 2020. ശേഖരിച്ചത് October 1, 2020.
- ↑ "ശുചിത്വ മിഷൻ ഡയറക്ടറും മുൻ പി ആർ ഡി ഡയറക്ടറുമായ എ ഫിറോസ് അന്തരിച്ചു". kvartha. March 17, 2017. ശേഖരിച്ചത് October 1, 2020.