വർക്കല കഹാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Varkala Kahar
Member of Kerala Legislative Assembly
ഔദ്യോഗിക കാലം
2011–2016
മണ്ഡലംVarkala
വ്യക്തിഗത വിവരണം
ജനനം12 December 1950
Thiruvananthapuram
രാജ്യംIndian
രാഷ്ട്രീയ പാർട്ടിIndian National Congress
പങ്കാളിShaheeda Kahar
മക്കൾone son and one daughter
വസതിThiruvananthapuram

കേരളത്തിലെ ഒരു കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തകനാണ് വർക്കല കഹാർ. വർക്കല നിയമസഭാമണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ. ആയിരുന്നു വർക്കല കഹാർ. കഴിഞ്ഞ പത്തു വർഷമായി ഇദ്ദേഹമാണ് വർക്കലയെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.

ജീവിതരേഖ[തിരുത്തുക]

വർക്കലയിലെ നടയറ എന്ന സ്ഥലത്ത് അബ്ദുള്ള മുസലിയാരുടെയും ഷെരീഫാ ബീവിയുടെയും മകനായി 1950 ഡിസംബർ 12-ന് ജനനം.[1] വർക്കല സ്കൂളിലും ശിവഗിരി എസ്. എൻ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ കഹാർ പഠന കാലത്ത് തന്നെ കോൺഗ്രസ്സിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വിലൂടെ രാഷ്ടീയ പ്രവേശം. വർക്കല എസ്.എൻ.കോളേജിലെ കോളേജ്‌ യൂണിയൻ സ്പീക്കർ ആയും കെ.എസ്.യു-വിന്റെ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. യൂത്ത്‌ കോൺഗ്രസ്സിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇടവാ തെക്കെവിളയിൽ ബേബി സാഹിതയാണ് ഭാര്യ.രണ്ടു മക്കൾ. ഷബി,ഷമിത.

തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി, കെ.പി.സി.സി.മെമ്പർ, കെ.പി.സി.സി.സെക്രട്ടറി, കെ.പി.സി.സി.ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഐ.എൻ.ടി.യു.സിയുടെ കേരള ജനറൽ സെക്രട്ടറിയും വൈസ്‌ പ്രസിഡന്റും ആയിട്ടുണ്ട്‌. തിരുവനന്തപുരം ജില്ലാ ചുമട്ടു തൊഴിലാളി കോൺഗ്രസ്സിന്റെ സ്ഥാപകനും സ്ഥാപക പ്രസിഡന്റും വർക്കല കഹാർ ആയിരുന്നു.കേരള സ്റ്റേറ്റ് ഹെഡ്‌ ലോഡ്‌ വർക്കേഴ്സ്‌ ഫെഡറേഷൻ (ഐ.എൻ.ടി.യു.സി )പ്രസിഡണ്ട്‌, കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ട്രഷറർ ആയും ചുമതലകൾ വഹിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് റദ്ദാക്കൽ[തിരുത്തുക]

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 10,710 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇദ്ദേഹം ജയിച്ചത്. ബി.എസ്.പി സ്ഥാനാർഥിയായിരുന്ന എസ്. പ്രഹ്ളാദൻ നൽകിയ ഹർജിയെ തുടർന്ന് 2012 ഓഗസ്റ്റ് 21-ന് കഹാറിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി. പ്രഹ്ളാദൻ നൽകിയ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിൽ സ്റ്റാമ്പ് പതിച്ചില്ലെന്ന കാരണത്താൽ അന്നത്തെ വരണാധികാരി പ്രഹ്ലാദന്റെ അപേഷ തള്ളിയിരുന്നു. ഒരു സ്റ്റാമ്പിന്റെ പേരിൽ പത്രിക തള്ളിയത് ശരിയായില്ലെന്ന കാരണത്താലാണ് ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. എന്നാലിതിനെതിരെ കഹാർ സുപ്രീം കോടതിയിൽ ഹർജി നൽകിയെതിനെ തുടർന്ന് വിശദമായ വാദത്തിനു ശേഷം അന്തിമവിധി പ്രഖ്യാപിക്കുന്നത് വരെ ഹൈക്കോടതി വിധി സ്റ്റേ ചെയ്തുള്ള ഉത്തരവ് 2012 സെപ്തംബർ 19-ന് സുപ്രീം കോടതി പുറപ്പെടുവിച്ചു.[2]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2016 വി. ജോയ് സി.പി.ഐ.എം., എൽ.ഡി.എഫ്. വർക്കല കഹാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എസ്.ആർ.എം. അജി ബി.ഡി.ജെ.എസ്., എൻ.ഡി.എ.
2011 വർക്കല നിയമസഭാമണ്ഡലം വർക്കല കഹാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ.എ. റഹീം സി.പി.ഐ.എം., എൽ.ഡി.എഫ്.
2006 വർക്കല നിയമസഭാമണ്ഡലം വർക്കല കഹാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എസ്. സുന്ദരേശൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
2001 വർക്കല നിയമസഭാമണ്ഡലം വർക്കല കഹാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.കെ. ഗുരുദാസൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1991 വർക്കല നിയമസഭാമണ്ഡലം വർക്കല രാധാകൃഷ്ണൻ സി.പി.ഐ.എം., എൽ.ഡി.എഫ്. വർക്കല കഹാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. വർക്കല കഹാറിന്റെ ജീവിതരേഖ - നിയമസഭാ വെബ്‌സൈറ്റിൽ നിന്ന്
  2. "വർക്കല കഹാറിന്റെ തിരഞ്ഞെടുപ്പ്: ഹൈക്കോടതിവിധി സ്റ്റേ ചെയ്തു". മാതൃഭൂമി. സെപ്തംബർ 20, 2012. ശേഖരിച്ചത് നവംബർ 1, 2012. Check date values in: |date= (help)
  3. http://www.ceo.kerala.gov.in/electionhistory.html
  4. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=വർക്കല_കഹാർ&oldid=3507530" എന്ന താളിൽനിന്ന് ശേഖരിച്ചത്