സി.വി. പത്മരാജൻ
Jump to navigation
Jump to search
കേരളത്തിലെ മുൻ നിയമ സഭാംഗവും ഫിഷറീസ്, വൈദ്യുതി, ധനകാര്യം, ദേവസ്വം, വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയുമാണ് സി.വി. പത്മരാജൻ( 22 ജൂലൈ 1931). ഏഴും ഒൻപതും നിയമ സഭകളിലേക്ക് ചാത്തന്നൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.കെ.പി.സി.സി. പ്രസിഡന്റും ചെയർമാനുമായിരുന്നു.[1]
ജീവിതരേഖ[തിരുത്തുക]
കെ. വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി കൊല്ലത്ത് ജനിച്ചു. അഖില തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ്സിലൂടെ സ്വാതന്ത്ര്യ സമര രംഗത്ത് സജീവമായി. ബി.എ, ബി.എൽ ബിരുദങ്ങൾ നേടി.1992 ൽ മുഖ്യ മന്ത്രിയായിരുന്ന കെ. കരുണാകരന് അപകടം പറ്റിയ സമയത്ത് ചെറിയ കാലം സഭാ നേതാവായിരുന്നു.[2]
വഹിച്ച പദവി | കാലഘട്ടം |
---|---|
സാമൂഹ്യ ക്ഷേമ വകുപ്പ്, ഫിഷറീസ് വകുപ്പ് മന്ത്രി | 24-05-1982 to 29-08-1983, |
വൈദ്യുതി, കയർ (22-6-1994 മുതൽ ധന വകുപ്പും) | 02-07-1991 to
16-03-1995 |
ധന വകുപ്പ്, കയർ, ദേവസ്വം വകുപ്പ് മന്ത്രി | 22-03-1995 to 09-05-1996 |
വൈസ് ചെയർമാൻ, കേരള പ്ലാനിംഗ് ബോർഡ് | - |
ജില്ലാ ഗവൺമെന്റ് പ്ലീഡർ | 1973-79. |
അവലംബം[തിരുത്തുക]
- ↑ http://www.niyamasabha.org/codes/mem_1_9.htm
- ↑ http://www.stateofkerala.in/niyamasabha/c%20v%20padmarajan.php
![]() |
വിക്കിമീഡിയ കോമൺസിലെ C. V. Padmarajan എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
വർഗ്ഗങ്ങൾ:
- ഏഴാം കേരള നിയമസഭയിലെ മന്ത്രിമാർ
- ഒൻപതാം കേരള നിയമസഭയിലെ മന്ത്രിമാർ
- കൊല്ലം ജില്ലയിൽ ജനിച്ചവർ
- കേരളത്തിലെ വൈദ്യുതിവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ കോൺഗ്രസ് നേതാക്കൾ
- കേരളത്തിലെ മത്സ്യബന്ധനവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ ധനകാര്യമന്ത്രിമാർ
- കേരളത്തിലെ കയർ വകുപ്പ് മന്ത്രിമാർ
- കേരളത്തിലെ ദേവസ്വംബോർഡ് വകുപ്പ് മന്ത്രിമാർ
- കേരളത്തിലെ സാമൂഹികക്ഷേമവകുപ്പ് മന്ത്രിമാർ