ടി. സിദ്ദിഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഡ്വ.ടി.സിദ്ദിഖ്
നിയമസഭാംഗം
ഓഫീസിൽ
2021-തുടരുന്നു
മുൻഗാമിസി.കെ.ശശീന്ദ്രൻ
മണ്ഡലംകൽപ്പറ്റ
യൂത്ത് കോൺഗ്രസ്, സംസ്ഥാന പ്രസിഡൻറ്
ഓഫീസിൽ
2006-2009
മുൻഗാമികെ.പി.അനിൽകുമാർ
പിൻഗാമിഅഡ്വ.എം.ലിജു
വ്യക്തിഗത വിവരങ്ങൾ
ജനനം (1974-06-01) 1 ജൂൺ 1974  (49 വയസ്സ്)
കാസർഗോഡ്
രാഷ്ട്രീയ കക്ഷിഇൻഡ്യൻ നാഷണൽ കോൺഗ്രസ് (ഐ.എൻ.സി)
പങ്കാളികൾനസീമ (വിവാഹമോചനം), ഷറഫുന്നീസ
കുട്ടികൾആദിൽ, ആഷിഖ്
വസതികോഴിക്കോട്
As of 14 ഡിസംബർ, 2021

2021 മെയ് 3 മുതൽ കൽപ്പറ്റ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവും കെ.പി.സി.സിയുടെ വർക്കിംഗ് പ്രസിഡൻറുമായ കോഴിക്കോട് ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് തൂവക്കോട് സിദ്ദിഖ് എന്നറിയപ്പെടുന്ന അഡ്വ.ടി.സിദ്ദിഖ് (ജനനം : 01 ജൂൺ 1974) 2006 മുതൽ 2009 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായിരുന്ന സിദ്ദിഖ് 2016 മുതൽ 2020 വരെ കോഴിക്കോട് ഡി.സി.സി പ്രസിഡൻ്റ്, 2019 മുതൽ 2021 വരെ കെ.പി.സി.സി വൈസ് പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.[1][2][3]

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവ് സ്വദേശിയും കെ.എസ്.ഇ.ബി ജീവനക്കാരനുമായിരുന്ന തൂവക്കോട് കാസിമിൻ്റെയും നഫീസയുടേയും മകനായി 1974 ജൂൺ ഒന്നിന് കാസർഗോഡ് ജനിച്ചു. പന്തീരങ്കാവ് ഹൈ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സിദ്ദിഖ് ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് പ്രീ-ഡിഗ്രിയും സെൻറ് ജോസഫ് ദേവഗിരി കോളേജിൽ നിന്ന് ബിരുദവും നേടി. പിന്നീട് കോഴിക്കോട് ഗവ.ലോ കോളേജിൽ നിന്ന് നിയമബിരുദവും കരസ്ഥമാക്കി.[4]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1993-ൽ കോഴിക്കോട് സെൻ്റ് ജോസഫ് ദേവഗിരി കോളേജിൽ പഠിക്കുന്ന സമയത്ത് കെ.എസ്.യു വഴിയാണ് പൊതുരംഗ പ്രവേശനം.

1993-1994 കാലത്ത് കെ.എസ്.യുവിൻ്റെ യൂണിറ്റ് പ്രസിഡൻറായി പ്രവർത്തിച്ച സിദ്ദിഖ് 1994 മുതൽ 1997 വരെ യൂത്ത് കോൺഗ്രസിൻ്റെ പെരുമണ്ണ മണ്ഡലം വൈസ് പ്രസിഡൻ്റായും 1997 മുതൽ 2000 വരെ യൂത്ത് കോൺഗ്രസിൻ്റെ പെരുവയൽ മണ്ഡലം സെക്രട്ടറിയുമായിരുന്നു.

2002 മുതൽ 2006 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറായിരുന്ന കെ.പി.അനിൽകുമാർ സ്ഥാനമൊഴിഞ്ഞപ്പോൾ 2006-ൽ സംഘടനയുടെ സംസ്ഥാന പ്രസിഡൻറായി സ്ഥാനമേറ്റു. 2009 വരെ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻറായിരുന്നു ടി. സിദ്ദിഖ്.

2008 മുതൽ കെ.പി.സി.സി അംഗമായി തുടരുന്ന സിദ്ദിഖ് 2012 മുതൽ 2016 വരെ കെ.പി.സി.സി യുടെ ജനറൽ സെക്രട്ടറിയായും 2016 മുതൽ 2020 വരെ കോഴിക്കോട് ഡി.സി.സി പ്രസിഡൻറായും പ്രവർത്തിച്ചു.

2019 മുതൽ 2021 വരെ കെ.പി.സി.സിയുടെ വൈസ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട സിദ്ദിഖ് 2021 മുതൽ കെ.പി.സി.സിയുടെ വർക്കിംഗ് പ്രസിഡൻറായി തുടരുന്നു.

2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ പി.കരുണാകരനോട് പരാജയപ്പെട്ടു.

2016-ൽ കുന്നമംഗലത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും ഇടത് സ്വതന്ത്രനായിരുന്ന പി.ടി.എ.റഹീമിനോട് പരാജയപ്പെട്ടു.

2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കൽപ്പറ്റയിൽ നിന്ന് മത്സരിച്ച സിദ്ദിഖ് എൽ.ജെ.ഡി സ്ഥാനാർത്ഥിയായിരുന്ന എം.വി.ശ്രേയാംസ് കുമാറിനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[5][6] [7]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [8]
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2014 കാസർഗോഡ് ലോകസഭാമണ്ഡലം പി. കരുണാകരൻ സി.പി.എം., എൽ.ഡി.എഫ് ടി. സിദ്ദിഖ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2016 കുന്ദമംഗലം നിയമസഭാമണ്ഡലം പി ടി എ റഹീം സി.പി.എം., എൽ.ഡി.എഫ് ടി. സിദ്ദിഖ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. "ടി സിദ്ദിഖ്: പ്രായം, കുടുംബം, ജീവചരിത്രം, ഭാര്യ, രാഷ്ട്രീയജീവിതം, വിദ്യാഭ്യാസം, നേട്ടങ്ങൾ, സമ്പത്ത് തുടങ്ങിയ കാര്യങ്ങൾ - Malayalam Oneindia" https://malayalam.oneindia.com/politicians/t-siddique-33920.html
  2. "ഉമ്മൻ ചാണ്ടിയെ തള്ളി രാഷ്ട്രീയമില്ല: സിദ്ദിഖ് | T Siddique | Manorama News" https://www.manoramaonline.com/news/kerala/2021/09/01/t-siddique-visits-oommen-chandy.html
  3. "കെ.വി.തോമസിനെ മാറ്റി; പി.ടി.തോമസും ടി.സിദ്ദിഖും വർക്കിങ് പ്രസിഡന്റുമാർ | KPCC | Manorama News" https://www.manoramaonline.com/news/latest-news/2021/06/08/pt-thomas-t-siddique-new-kpcc-working-presidents.html
  4. "UDF wins two seats in Wayanad; LDF retains one - The Hindu" https://www.thehindu.com/news/national/kerala/udf-wins-two-seats-in-wayanad-ldf-retains-one/article34468166.ece/amp/
  5. "‘ഇടർച്ചയില്ല; ഉള്ളത് വൈകാരിക ബന്ധം’: ഉമ്മൻ ചാണ്ടിയെ കണ്ട് ടി.സിദ്ദീഖ് |T. Siddiqe| |Oommen Chandy| |INC| |Manorama News|" https://www.manoramaonline.com/news/latest-news/2021/09/01/sidique-paid-visit-to-oommenchandy-house.html
  6. https://www.manoramaonline.com/news/indepth/assembly-elections-2021/kerala-wayanad/2021/05/02/wayand-election-results.html
  7. "ടി സിദ്ദിഖ് അനുയായികളുടെ യോഗത്തിനെത്തിയ മാധ്യമപ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചു | T Siddique mla | Journalists attacked | Congress leaders attack | Politics | Congress A group" https://www.mathrubhumi.com/mobile/videos/news/news-in-videos/media-persons-were-attacked-by-congress-workers-1.6174568[പ്രവർത്തിക്കാത്ത കണ്ണി]
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2017-04-19.
"https://ml.wikipedia.org/w/index.php?title=ടി._സിദ്ദിഖ്&oldid=4070772" എന്ന താളിൽനിന്ന് ശേഖരിച്ചത്