വി.എം. സുധീരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വി.എം. സുധീരൻ
V. M. Sudheeran INC.JPG
കെ.പി.സി.സി. പ്രസിഡണ്ട്
ഔദ്യോഗിക കാലം
ഫെബ്രുവരി 10, 2014 – 10 March 2017
മുൻഗാമിരമേശ് ചെന്നിത്തല
വ്യക്തിഗത വിവരണം
ജനനം (1948-05-26) 26 മേയ് 1948  (72 വയസ്സ്)
പൗരത്വംഇന്ത്യ
രാജ്യംഇന്ത്യൻ
രാഷ്ട്രീയ പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
ജോലിരാഷ്ട്രീയപ്രവർത്തകൻ
സാമൂഹ്യ പ്രവർത്തകൻ

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കേരളത്തിലെ പ്രമുഖ നേതാവും മുൻ ആരോഗ്യ മന്ത്രിയും കേരള നിയമസഭയുടെ മുൻ സ്പീക്കറുമാണ് വി.എം. സുധീരൻ. കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ സുതാര്യവും അഴിമതിരഹിതവുമായ രാഷ്ട്രീയ പ്രവർത്തനം പിന്തുടരുന്ന വ്യക്തികളിൽ ഒരാൾ എന്ന് സുധീരൻ വിശേഷിപ്പിക്കപ്പെടുന്നു. കെ.എസ്. യുവിലൂടെയാണ് സുധീരന്റെ രാഷ്ട്രീയ രംഗത്തേക്കുള്ള ചുവടുവെപ്പ്. 2014 മുതൽ 2017 മാർച്ച് 10 വരെ കെ. പി. സി. സി. പ്രസിഡന്റായിരുന്നു. [1]

തൃശൂർ ജില്ലയിൽ അന്തിക്കാട് പഞ്ചായത്തിൽ പടിയം എന്ന ഗ്രാമത്തിൽ വി.എസ്. മാമയുടേയും ഗിരിജയുടേയും മകനായി 1948 മെയ് 26 ന് ജനനം.[2]

1980 മുതൽ 1996 വരെ തൃശ്ശൂർ ജില്ലയിലെ മണലൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിൽ അംഗമായിരുന്നു. 1985 മുതൽ 1987 വരെ നിയമസഭാ സ്പീക്കറായി പ്രവർത്തിച്ചു.[3] ആന്റണി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ നിന്നും നാലു തവണ ലോകസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2004 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കെ.എസ്. മനോജിനോട് പരാജയപ്പെടുകയും ചെയ്തു.

വഹിച്ച പ്രധാന സ്ഥാനങ്ങൾ[തിരുത്തുക]

 • 1971-73 - കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്
 • 1975-77 - യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്
 • 1977-79 - അഖിലേന്ത്യ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി
 • 1980-85 - കെ.പി.സി.സി ജനറൽ സെക്രട്ടറി
 • 1985-87 - നിയമസഭാ സ്പീക്കറായി സേവനം (കരുണാകരൻ മന്ത്രിസഭയുടെ കാലം)
 • 1990-91 - കെ.പി.സി.സി യുടെ വൈസ് പ്രസിഡന്റ്
 • 1995-96 - ആരോഗ്യമന്ത്രി - എ.കെ. ആന്റണി മന്ത്രിസഭയിൽ
 • 2014 -17 - കെ.പി.സി.സി പ്രസിഡന്റ്

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2004 ആലപ്പുഴ ലോക്‌സഭാമണ്ഡലം കെ.എസ്. മനോജ് സി.പി.എം., എൽ.ഡി.എഫ് വി.എം. സുധീരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1999 ആലപ്പുഴ ലോക്‌സഭാമണ്ഡലം വി.എം. സുധീരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1998 ആലപ്പുഴ ലോക്‌സഭാമണ്ഡലം വി.എം. സുധീരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 ആലപ്പുഴ ലോക്‌സഭാമണ്ഡലം വി.എം. സുധീരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 മണലൂർ നിയമസഭാമണ്ഡലം വി.എം. സുധീരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.എഫ്. ഡേവിസ് സി.പി.ഐ.എം., എൽ.ഡി.എഫ്.
1987 മണലൂർ നിയമസഭാമണ്ഡലം വി.എം. സുധീരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.സി. ജോസഫ് സി.പി.ഐ.എം., എൽ.ഡി.എഫ്.
1982 മണലൂർ നിയമസഭാമണ്ഡലം വി.എം. സുധീരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ.എസ്.എൻ. നമ്പീശൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1980 മണലൂർ നിയമസഭാമണ്ഡലം വി.എം. സുധീരൻ ഐ.എൻ.സി. (യു.) എൻ.ഐ. ദേവസിക്കുട്ടി കോൺഗ്രസ് (ഐ.)
1977 ആലപ്പുഴ ലോക്‌സഭാമണ്ഡലം വി.എം. സുധീരൻ കോൺഗ്രസ് (ഐ.)

കുടുംബം[തിരുത്തുക]

ലതയാണ് ഭാര്യ. ഒരു മകളും മകനുമുണ്ട്.[3]

പുറം കണ്ണികൾ[തിരുത്തുക]

 • രഞ്ജിത്ത് ജി കാഞ്ഞിരത്തിൽ (ഫെബ്രുവരി 14, 2014). "സുധീരൻ ധീരനായ കഥ". മലയാളം. മൂലതാളിൽ (രാഷ്ട്രീയ നിരീക്ഷണ ലേഖനം) നിന്നും 2014-04-25 11:56:47-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 ഏപ്രിൽ 2014. Check date values in: |archivedate= (help)

അവലംബങ്ങൾ[തിരുത്തുക]

 1. "വി എം സുധീരൻ കെപിസിസി പ്രസിഡന്റ്‌". മാതൃഭൂമി. 2014 ഫെബ്രുവരി 10. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-02-10 07:02:46-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 10. Check date values in: |archivedate= (help)
 2. http://parliamentofindia.nic.in/ls/lok13/biodata/13KL15.htm
 3. 3.0 3.1 http://www.stateofkerala.in/niyamasabha/v%20m%20sudeeran.php
 4. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html


"https://ml.wikipedia.org/w/index.php?title=വി.എം._സുധീരൻ&oldid=3424532" എന്ന താളിൽനിന്ന് ശേഖരിച്ചത്