ബി. ബാബു പ്രസാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബി. ബാബു പ്രസാദ്
മണ്ഡലംഹരിപ്പാട് നിയമസഭാമണ്ഡലം
വ്യക്തിഗത വിവരണം
ജനനം( 1961-07-25)25 ജൂലൈ 1961
രാഷ്ട്രീയ പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്

കേരളത്തിലെ ഒരു പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുംമാണ് ബി. ബാബു പ്രസാദ്.

ജീവിതരേഖ[തിരുത്തുക]

1961 ജൂലായ് 25 ന് എസ്. ബാലകൃഷ്ണ കുറുപ്പിന്റേയും എം.എൽ. ലതികാമ്മയുടേയും മകനായി ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ജനനം. ബോംബെ യൂണിവേഴ്‌സിറ്റിയിൽ നിന്നും നിയമബിരുദം നേടിയ അദ്ദേഹം 1974 ൽ കെ.എസ്.‌യു.വിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്.

അധികാര സ്ഥാനങ്ങൾ[തിരുത്തുക]

  • കെ.പി.സി.സി. സെക്രട്ടറി
  • കെ.പി.സി.സി. നിർവാഹക സമിതി അംഗം
  • യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
  • കെ.എസ്.‌യു. സംസ്ഥാന ഉപാദ്ധ്യക്ഷൻ
  • കെ.എസ്.‌യു. ആലപ്പുഴ ജില്ലാ സെക്രട്ടറി
  • മാവേലിക്കര ബിഷപ് മൂർ കോളജ് യൂണിയൻ ചെയർമാൻ
  • കെ.എസ്.‌യു. കാർത്തികപ്പള്ളി താലൂക്ക് ജനറൽ സെക്രട്ടറി

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2006 ഹരിപ്പാട് നിയമസഭാമണ്ഡലം ബി. ബാബു പ്രസാദ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ടി.കെ. ദേവകുമാർ സി.പി.ഐ.എം., എൽ.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. http://www.ceo.kerala.gov.in/electionhistory.html
  2. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=ബി._ബാബു_പ്രസാദ്&oldid=3465320" എന്ന താളിൽനിന്ന് ശേഖരിച്ചത്