കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ.പി.സി.സി. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി)
പ്രസിഡന്റ്K. Sudhakaran
തലസ്ഥാനംIndira Bhawan, Vellayambalam, Thiruvanathapuram-695010, Kerala
വിദ്യാർത്ഥി പ്രസ്താനംKerala Students Union
യുവജന വിഭാഗംIndian Youth Congress
മഹിളാ വിഭാഗംKerala Pradesh Mahila Congress Committee
അംഗത്വം3.379 Million (June 2017) [1]
Ideology
AllianceUnited Democratic Front
Seats in Lok Sabha
15 / 20
Seats in Rajya Sabha
1 / 9
Seats in Kerala Legislative Assembly
21 / 140
Election symbol
Hand INC.svg
Website
kpcc.org.in

കേരളാ പ്രദേശ് കോണ്ഗ്രസ് കമ്മറ്റി (Kerala PCC or K.P.C.C), ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കേരള സംസ്ഥാന ശാഖയാണ്‌. ആസ്ഥാനം തിരുവനന്തപുരത്താണ്‌. ഇപ്പോഴത്തെ കെ.പി.സി.സിയുടെ പ്രസിഡൻ്റാണ് കെ. സുധാകരൻ[2]കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നിയമസഭ കക്ഷി നേതാവും യു.ഡി.എഫിൻ്റെ ചെയർമാനുമാണ് വി.ഡി. സതീശൻ.[3]

കെപിസിസി പ്രസിഡൻറുമാർ[തിരുത്തുക]

1998-2001[12]

[19] (splitting of congress in 1978) (I group nominee)

1970-1972, 1972-1973[20]

ഡിസിസി പ്രസിഡൻറുമാർ[തിരുത്തുക]

2021 ഓഗസ്റ്റ് 29 മുതൽ

  • തിരുവനന്തപുരം-പാലോട് രവി[26]
  • കൊല്ലം - പി.രാജേന്ദ്രപ്രസാദ്[27]
  • പത്തനംതിട്ട - സതീഷ് കൊച്ചുപറമ്പിൽ[28]
  • ആലപ്പുഴ - ബി. ബാബു പ്രസാദ്[29]
  • കോട്ടയം - നാട്ടകം സുരേഷ്[30]
  • ഇടുക്കി - സി.പി.മാത്യു[31]
  • എറണാകുളം - മുഹമ്മദ് ഷിയാസ്[32]
  • തൃശൂർ - ജോസ് വള്ളൂർ[33]
  • പാലക്കാട് - എ.തങ്കപ്പൻ[34]
  • മലപ്പുറം - വി.എസ്.ജോയ്[35]
  • കോഴിക്കോട് - കെ.പ്രവീൺ കുമാർ[36]
  • വയനാട് - എൻ.ഡി.അപ്പച്ചൻ[37]
  • കണ്ണൂർ - മാർട്ടിൻ ജോർജ്[38][39]
  • കാസർകോട് - പി.കെ.ഫൈസൽ[40]


2016-2021

  • തിരുവനന്തപുരം - നെയ്യാറ്റിൻകര സനൽ[41]
  • കൊല്ലം - ബിന്ദു കൃഷ്ണ
  • പത്തനംതിട്ട - ബാബു ജോർജ്
  • ആലപ്പുഴ - എം. ലിജു
  • കോട്ടയം - ജോഷി ഫിലിപ്പ്
  • ഇടുക്കി - ഇബ്രാഹിംകുട്ടി കല്ലാർ
  • എറണാകുളം - ടി.ജെ. വിനോദ് എം.എൽ.എ
  • തൃശൂർ - എം.പി. വിൻസെൻറ്[42]
  • പാലക്കാട് - വി.കെ. ശ്രീകണ്ഠൻ എം.പി[43]
  • മലപ്പുറം - ആര്യാടൻ ഷൗക്കത്ത്
  • കോഴിക്കോട് - യു. രാജീവൻ മാസ്റ്റർ
  • വയനാട് - ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ
  • കണ്ണൂർ - സതീശൻ പാച്ചേനി
  • കാസർകോട് - ഹക്കീം കുന്നേൽ[44][45]

കെപിസിസി അംഗങ്ങൾ[തിരുത്തുക]

കെപിസിസി നേതൃത്വം നൽകിയ കേരളത്തിലെ 310 അംഗങ്ങളുടെ പട്ടിക കോൺഗ്രസ് ഹൈക്കമാൻഡ് 2022 സെപ്റ്റംബർ 12ന് അംഗീകരിച്ചു. ആകെ 77 പുതുമുഖങ്ങളുണ്ട്. ബ്ലോക്കുകളെ പ്രതിനിധീകരിച്ചുള്ള 285 പേർക്കു പുറമെ കേരളത്തിലെ പ്രധാന നേതാക്കളെക്കൂടി ഉൾപ്പെടുത്തിയതാണ് 310 അംഗങ്ങൾ. അകെ 28 വനിതകളാണ് പട്ടികയിലുള്ളത്.

282 ബ്ലോക്ക് കമ്മിറ്റികളെ പ്രതിനിധീകരിച്ച് 282 പേരെയും പുതുതായി രൂപീകരിച്ച 3 ബ്ലോക്ക് കമ്മിറ്റികളുടെ ഭാഗമായി 3 പേരെയും ഉൾപ്പെടുത്തിയതാണ് 285 അംഗ കെപിസിസി പട്ടിക. ഇതിനു പുറമെ കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ,[46] പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ കെപിസിസി പ്രസിഡൻറുമാരായിരുന്ന എ.കെ.ആൻറണി, വയലാർ രവി, തെന്നല ബാലകൃഷ്ണപിള്ള, സി.വി.പത്മരാജൻ, കെ.മുരളീധരൻ, രമേശ് ചെന്നിത്തല, വി.എം.സുധീരൻ, എം.എം.ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ നിയമസഭയിലെ കോൺഗ്രസിൻ്റെ പാർലമെൻററി പാർട്ടി അംഗങ്ങളായ 14 പേരെയും ഉൾപ്പെടുത്തി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട 285 കെപിസിസി അംഗങ്ങളുടെ പട്ടിക. (കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക)[47]

കെ.പി.സി.സി ഭാരവാഹി പട്ടിക[തിരുത്തുക]

  • കെ.പി.സി.സി സെക്രട്ടറിമാർ
  • 2020 സെപ്റ്റംബർ 14 മുതൽ (പട്ടിക കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)[48]

2021 ഒക്ടോബർ 21 മുതൽ

വൈസ് പ്രസിഡൻറുമാർ

ട്രഷറർ

  • വി.പ്രതാപചന്ദ്രൻ[49][50]

ജനറൽ സെക്രട്ടറിമാർ

  • എ.എ.ഷുക്കൂർ
  • ജി.പ്രതാപവർമ്മ തമ്പാൻ[51]
  • അഡ്വ.എസ്.അശോകൻ
  • മരിയപുരം ശ്രീകുമാർ
  • കെ.കെ.എബ്രഹാം[52]
  • അഡ്വ.സോണി സെബാസ്റ്റ്യൻ
  • അഡ്വ.കെ.ജയന്ത്
  • അഡ്വ.പി.എം.നിയാസ്
  • ആര്യാടൻ ഷൗക്കത്ത്
  • സി.ചന്ദ്രൻ
  • ടി.യു. രാധാകൃഷ്ണൻ
  • അഡ്വ.ബി.എ.അബ്ദുൾ മുത്തലിബ്
  • അഡ്വ.ദീപ്തി മേരി വർഗീസ്
  • ജോസി സെബാസ്റ്റ്യൻ
  • പി.എ.സലീം
  • അഡ്വ.പഴകുളം മധു
  • എം.ജെ.ജോബ്
  • കെ.പി.ശ്രീകുമാർ
  • എം.എം.നസീർ
  • അലിപ്പറ്റ ജമീല
  • ജി.എസ്.ബാബു
  • കെ.എ.തുളസി
  • അഡ്വ.ജി.സുബോധൻ

കെ.പി.സി.സി. നിർവാഹക സമിതി അംഗങ്ങൾ

നിർവാഹക സമിതിയിലെ സ്ഥിരം ക്ഷണിതാക്കൾ

  • കേരളത്തിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ
  • മുൻ കെ.പി.സി.സി പ്രസിഡൻറുമാർ

നിർവാഹക സമിതിയിലെ പ്രത്യേക ക്ഷണിതാക്കൾ

  • രാഷ്ട്രീയ കാര്യ സമിതി അംഗങ്ങൾ
  • കേരളത്തിൽ നിന്നുള്ള കോൺഗ്രസ് പാർട്ടിയുടെ ലോക്സഭ, നിയമസഭ അംഗങ്ങൾ
  • കേരളത്തിൽ നിന്നുള്ള എ.ഐ.സി.സി. സെക്രട്ടറിമാർ
  • സ്ഥാനമൊഴിഞ്ഞ മുൻ ഡി.സി.സി. പ്രസിഡൻറുമാർ[54]

2021 നവംബർ 26 മുതൽ

(കെ.പി.സി.സിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി)

  • ജി.എസ്.ബാബു

(കെ.പി.സി.സിയുടെ ഓഫീസ് ചുമതല)

ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി. ജനറൽ സെക്രട്ടറിമാർ

  • കെ.പി.ശ്രീകുമാർ : തിരുവനന്തപുരം
  • പഴകുളം മധു : കൊല്ലം
  • എം.എം.നസീർ : പത്തനംതിട്ട
  • മരിയപുരം ശ്രീകുമാർ : ആലപ്പുഴ[55]
  • എം.ജെ.ജോബ് : കോട്ടയം
  • ജോസി സെബാസ്റ്റ്യൻ : ഇടുക്കി
  • എസ്.അശോകൻ : എറണാകുളം
  • എ.എ.ഷുക്കൂർ : തൃശൂർ
  • ബി.എ.അബ്ദുൾ മുത്തലിബ് : പാലക്കാട്
  • പി.എ.സലീം : മലപ്പുറം
  • കെ.കെ.എബ്രഹാം : കോഴിക്കോട്
  • അലിപ്പറ്റ ജമീല : വയനാട്
  • പി.എം.നിയാസ് : കണ്ണൂർ
  • സോണി സെബാസ്റ്റ്യൻ : കാസർഗോഡ്[56]

2021 ഡിസംബർ 8 മുതൽ

കെ.പി.സി.സി ലീഗൽ സെൽ ചെയർമാൻ

  • അഡ്വ. വി.എസ്. ചന്ദ്രശേഖരൻ[57][58][59]

2021 ഡിസംബർ 26 മുതൽ

3 അംഗ കെ.പി.സി.സി അച്ചടക്ക സമിതി

  • എൻ.അഴകേശൻ(മുൻ ഡി.സി.സി. പ്രസിഡൻറ്, കൊല്ലം)

2022 ഫെബ്രുവരി 1 മുതൽ

  • കെ.പി.സി.സി ജനറൽ സെക്രട്ടറിയായ മരിയപുരം ശ്രീകുമാറിന് ആലപ്പുഴ ജില്ലയുടെ ചുമതല.[61]

2022 ഫെബ്രുവരി 15 മുതൽ

2022 ഓഗസ്റ്റ് 30 മുതൽ

  • അഡ്വ. ദീപ്തി മേരി വർഗീസിന് കെ.പി.സി.സി മീഡിയ സെല്ലിൻ്റെ ചുമതല.[63]

2023 ജൂൺ 3

  • പുന:സംഘടനയുടെ ഭാഗമായി 3 ജില്ലകളൊഴിച്ച് ബാക്കി പതിനൊന്ന് ജില്ലകളിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു.[64][65]

2023 ജൂൺ 5

  • പുന:സംഘടനയുടെ ഭാഗമായി ബാക്കി 3 ജില്ലകളുടേയും തർക്കമുണ്ടായിരുന്ന ബ്ലോക്കുകളിലേയും പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടെ സംസ്ഥാനത്തെ 282 ബ്ലോക്കുകളിലും പുതിയ അധ്യക്ഷന്മാർ നിലവിൽ വന്നു.12 വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ പുന:സംഘടന നടന്നത്.[66]
  • (പട്ടിക കാണാൻ ഐ.എൻ.സി കേരള എന്ന കെ.പി.സി.സിയുടെ ഔദ്യോഗിക എഫ്ബി പേജ് സന്ദർശിക്കുക)[67]

കെ.പി.സി.സി ചിന്തൻ ശിബിരം 2022[തിരുത്തുക]

കെപിസിസി ചിന്തൻ ശിബിരം പുറത്തിറക്കുന്ന 2022 ജൂലൈ 24 ലെ കോഴിക്കോട് പ്രഖ്യാപനം

2022 ജൂലൈ 23, 24 തീയതികളിൽ കോഴിക്കോട് കെ.കരുണാകരൻ നഗറിൽ വച്ച് നടന്ന നവ സങ്കൽപ്പ് ചിന്തൻ ശിബിരം സംസ്ഥാനത്തെ കോൺഗ്രസ് പ്രസ്ഥാനത്തിന് ആശയപരമായ ദിശാബോധവും പ്രവർത്തനോർജ്ജവും പകരുന്നതിൽ പ്രയോജനകരമായി എന്നതിൽ കെ.പി.സി.സിയ്ക്ക് അഭിമാനമുണ്ട്.

ഇക്കഴിഞ്ഞ മെയ് 13,14,15 തീയതികളിൽ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനപ്രകാരം രാജസ്ഥാനിലെ ഉദയ്പ്പൂരിൽ ദേശീയ തല നവ സങ്കൽപ്പ് ചിന്തൻ ശിബിരം നടന്നിരുന്നു. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻ്റെ മഹത്തായ പാരമ്പര്യത്തിലും ആശയങ്ങളിലും അടിയുറച്ച് നിന്ന് കൊണ്ട് ഇന്ന് പാർട്ടി അഭിമുഖീകരിക്കുന്ന പ്രത്യയശാസ്ത്രപരവും, സംഘടനാപരവും തിരഞ്ഞെടുപ്പ് സംബന്ധവുമായ വെല്ലുവിളികളെ നേരിടാൻ പ്രസ്ഥാനത്തെ കാലാനുസൃതമായി നവീകരിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്നതായിരുന്നു ദേശീയ ചിന്തൻ ശിബിരത്തിൻ്റെ ലക്ഷ്യം. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് കടന്നുവന്ന അനുഭവസമ്പന്നരും പുതുതലമുറയിൽപ്പെട്ടവരുമായ കോൺഗ്രസ് നേതാക്കൾ നടത്തിയ കൂട്ടായ ചർച്ചകളിലൂടെ ഉയർന്ന് വന്ന ആശയങ്ങൾ പ്രസ്ഥാനത്തിനും രാജ്യത്തിനും കരുത്ത് പകരുന്നതായിരുന്നു. ഉദയ്പ്പൂർ ചിന്തൻ ശിബിരത്തിൽ ഏറ്റെടുത്ത തീരുമാനങ്ങളുടെ തുടർച്ചയായിട്ടാണ് കെ.പി.സി.സി കോഴിക്കോട് ചിന്തൻശിബിരം സംഘടിപ്പിച്ചിട്ടുള്ളത്.

ദേശീയ രാഷ്ട്രീയം

ഇന്ത്യയുടെ സ്വതന്ത്രപ്രസ്ഥാനമെന്ന നിലയിൽ ഈ വിശാലമായ ഉപഭൂഖണ്ഡത്തിലെ കോടിക്കണക്കിന് ജനങ്ങൾക്കിടയിലെ എല്ലാത്തരം വൈവിധ്യങ്ങളുടേയും വൈജാത്യങ്ങളുടേയും പൂർണ്ണമായ ഉൾക്കൊള്ളൽ ഉറപ്പ് വരുത്തിക്കൊണ്ടുള്ള ഒരു ബഹുസ്വര ദേശീയ സങ്കൽപ്പം ഭാരതത്തിനായി രൂപപ്പെടുത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് സാധിച്ചു. സ്വതന്ത്രവും നിർഭയവും നീതിബോധത്തിൽ അധിഷ്ഠിതവുമായ ഒരു ആധുനിക ജനാധിപത്യ മതേതര രാഷ്ട്രത്തിൻ്റെ പിറവിയിലേക്ക് വഴിതെളിക്കപ്പെട്ടതും ഇതിൻ്റെ തുടർച്ചയായാണ്. സ്വതന്ത്ര സമര കാലത്തെ വിവിധ കോൺഗ്രസ് സമ്മേളനങ്ങളിൽ ഉയർന്ന പുരോഗമന ചിന്തകളുടെ അടിത്തറയിലാണ് ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ അടിസ്ഥാന ആശയങ്ങൾ രൂപപ്പെട്ടത്.

ആ ആശയങ്ങളെ അലംഘനീയവും ചിരപ്രതിഷ്ഠിതവുമാക്കുന്ന നിലയിൽ ഇന്ത്യക്കായി ഒരു ഭരണഘടന തയ്യാറാക്കപ്പെട്ടതിലും കോൺഗ്രസിൻ്റെ സംഭാവനകൾ നിസ്തുലമാണ്. യഥാർത്ഥ സ്വതന്ത്ര്യത്തെക്കുറിച്ച് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ധാർമ്മിക ചിന്തകളിൽ നിന്ന് പ്രചോദമുൾക്കൊണ്ട് ആധുനിക ഇന്ത്യയെക്കുറിച്ചുള്ള നെഹ്റുവിൻ്റെ കാഴ്ചപ്പാടുകളുടെ രാഷ്ട്രീയ ശക്തിയുടെ പിൻബലത്തിൽ സാമൂഹിക നീതിയിലും അവകാശ ബോധത്തിലും അധിഷ്ഠിതമായ ഒരു ഭരണഘടനയ്ക്ക് രൂപം നൽകാൻ ഡോ. ബി.ആർ അംബേദ്കറിൻ്റെ ദീർഘവീക്ഷണത്തിന് കഴിഞ്ഞുവെന്ന് ഓരോ യാഥാർത്ഥ്യ ഭാരതീയനും ഇന്ന് അഭിമാനിക്കുന്നു. ഇന്ത്യൻ ദേശീയതയുടെ യഥാർത്ഥ അവകാശികളെന്ന നിലയിൽ അതിനെതിരായ വെല്ലുവിളികളെ പ്രതിരോധിക്കുവാൻ മുന്നണി പോരാളികളായ കോൺഗ്രസ് പ്രവർത്തകരെ കർമ്മസജ്ജരാക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്.

കേരള രാഷ്ട്രീയം

മാർക്സിസ്റ്റ് തുടർഭരണം കേരളത്തിന് സർവ്വനാശമാണ് ഉണ്ടാക്കിയത്. സംസ്ഥാനത്തിനും ജനങ്ങൾക്കുമുണ്ടാക്കിയ ഈ പ്രതിസന്ധി മറികടക്കാനുള്ള ജനാധിപത്യ പോരാട്ടങ്ങൾക്ക് കോൺഗ്രസും യു.ഡി.എഫും നേതൃത്വം നൽകേണ്ടതായിട്ടുണ്ട്. ജനകീയ അടിത്തറ വിപുലപ്പെടുത്താൻ യു.ഡി.എഫ് വിപുലീകരിച്ചും കാലം ഏൽപ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാൻ നാം സന്നദ്ധരാണ്. ഇടതുപക്ഷ ആശയങ്ങളും പരിപാടികളുമുള്ള സംഘടനകൾക്ക് പോലും ഇന്ന് കേരളത്തിൽ തീവ്ര വലതുപക്ഷ നയങ്ങൾ പിന്തുടരുന്ന മാർക്സിസ്റ്റ് മുന്നണിയിൽ അധികകാലം നിൽക്കാനാകില്ല. സ്വത്വം നഷ്ടപ്പെടുത്തി അധികാര പങ്കാളിത്തം എന്ന കേവല അജണ്ടയിൽ തൃപ്തരാകാത്ത കക്ഷികൾ കേരളത്തിലുണ്ട്. അവർക്ക് മുന്നണി വിട്ട് പുറത്ത് വരേണ്ടി വരുന്ന സാഹചര്യത്തിൽ യു.ഡി.എഫ് അതിൻ്റെ രാഷ്ട്രീയ ധർമ്മം നിർവഹിക്കും.

കേരളത്തിൻ്റെ സാമ്പത്തിക സാഹചര്യങ്ങളും വ്യത്യസ്ഥമല്ല. അതിഭീകരമായ കടക്കെണിയിൽ പെട്ടിരിക്കുകയാണ് സംസ്ഥാനം. നിത്യദാന ചെലവുകൾക്ക് പോലും കടമെടുത്ത് ചിലവഴിക്കുന്ന സർക്കാർ ധൂർത്തിന് ഒരു കുറവും വരുത്തിയിട്ടില്ല. ആഡംബരത്തിലും അധികാരപ്രമത്തതയിലും വിരാജിക്കുന്ന മുഖ്യമന്ത്രിയുടെ ഇടത് മുഖം നഷ്ടപ്പെട്ടു എന്നും കമ്മ്യൂണിസ്റ്റുകൾക്ക് അപമാനമെന്നും ഇതര കമ്മ്യൂണിസ്റ്റ് പാർട്ടികൾ പോലും പറഞ്ഞ് തുടങ്ങിയിരിക്കുന്നു. കിഫ്ബി കേരളത്തിൻ്റെ സാമ്പത്തിക ആത്മഹത്യയിലേക്കുള്ള തൂക്കുകയറാണ്. കിഫ്ബി എടുക്കുന്ന കടം ബജറ്റിന് പുറത്താണ് എന്ന വാദം പൊളിഞ്ഞിരിക്കുന്നു. കിഫ്ബി ഇപ്പോൾ സംസ്ഥാനത്തിൻ്റെ നേരിട്ടുള്ള ബാധ്യതയായി മാറിയിരിക്കുകയാണ്.

സംസ്ഥാനത്ത് റവന്യൂ വരുമാനം വർധിപ്പിക്കാൻ സമ്പദ്ഘടനയെ ഉടച്ച് വാർക്കേണ്ടിയിരിക്കുന്നു. നോളജ് ഇക്കണോമിയിൽ ഊന്നിയ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് തയ്യാറാകണം. മെറ്റാവേഴ്സിൻ്റെയും ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റെയും മെഷീൻ ലേണിംഗിൻ്റെയും അനന്തമായ സാധ്യതകൾ മുന്നിൽ കണ്ടുള്ള പരിഷ്കാരങ്ങളാണ് ഉണ്ടാകേണ്ടത്.

Un-Employment പോലെ തന്നെ വെല്ലുവിളി ഉയർത്തുന്നതാണ് Under-Employment. യുവാക്കൾക്കും യുവജനതയ്ക്കും മാന്യമായ വരുമാനം ഉറപ്പ് വരുത്താൻ കഴിയുന്ന പരിഷ്കാരങ്ങൾ ഉണ്ടാകണം.

കോൺഗ്രസ് മുക്ത ഭാരതം ആഗ്രഹിക്കുന്ന സംഘപരിവാറിൻ്റെ സാമന്തന്മാരായി കേവലം അധികാരം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രവർത്തന ശൈലിയാണ് കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി നേതൃത്വം നൽകുന്ന ഭരണം അനുവർത്തിക്കുന്നത്. തുടർ-ഭരണത്തെ വിനയാന്വിതമായി സ്വീകരിച്ച് ജനകീയഭിലാഷങ്ങൾക്ക് അനുസൃതമായി ഭരിക്കുന്നതിന് പകരം ധാർഷ്ട്യവും ധിക്കാരവും ജനാധിപത്യ വിരുദ്ധതയുമാണ് രണ്ടാം-പിണറായി സർക്കാരിൻ്റെ മുഖമുദ്ര. സ്വതന്ത്രമായ ചിന്തയും കാഴ്ചപ്പാടും ആവിഷ്കാര സ്വാതന്ത്രവും സംസ്ഥാനത്ത് കടുത്ത വെല്ലുവിളി നേരിടുന്നു. രാഷ്ട്രീയ പ്രവർത്തകരും, കലാ സാംസ്കാരിക പ്രവർത്തകരും, മത, സാമൂഹിക സംഘടനകളുമെല്ലാം ആജ്ഞാനുവർത്തികളും അടിമകളുമെന്ന പോലെ പ്രവർത്തിക്കണമെന്നാണ് സർക്കാരും അതിന് നേതൃത്വം നൽകുന്ന മാർക്സിസ്റ്റ് പാർട്ടിയും ആഗ്രഹിക്കുന്നത്. ആ സങ്കുചിത കാഴ്ചപ്പാടിന് പുറത്തുള്ള ആരെയും കേൾക്കാൻ അവർക്ക് താത്പര്യമില്ല. ഒന്നിനെയും അംഗീകരിക്കില്ല.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി കമ്മ്യൂണലിസത്തിലേയ്ക്കും ക്രോണി ക്യാപിറ്റലിസത്തിലേയ്ക്കും കൂപ്പുകുത്തി വീണിരിക്കുന്നു. ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ലാത്ത ഗുരുതരമായ ആരോപണങ്ങളാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നേരിടുന്നത്. ഇത് നമ്മുടെ ഭരണാധികാരികളെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും വിശ്വാസ്യതയും ഇല്ലാതാക്കിയിരിക്കുന്നു. മാർക്സിസ്റ്റ് പാർട്ടി നേരിടുന്ന ജീർണ്ണതയിലേയ്ക്ക് വിരൽ ചൂണ്ടുന്നവയാണ് സർക്കാരിനെതിരെ ഓരോ ദിവസവും പുറത്ത് വരുന്ന വെളിപ്പെടുത്തലുകൾ.

ഇന്ത്യയിലെ അടിസ്ഥാന ആശയങ്ങളെ വികൃതമായി ചിത്രീകരിക്കാനും ഭരണഘടന ശിൽപ്പികളെ അപകീർത്തിപ്പെടുത്താനും കേരളത്തിലെ ഒരു മന്ത്രി ശ്രമിച്ചത് മാപ്പർഹിക്കാനാകാത്ത തെറ്റാണ്. ഇത് ഒരു ഒറ്റപ്പെട്ട നാക്കുപിഴയല്ല; മറിച്ച് ഭരണഘടന രൂപവത്കരണ കാലം മുതൽ തൊട്ട് തന്നെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾക്ക് ഭരണഘടനയോടും അതിൻ്റെ ശിൽപ്പിയായ ഡോ.അംബേദ്കറിനോടുമുള്ള വരേണ്യ കാഴ്ചപ്പാടിലൂന്നിയ വിദ്വേഷമാണ് മന്ത്രിയുടെ വാക്കുകളിലൂടെ പുറത്ത് വന്നത്. ഭരണഘടനയെ അവഹേളിച്ചതിൻ്റെ പേരിൽ മന്ത്രിയ്ക്ക് രാജിവയ്ക്കേണ്ടി വന്നത് ജനങ്ങൾ ഉയർത്തിയ പ്രതിരോധത്തിൻ്റെ വിജയമാണ്.

നീതിപൂർവ്വകവും നിയമാനുസൃതവുമായ നടപടികൾക്ക് പകരം രാഷ്ട്രീയ താത്പര്യങ്ങളോടെയുള്ള പക്ഷപാതപരമായ നിലപാടുകൾ പോലീസ് സ്വീകരിക്കുന്നത് നിയമവാഴ്ചയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടുകളുമായി കോൺഗ്രസ് പാർട്ടി കേരള സമൂഹത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നൽകും.

കേരളത്തിലെ ജനവാസ മേഖലയെ ബഫർസോണിൽ പെടുത്താൻ കേന്ദ്രത്തിന് പ്രമേയം പാസാക്കി നൽകിയ കേരള സർക്കാർ കർഷക ജനതയോട് കടുത്ത വഞ്ചനയാണ് കാട്ടിയത്. വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്കും വന്യമൃഗ ആക്രമണത്തിന് ഇരയാവുന്ന കർഷകർക്കും നഷ്ടപരിഹാരം നൽകുന്നത് നിർത്തലാക്കിയ കേരള സർക്കാർ എത്രയും വേഗം അത് പു:നസ്ഥാപിക്കാൻ തയ്യാറാകണം. കർഷകരുടേയും കർഷക തൊഴിലാളികളുടേയും അവകാശങ്ങൾ നേടിയെടുക്കാൻ ജനകീയ പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ് പാർട്ടി നേതൃത്വം നൽകും.

സംഘടനകാര്യം

വെല്ലുവിളികളും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാൻ കഴിയുന്ന സക്രിയമായ ഒരു സംഘടന സംവിധാനം പാർട്ടിക്ക് ആവശ്യമാണ്. തീരുമാനങ്ങൾ എടുക്കുന്നതിലല്ല അത് സമയബന്ധിതമായി കൂട്ടുത്തരവാദിത്തതോടെ അക്കൗണ്ടബിളിറ്റി ഉറപ്പാക്കി നടപ്പാക്കുന്നതാണ് പ്രധാനം. കേന്ദ്രത്തിൽ ബി.ജെ.പിയുടേയും കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടേയും വിനാശകാരമായ നയങ്ങളെ, ആശയപരമായി സമയോചിതമായി പ്രതിരോധിക്കാൻ ശേഷിയുള്ളതും ഭരണകൂടങ്ങളുടെ മനുഷ്യത്വ വിരുദ്ധമായ നയങ്ങൾക്കെതിരെ പ്രക്ഷോഭങ്ങളിലൂടെ ചെറുക്കാൻ ശേഷിയുള്ളതുമായ ഊർജസ്വലമായ പ്രവർത്തനങ്ങളിലൂടെ മാത്രമെ പാർട്ടിയെ വിജയത്തിലെത്തിക്കാൻ കഴിയൂ എന്ന് നാം തിരിച്ചറിയണം.

എ.ഐ.സി.സി നിഷ്കർഷിക്കുന്ന സമയക്രമം പാലിച്ച് ബൂത്ത് തലം മുതൽ കെ.പി.സി.സി വരെ പുന:സംഘടന പൂർത്തിയാക്കുക എന്നതാണ് പാർട്ടിയ്ക്ക് മുന്നിലെ പ്രധാന ദൗത്യം.

പ്രത്യയശാസ്ത്രങ്ങളിൽ ഉറച്ച് നിൽക്കുന്നതോടൊപ്പം തിരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതും പ്രധാനമാണ്. സംഘടന വീഴ്ചകൾ നമ്മൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ആ പ്രതിസന്ധി നമുക്ക് മറികടക്കണം. ബൂത്ത് തലം മാത്രമല്ല കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി (സി.യു.സി) വരെയും സംഘടന സംവിധാനം ശക്തമാക്കാനുള്ള ശ്രമകരമായ ദൗത്യമാണ് അടുത്ത 6 മാസം നമ്മൾ തെരഞ്ഞെടുക്കേണ്ടത്. ഇതടക്കം പാർട്ടി പ്രവർത്തനത്തിന് കലണ്ടർ തയ്യാറാക്കണം.

കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെ പൊളിറ്റിക്കലാക്കൽ എന്ന ദൗത്യം നാം ഏറ്റെടുക്കുന്നു. സംഘടനയുടെ പ്രഖ്യാപിത നയങ്ങളെക്കുറിച്ചും എതിരാളികളുടെ ശക്തി ദൗർബല്യത്തെ കുറിച്ചും അറിയുന്നവരാകണം നമ്മുടെ പ്രവർത്തകർ. അതിനായി നിരന്തരമായ പരിശീലനം നമുക്ക് നടപ്പാക്കണം.

പാർട്ടി സമ്മേളനങ്ങൾ എല്ലാ വർഷവും നടത്തി സംഘടനയെ അടിമുടി സജീവമാക്കേണ്ടത് അനിവാര്യമാണെന്ന് ചിന്തൻ ശിബിരം തിരിച്ചറിയുന്നു. അതിനായി എല്ലാ വർഷവും ബൂത്ത് തലം മുതൽ കെ.പി.സി.സി വരെ പാർട്ടി സമ്മേളനങ്ങൾ നടത്തും. സംഘടനാ തിരഞ്ഞെടുപ്പ് എ.ഐ.സി.സി ഷെഡ്യൂൾ പ്രകാരമായിരിക്കും നടത്തുക. എല്ലാ ഘടകങ്ങളിലുമുള്ള പാർട്ടി ഭാരവാഹികൾക്ക് കാലപരിധി നിശ്ചയിക്കും. ഇത് സംബന്ധിച്ച് ഉദയ്പ്പൂർ പ്രഖ്യാപനത്തിലെ നിർദ്ദേശം നടപ്പിലാക്കും.

പാർടി സെല്ലുകളുടെ ചുമതല പരിചയ സമ്പന്നരായ നേതാക്കൾക്ക് നൽകും. പോഷക സംഘടനകളിലൂടെയും സെല്ലുകളിലൂടെയും വിവിധ ജനവിഭാഗങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള പ്രവർത്തനം ശക്തിപ്പെടുത്തും. ജനാധിപത്യത്തിലും ഭരണഘടന മൂല്യങ്ങളിലും വിശ്വാസമുള്ള വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രവർത്തകരായി ഓരോ പ്രവർത്തകനെയും മാറ്റിയെടുക്കണം.

സഹകരണ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകുന്ന പാർട്ടി പ്രവർത്തകർക്ക് കർശ്ശനമായ മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പിലാക്കും. മാർക്സിസ്റ്റ് തുടർഭരണത്തിൽ രാഷ്ട്രീയ വൈരാഗ്യം മുൻനിർത്തി വ്യാജക്കേസുകളിൽ പ്രതിയാക്കപ്പെടുന്ന പാർട്ടി പ്രവർത്തകർക്ക് നിയമസഹായം ലഭ്യമാക്കും. കെ.പി.സി.സി നിയമസഹായ സമിതി വഴിയാകും ചെയ്യുക.

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ടവരെയും മത്സ്യത്തൊഴിലാളികൾ, കാർഷിക-കർഷക തൊഴിലാളികളും ഉൾപ്പെടുന്ന പാർശ്വവത്കരിക്കപ്പെട്ട എല്ലാ ജനവിഭാഗങ്ങളെയും ഹൃദയത്തോട് ചേർത്ത് നിർത്തുകയും അവർക്കായി പോരാടുകയും ചെയ്യുന്ന കോൺഗ്രസായാണ് ഇനി കേരളത്തിൽ നമ്മൾ പ്രവർത്തിക്കാൻ പോകുന്നത്. ജനസ്വീകാര്യമല്ലാത്തതും പ്രാകൃതവുമായ സമരരീതികൾ മാറ്റി കാലാനുസൃതമായ രീതികൾ നമുക്ക് ആവിഷ്ക്കരിക്കേണ്ടിയിരിക്കുന്നു.

കേരളത്തിലെ കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്ന ഈ ആശയങ്ങളും പരിപാടികളും വിജയപഥത്തിലെത്തിക്കാനുള്ള ഉറച്ച തീരുമാനവും പ്രവർത്തന സജ്ജമായ ഒരു മനസുമായി കെ.കരുണാകരൻ നഗറിൽ നവ ചിന്തൻ ശിബിരം ആവേശം ഉൾക്കൊണ്ട് നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം..... (ജയ്ഹിന്ദ്)[68][69]

സംഘടനാ ചുമതലകളുടെ മേൽനോട്ടക്കാർ[തിരുത്തുക]

2023 ജനുവരി 27ന് ചേർന്ന കെ.പി.സി.സി നിർവാഹക സമിതി യോഗം പുതിയ ഭാരവാഹികൾക്ക് സംഘടന ചുമതലകൾ നിശ്ചയിച്ചു നൽകി. ഇതുവരെ ജില്ലകളുടെ ചുമതല മാത്രമാണ് ഏൽപ്പിച്ചിരുന്നത്. പോഷക സംഘടനകളുടേയും പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടേയും വിവിധ സംഘടന മേഖലകളുടേയും ചുമതലയാണ് വിഭജിച്ച് നൽകിയത്.

  • എൻ. ശക്തൻ(വൈസ് പ്രസിഡൻറ്) - രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്
  • വി.ടി. ബൽറാം(വൈസ് പ്രസിഡൻറ്) - യൂത്ത് കോൺഗ്രസ്, കെ.എസ്.യു, സാമൂഹിക-മാധ്യമം, കല, സാംസ്കാരികം, ഇന്ത്യൻ പ്രൊഫഷണൽ കോൺഗ്രസ്
  • വി.ജെ.പൗലോസ്(വൈസ് പ്രസിഡൻറ്) - കർഷക കോൺഗ്രസ്, കെ.കരുണാകരൻ ഫൗണ്ടേഷൻ
  • വി.പി. സജീന്ദ്രൻ(വൈസ് പ്രസിഡൻറ്) - മഹിള കോൺഗ്രസ്, ദേവസ്വം ബോർഡ്, ദളിത് കോൺഗ്രസ്, ആദിവാസി കോൺഗ്രസ്
  • ടി.യു.രാധാകൃഷ്ണൻ - (സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി), കെ.പി.സി.സി ഓഫീസ്, അംഗത്വ വിതരണം, ഓഫീസ് നിർവഹണം, 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പ് ചുമതല
  • കെ.ജയന്ത്(ജനറൽ സെക്രട്ടറി) - (അറ്റാച്ച്ഡ് സെക്രട്ടറി, കെ.പി.സി.സി പ്രസിഡൻ്റ്) യൂത്ത് കോൺഗ്രസ്, കെ.എസ്.യു[70]

മറ്റ് ജനറൽ സെക്രട്ടറിമാരും ചുമതലകളും

  • കെ.പി.ശ്രീകുമാർ - ദേശീയ കായികവേദി
  • പഴകുളം മധു - പ്രിയദർശിനി പബ്ലിക്കേഷൻസ്
  • എം.എം.നസീർ - കേന്ദ്ര ജീവനക്കാരുടെ സംഘടനകൾ
  • മരിയാപുരം ശ്രീകുമാർ - ലോയേഴ്സ് കോൺഗ്രസ്
  • എം.ജെ.ജോബ് - മത്സ്യത്തൊഴിലാളി കോൺഗ്രസ്
  • ജോസി സെബാസ്റ്റ്യൻ - സർവകലാശാലകൾ
  • എസ്.അശോകൻ - കർഷക തൊഴിലാളി ഫെഡറേഷൻ
  • എ.എ.ഷുക്കൂർ - സഹകരണ മേഖല
  • ബി.എ.അബ്ദുൾ മുത്തലിബ് - ന്യൂനപക്ഷ മേഖല
  • പി.എ.സലിം - പ്രവാസി കോൺഗ്രസ്
  • കെ.കെ.എബ്രഹാം - സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ
  • പി.എം.നിയാസ് - വ്യവസായ മേഖല
  • സോണി സെബാസ്റ്റ്യൻ - അസംഘടിത തൊഴിലാളി കോൺഗ്രസ്
  • ജി.എസ്.ബാബു - സേവാദൾ
  • ആര്യാടൻ ഷൗക്കത്ത് - സാംസ്കാര സാഹിതി, ജവഹർ ബാലമഞ്ച്
  • ദീപ്തി മേരി വർഗീസ് - മാധ്യമങ്ങളും ആശയ വിനിമയവും
  • കെ.എ. തുളസി - കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി, പരിശീലനം, ശാസ്ത്രവേദി, വിചാർ വിഭാഗ്
  • കെ.എ.ചന്ദ്രൻ - ഐ.എൻ.ടി.യു.സി, എക്സ് സർവീസ് കോൺഗ്രസ്
  • ജി.സുബോധൻ - തദ്ദേശ സ്ഥാപനങ്ങൾ, സർവീസ് സംഘടനകൾ[71]

കെ.പി.സി.സി. ഡിജിറ്റൽ മീഡിയ

  • ഡോ.പി.സരിൻ - കൺവീനർ
  • വി.ടി.ബൽറാം - ചെയർമാൻ

ഡിജിറ്റൽ മീഡിയ കമ്മറ്റി

  • രാഹുൽ മാങ്കൂട്ടത്തിൽ
  • ബി.ആർ.എം. ഷെഫീർ
  • നിഷ സോമൻ
  • ടി.ആർ.രാജേഷ്
  • താരാ ടോജോ അലക്സ്
  • വീണാ നായർ[72]

കേരളത്തിൽ നിന്നുള്ള എഐസിസി അംഗങ്ങൾ[തിരുത്തുക]

2023 ഫെബ്രുവരി 20 മുതൽ

കേരളത്തിൽ നിന്ന് 41 ഔദ്യോഗിക അംഗങ്ങളും പാർലമെൻ്ററി പാർട്ടി പ്രതിനിധികളായിട്ടുള്ള 5 ലോക്സഭാംഗങ്ങളും 1 രാജ്യസഭാംഗവും 16 ക്ഷണിതാക്കളും അടങ്ങുന്നതാണ് പുതിയ പട്ടിക. പട്ടിക കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.[73]

രാഷ്ട്രീയ കാര്യ സമിതി അംഗങ്ങൾ[തിരുത്തുക]

2016 മുതൽ

2016 മുതലുള്ള 21 അംഗ രാഷ്ട്രീയ കാര്യ സമിതിയിൽ ഇപ്പോൾ 17 പേരെ ഉള്ളൂ.

പി.സി. ചാക്കോ പാർട്ടി വിട്ടു. എം.ഐ. ഷാനവാസ് അന്തരിച്ചു. വി.എം. സുധീരൻ സമിതി അംഗത്വം രാജിവച്ചു.[76]

കെ.പി.സി.സിയുടെയും ഹൈക്കമാൻ്റിൻ്റെയും വിലക്ക് ലംഘിച്ച് മാർക്സിസ്റ്റ് പാർട്ടിയുടെ സെമിനാറിൽ പങ്കെടുത്തതിന് 2022 ഏപ്രിൽ 30ന് കെ.വി. തോമസിനെ രാഷ്ട്രിയ കാര്യസമിതിയിൽ നിന്നൊഴിവാക്കി.[77]

അവലംബങ്ങൾ[തിരുത്തുക]

  1. http://m.timesofindia.com/city/thiruvananthapuram/33-79-lakh-members-for-congress-in-kerala/articleshow/59179631.cms
  2. https://timesofindia.indiatimes.com/city/thiruvananthapuram/k-sudhakaran-set-to-stay-as-kpcc-president/articleshow/94239652.cms
  3. https://www.manoramaonline.com/news/latest-news/2021/05/28/v-d-satheesan-elected-as-udf-chairman.html
  4. https://www.manoramaonline.com/news/latest-news/2021/06/08/kpcc-new-president-k-sudhakaran-political-life-story.html
  5. https://m.timesofindia.com/city/thiruvananthapuram/mullappally-ramachandran-appointed-kpcc-president/amp_articleshow/65877165.cms
  6. https://www.newindianexpress.com/states/kerala/2018/sep/21/outgoing-kpcc-president-mm-hassan-may-contest-lok-sabha-polls-from-wayanad-1874976.html
  7. https://www.thehindu.com/news/national/kerala/vmsudheeran-is-kpcc-president/article5672947.ece
  8. https://zeenews.india.com/home/ramesh-chennithala-appointed-kpcc-president_224662.html
  9. https://gulfnews.com/world/asia/india/thennala-is-new-chief-of-congress-in-kerala-1.325620
  10. https://zeenews.india.com/home/p-p-thankachan-appointed-acting-president-of-kpcci_146255.html
  11. https://m.rediff.com/news/2003/apr/03kera.htm
  12. https://www.onmanorama.com/kerala/top-news/2020/02/26/thennala-balakrishna-pillai-kpcc-90-birthday.html
  13. https://books.google.co.in/books?id=rPxpuw-tTBIC&pg=PA96&lpg=PA96&dq=k+muraleedharan+elected+as+kpcc+president&source=bl&ots=gAZh0v3Zum&sig=ACfU3U0-ZF6k7L5zV5PvAeXbnn5bhzen1Q&hl=en&sa=X&ved=2ahUKEwj-3qjF543uAhVNxTgGHbJTDGY4KBDoATARegQIExAB#v=onepage&q=k%20muraleedharan%20elected%20as%20kpcc%20president&f=false
  14. http://www.niyamasabha.org/codes/members/m040.htm
  15. http://www.stateofkerala.in/niyamasabha/c_v_padmarajan.php
  16. https://books.google.co.in/books?id=rPxpuw-tTBIC&pg=PA263&lpg=PA263&dq=a+l+jacob+kpcc+president&source=bl&ots=gA_k1r00sk&sig=ACfU3U2N00t__PzL5MfFbPRAU1i_vqvm3A&hl=en&sa=X&ved=2ahUKEwiw89LY6YnxAhWs3jgGHdRSDiMQ6AEwCXoECAsQAg#v=onepage&q=a%20l%20jacob%20kpcc%20president&f=false
  17. http://www.stateofkerala.in/niyamasabha/a_k_antony.php
  18. https://www.thehindu.com/news/national/kerala/varadarajan-nair-birth-centenary-programmes/article7005576.ece
  19. https://kmchandy.org/
  20. http://www.niyamasabha.org/codes/members/m742.htm
  21. http://www.niyamasabha.org/codes/members/m082.htm
  22. http://www.niyamasabha.org/codes/members/m011.htm
  23. https://www.manoramanews.com/news/india/2019/06/27/ckg-rahul-gandhi.html
  24. http://www.niyamasabha.org/codes/members/m596.htm
  25. http://www.stateofkerala.in/niyamasabha/k_a_damodara_menon.php
  26. https://www.manoramaonline.com/news/kerala/2021/08/29/dcc-presidents-list.html
  27. https://www.thehindu.com/news/national/kerala/p-rajendra-prasad-assumes-charge-as-kollam-district-congress-committee-president/article36274373.ece
  28. https://www.madhyamam.com/kerala/local-news/pathanamthitta/satheesh-kochuparambil-will-lead-pathanamthitta-congress-841840
  29. https://www.manoramanews.com/news/kerala/2021/08/29/babu-prasad-dcc-president-in-alappuzha.html
  30. https://m.deepika.com/article/news-detail/1092106
  31. https://www.manoramanews.com/news/kerala/2021/08/30/idukki-dcc-president-cp-mathew.html
  32. https://keralakaumudi.com/news/mobile/news.php?id=628232&u=local-news-ernakulam
  33. https://keralakaumudi.com/news/mobile//news.php?id=627861&u=local-news-thrissur
  34. https://www.manoramaonline.com/district-news/palakkad/2021/09/04/palakkad-dcc-president-takes-charge.html
  35. https://www.manoramaonline.com/news/latest-news/2021/09/01/who-is-v-s-joy-the-new-dcc-president-from-malappuram.html
  36. https://malayalam.oneindia.com/news/kozhikode/kozhikodeappointment-of-dcc-presidents-kozhikode-praveen-kumar-may-preside-305037.html
  37. http://wayanadvision.in/75217/
  38. https://www.madhyamam.com/kerala/local-news/kannur/martin-george-to-lead-of-the-kannur-congress-841809
  39. https://www.manoramaonline.com/district-news/kannur/2021/09/05/kannur-dcc-president-martin-george.html
  40. https://www.manoramaonline.com/news/kerala/2021/08/29/new-dcc-president-list.html
  41. https://www.onmanorama.com/news/kerala/new-dcc-presidents-in-kerala-prominence-for-younger-leaders-.html
  42. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-01-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-01-09.
  43. https://english.mathrubhumi.com/news/kerala/congress-heads-for-complete-revamp-dcc-president-vk-sreekandan-resigns-kerala-1.5696537
  44. http://kpcc.org.in/kpcc-dcc-presidents
  45. https://www.newindianexpress.com/states/kerala/2020/dec/31/appointment-of-new-dcc-chiefs-likely-before-jan-15-2243372.html
  46. https://www.manoramaonline.com/news/kerala/2022/09/13/kpcc-president-election.amp.html
  47. https://www.manoramaonline.com/news/kerala/2022/09/13/kpcc-members.amp.html
  48. https://www.manoramaonline.com/news/kerala/2020/09/14/96-secretaries-for-kpcc.html
  49. https://keralakaumudi.com/news/mobile/news.php?id=667745
  50. https://veekshanam.com/prataha-chandran-passed-away/
  51. https://english.mathrubhumi.com/news/kerala/congress-leader-and-former-mla-prathapa-varma-thampan-passes-away-1.7756844
  52. https://www.manoramaonline.com/news/latest-news/2023/06/02/pulpally-bank-fraud-kpcc-general-secretary-kk-abraham-resigned.amp.html
  53. https://english.mathrubhumi.com/news/kerala/kpcc-announces-new-office-bearers-56-members-4-vice-presidents-vt-balram-1.6107000
  54. https://www.manoramaonline.com/news/latest-news/2021/10/21/list-of-kpcc-office-bearers-announced-by-aicc.html
  55. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2022-06-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-02-02.
  56. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-11-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-11-27.
  57. https://keralakaumudi.com/news/mobile/news-amp.php?id=703020&u=kpcc
  58. https://www.manoramaonline.com/news/kerala/2021/11/06/kpcc-forming-legal-help-cell.amp.html
  59. https://expressherald.com/2021/12/08/kpcc-adv-v-s-chandrasekharan-was-appointed/
  60. https://www.manoramaonline.com/news/kerala/2021/12/27/thiruvanchoor-radhakrishnan-kpcc-discipline-committee-chairman.html
  61. https://www.newswings.online/2022/02/kpcc-general-secretary-in-charge-of-alappuzha-has-been-transferred/
  62. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2022-02-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-02-15.
  63. https://www.manoramaonline.com/news/latest-news/2022/08/31/deepthi-mary-varghese-is-in-charge-of-kpcc-media-cell.html
  64. https://www.kottayammedia.com/congress-block-president-313/
  65. https://www.manoramaonline.com/news/latest-news/2023/06/03/issues-in-state-congress-about-block-president-postings.amp.html
  66. https://www.manoramaonline.com/news/kerala/2023/06/06/congress-block-list-complete.amp.html
  67. https://keralakaumudi.com/news/mobile/news.php?id=1081773&u=congress
  68. https://veekshanam.com/full-text-of-kozhikode-chinthan-sibir-declaration/amp/
  69. https://jaihindtv.in/policy-document-to-strengthen-congress-drastically-kozhikode-declaration/
  70. https://www.manoramaonline.com/news/kerala/2023/01/28/duties-given-for-kpcc-executives.amp.html
  71. https://www.mathrubhumi.com/news/kerala/kpcc-responsibilities-divided-1.8259341
  72. https://www.manoramaonline.com/news/kerala/2023/01/27/dr-p-sarin-to-take-over-kpcc-digital-media-convenor.amp.html
  73. https://www.manoramaonline.com/news/kerala/2023/02/20/47-members-from-kerala-entitled-to-vote-in-aicc.amp.html
  74. https://english.mathrubhumi.com/mobile/news/kerala/v-m-sudheeran-resigns-from-kpcc-political-affairs-committee-dcc-presidents-appointment-1.6034069
  75. https://m.economictimes.com/news/politics-and-nation/congress-veteran-vm-sudheeran-resigns-from-kpcc-political-affairs-committee/articleshow/86503488.cms
  76. https://m.timesofindia.com/city/thiruvananthapuram/aicc-appoints-21-member-political-affairs-committee-for-kpcc/amp_articleshow/53956547.cms
  77. https://www.manoramaonline.com/news/kerala/2022/04/29/action-against-kv-thomas.html