ഉള്ളടക്കത്തിലേക്ക് പോവുക

രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യു.ഡി.എഫ് സർക്കാർ
ഉമ്മൻചാണ്ടി, മുഖ്യമന്ത്രി

ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ യു.ഡി.എഫ് മന്ത്രിസഭ[1] 2011 മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മെയ് 18 ന് മുഖ്യമന്ത്രിയെക്കൂടാതെ ആറ് ഘടകകക്ഷി നേതാക്കളാണ് മന്ത്രിമാരായി ചുമതലയേറ്റത്. ബാക്കിയുള്ള 13 അംഗങ്ങൾ 2011 മേയ് 23-നു് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.

അഞ്ചുവർഷം തികച്ച് ഉമ്മൻ ചാണ്ടി 2016 മേയ് 20 ന് രാജി വച്ചു. 2016 മേയ് 16 ന് നടന്ന തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് 47 സീറ്റ് മാത്രമാണ് കിട്ടിയത്. ഇടതു ജനാധിപത്യ മുന്നണിയ്ക്ക് 91 സീറ്റുകൾ ലഭിച്ചു.

മന്ത്രിമാരും വകുപ്പുകളും

[തിരുത്തുക]
മന്ത്രിവകുപ്പുകൾ[2]ചിത്രം
1ഉമ്മൻ ചാണ്ടിമുഖ്യമന്ത്രി , ശാസ്ത്ര സാങ്കേതികം,ജനറൽ അഡ്മിനിസ്‌ട്രേഷൻ,അഖിലേന്ത്യാ സർവീസ്, ഭരണപരിഷ്‌കരണം ഇലക്ഷൻ,
സംസ്ഥാനാന്തര നദീജലം, ദുരിതാശ്വാസം, സൈനിക ക്ഷേമം, പാർലിമെന്ററി കാര്യം, വന്യജീവി സംരക്ഷണം, കായികം, സിനിമ
2രമേശ് ചെന്നിത്തലആഭ്യന്തരം, വിജിലൻസ്, ജയിൽ, അഗ്നി ശമനം
4പി.കെ. കുഞ്ഞാലിക്കുട്ടിവ്യവസായം, ഐ.ടി., മൈനിങ്ങ് ആന്റ് ജിയോളജി, കൈത്തറി, വഖഫ് & ഹജ്ജ്
5ആര്യാടൻ മുഹമ്മദ്വൈദ്യുതി, ഗതാഗതം, റയിൽവേ
6പി.കെ. അബ്ദുറബ്ബ്വിദ്യാഭ്യാസം
7അടൂർ പ്രകാശ്റവന്യൂ, കയർ
8ഷിബു ബേബി ജോൺതൊഴിൽ,പുനരധിവാസം,ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ
9അനൂപ് ജേക്കബ്ഭക്ഷ്യം, സിവിൽ സപ്ലൈസ്,പൊതു വിതരണം, ഉപഭോക്തൃ സംരക്ഷണം രജിസ്ട്രേഷൻ
10വി.എസ്. ശിവകുമാർആരോഗ്യം, മോട്ടോർ വാഹനം, ദേവസ്വം
11വി.കെ. ഇബ്രാഹിംകുഞ്ഞ്പൊതുമരാമത്ത്
12കെ.പി. മോഹനൻകൃഷി, മൃഗ സംരക്ഷണം, പ്രിന്റിങ്ങ് ആൻഡ് സ്റ്റേഷനറി
13പി.ജെ. ജോസഫ്ജലസേചനം, ജലവിഭവം,ഇൻലാൻഡ് നാവിഗേഷൻ
14എം.കെ. മുനീർപഞ്ചായത്ത്, സാമൂഹികക്ഷേമം, കില
15എ.പി. അനിൽ കുമാർവിനോദസഞ്ചാരം,പട്ടികജാതി പിന്നോക്ക വിഭാഗ ക്ഷേമം
16കെ.സി. ജോസഫ്ഗ്രാമവികസനം, സാംസ്കാരികം, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ്,
പ്ലാനിങ്ങ് ആന്റ് എക്കോണമിക് അഫയേർസ് ,നോർക്ക
17സി.എൻ. ബാലകൃഷ്ണൻസഹകരണം, ഖാദി, ഗ്രാമവ്യവസായം
18കെ. ബാബുഎക്സൈസ്, തുറമുഖം, ഹാർബർ എഞ്ചിനീയറിങ്ങ്
19പി.കെ. ജയലക്ഷ്മിയുവജന കാര്യം, പട്ടിക വർഗ്ഗം, മ്യൂസിയവും കാഴ്ച ബംഗ്ലാവും
20മഞ്ഞളാംകുഴി അലിടൗൺ പ്ലാനിങ്ങ്, മുൻസി‌പ്പാലിറ്റി, കോർപ്പറേഷൻ, ന്യൂനപക്ഷക്ഷേമം
21തിരുവഞ്ചൂർ രാധാകൃഷ്ണൻവനം, പരിസ്ഥിതി

അവലംബം

[തിരുത്തുക]
  1. "Council of Ministers - Kerala". Kerala Legislative Assembly. Retrieved 23 May 2011.
  2. "ഫിഷറീസ്, പരിസ്ഥിതി മുഖ്യമന്ത്രിക്ക്;ആര്യാടന് വൈദ്യുതി". Archived from the original on 2011-05-27. Retrieved 2011-05-25.