പി.കെ. കോരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.കെ. കോരു
P.K. Koru.jpg
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമികെ.ജി. കരുണാകര മേനോൻ
മണ്ഡലംഗുരുവായൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1890-01-15)ജനുവരി 15, 1890
മരണം16 ജനുവരി 1968(1968-01-16) (പ്രായം 78)
As of ഒക്ടോബർ 2, 2011
Source: നിയമസഭ

ഒന്നാം കേരളനിയമസഭയിൽ ഗുരുവായൂർ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനും, എഴുത്തുകാരനും അദ്ധ്യാപകനുമായിരുന്നു കോരു കൂളിയാട്ട് എന്ന പി.കെ. കോരു (ജനനം:15 ജനുവരി 1890 -1968 ജനുവരി 16[2]).[3] സി.പി.ഐ സ്വതന്ത്രനായാണ് ഇദ്ദേഹം ഒന്നാം കേരള നിയമസഭയിലേക്കെത്തിയത്.[4][3] തൃശ്ശൂർ ജില്ലയിലെ എളവള്ളി വില്ലേജിലെ ചിറ്റാട്ടുകര ഗ്രാമത്തിൽ 1890 ജനുവരി 15ന് ജനിച്ച കോരു ആദ്യകാലങ്ങളിൽ ഒരു അധ്യാപകനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ[2] സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം കോൺഗ്രസ്സിലെ എം.വി.അബൂബക്കറിനെ 2635 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

അധ്യാപക ജോലി[തിരുത്തുക]

1923ലാണ് മദ്രാസ് സർക്കാരിന്റെ കീഴിൽ അദ്ദേഹം അധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്. ബ്രണ്ണൻ കോളേജ് തലശ്ശേരി പട്ടണത്തിൽ പ്രവർത്തിക്കുന്ന സമയത്താണ് അദ്ദേഹം അവസാനമായി അധ്യാപകവൃത്തിയിൽ ഏർപ്പെടുന്നത്, അതിനു മുന്നെ തന്നെ മറ്റ് പലസ്ഥാപങ്ങളിലും അദ്ദേഹം ജോലിചെയ്തിരുന്നു. ബ്രണ്ണൻ കോളേജിന്റെ ഭാഗമായിരുന്ന സ്കൂളിലും അദ്ദേഹം ജോലിനോക്കിയുരുന്നു, കൂടാതെ സൗത്താഫ്രിക്കയിൽ കുറച്ചുകാലം ഡെപ്യൂട്ടെഷനിലും ജോലി ചെയ്തു[2]. ഗണിതമായിരുന്നു അദ്ദേഹത്തിന്റെ വിഷയമെങ്കിലും ജ്യോതിശ്ശാസ്ത്രത്തിലും, സംസ്കൃതത്തിലും തികഞ്ഞ പ്രാവീണ്യമുണ്ടായിരുന്നു. ബ്രണ്ണൻ കോളേജിൽ ജോലിചെയ്തിരുന്ന സമയത്ത് സംകൃതത്തിലുള്ള ലീലാവതിയേപ്പറ്റി ലീലാവതിയും ബീജഗണിതവും എന്ന പേരിൽ ഒരു പ്രബന്ധം കോളേജ് മാഗസിനിൽ പ്രസിദ്ധീകരിച്ചിരുന്നു. നക്ഷത്ര ദീപിക, മലയാളം സാങ്കേതിക നിഘണ്ടു, ജ്യോതിഷ ബാലബോധിനി എന്നിവയാണ് പ്രധാന രചനകൾ. പുതുമന സോമയാജിയുടെ സംസ്‌കൃതത്തിലുള്ള ഗണിത ശാസ്ത്ര ഗ്രന്ഥമായ 'കരണപദത്തി'ന്റെ മലയാള പരിഭാഷയും അദ്ദേഹം ചെയ്തിട്ടുണ്ട്[2].

അവലംബം[തിരുത്തുക]

  1. http://www.niyamasabha.org/codes/members/m296.htm
  2. 2.0 2.1 2.2 2.3 സി.സരിത്‌. "ബ്രണ്ണന്റെ കോരു കേരള നിയമസഭയുടെ ആദ്യ അംഗം" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-12-01.
  3. 3.0 3.1 "സെക്കൻഡ് ഹാഫിൽ കഥ മാറിയ ഗുരുവായൂർ" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-04-01.
  4. "തിരഞ്ഞെടുപ്പ് ചരിത്രം – പ്രഗത്ഭരെ വാരിപ്പുണർന്നും മലർത്തിയടിച്ചും ഗുരുവായൂർ മണ്ഡലം". ശേഖരിച്ചത് 2021-04-01.
"https://ml.wikipedia.org/w/index.php?title=പി.കെ._കോരു&oldid=3542636" എന്ന താളിൽനിന്ന് ശേഖരിച്ചത്