തേറമ്പിൽ രാമകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തേറമ്പിൽ രാമകൃഷ്ണൻ
നിയമസഭാംഗം
ഓഫീസിൽ
1982, 1991, 1996, 2001, 2006, 2011
മുൻഗാമിഇ.കെ.മേനോൻ
പിൻഗാമിവി.എസ്. സുനിൽ കുമാർ
മണ്ഡലംതൃശൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1941-06-03) 3 ജൂൺ 1941  (82 വയസ്സ്)
കുറ്റൂർ, തൃശൂർ, കേരളം
രാഷ്ട്രീയ കക്ഷിഇൻഡ്യൻ നാഷണൽ കോൺഗ്രസ്
പങ്കാളി(കൾ)ചന്ദ്രമതി രാമകൃഷ്ണൻ
കുട്ടികൾഗീത, ഹരിശങ്കർ
വസതി(കൾ)അയ്യന്തോൾ, തൃശൂർ, കേരളം
As of 10'th February, 2021
ഉറവിടം: [കേരള നിയമസഭ[1]]

മുൻ കേരള നിയമസഭ സ്പീക്കറും 1991 മുതൽ 2016 വരെ 25 വർഷം തൃശൂരിൽ നിന്ന് നിയമസഭാംഗവുമായിരുന്ന കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവാണ് അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ (ജനനം:03 ജൂൺ 1941)[2][3][4]

ജീവിതരേഖ[തിരുത്തുക]

തൃശൂർ ജില്ലയിലെ കുറ്റൂരിൽ മേലൂട്ട് കൃഷ്ണമേനോൻ്റെയും നാണിക്കുട്ടിയമ്മയുടേയും മകനായി 1941 ജൂൺ 03ന് ജനിച്ചു. ബി.എസ്.സി.ബി.എൽ ആണ് വിദ്യാഭ്യാസ യോഗ്യത. തൃശൂർ ശ്രീ കേരളവർമ്മ കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തീകരിച്ച തേറമ്പിൽ രാമകൃഷ്ണൻ ഒരു അഭിഭാഷകൻ കൂടിയാണ്[5]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിച്ചാണ് പൊതുരംഗ പ്രവേശനം.

പ്രധാന പദവികൾ

 • 1958-1959 , 1959-1960 സെക്രട്ടറി , ചെയർമാൻ ശ്രീ കേരളവർമ്മ കോളേജ് തൃശൂർ
 • 1967-1969 ജില്ലാ സെക്രട്ടറി അവിഭക്ത കോൺഗ്രസ് പാർട്ടി
 • 1975-1984 എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം
 • 1978-1984 ജനറൽ സെക്രട്ടറി, നാഷണൽ ഡെമൊ. പാർട്ടി (എൻ.ഡി.പി)
 • 1984-1986 ചെയർമാൻ, നാഷണൽ ഡെമൊ. പാർട്ടി (എൻ.ഡി.പി)
 • 1982, 1991, 1996, 2001, 2006, 2011 നിയമസഭാംഗം, തൃശൂർ
 • 1995-1996, 2004-2006 സ്പീക്കർ, കേരള നിയമസഭ

മറ്റ് പദവികൾ

 • 40 വർഷമായി കലാ-സാഹിത്യ-സാംസ്കാരിക സംഘടനകളിൽ അംഗമായി പ്രവർത്തിക്കുന്നു
 • സെക്രട്ടറി, പബ്ലിക് & ജില്ലാ ലൈബ്രറി തൃശൂർ
 • ജനറൽ സെക്രട്ടറി, കേരള ബാർ ഫെഡറേഷൻ
 • കേരള കാർഷിക സർവകലാശാല, കോഴിക്കോട് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം
 • നിയമോപദേശകൻ വിവിധ ധനകാര്യ സ്ഥാപനങ്ങളിലും, ബാങ്കുകളിലും
 • പ്രസിഡൻറ്, തൃശൂർ പ്രിൻറിംഗ് & പബ്ലിഷിംഗ് സഹകരണ സൊസൈറ്റി (കൈരളി)

തേറമ്പിൽ രാമകൃഷ്ണൻ അഭിഭാഷകനും കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനുമാണ്. ഇദ്ദേഹം ഇൻഡ്യൻ നാഷണൽ കോൺഗ്രസ് അംഗമാണ്. കേരള നിയമസഭയിലേയ്ക്ക് ഇദ്ദേഹം 1982, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം മുൻ നിയമസഭാ സ്പീക്കറുമായിരുന്നു (1995–96, 2004–2006 എന്നീ കാലയളവുകളിൽ). കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവിലും ഇദ്ദേഹം അംഗമാണ്.[6][7][8]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [9]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 തൃശ്ശൂർ നിയമസഭാമണ്ഡലം തേറമ്പിൽ രാമകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എൽ.ഡി.എഫ്.
2006 തൃശ്ശൂർ നിയമസഭാമണ്ഡലം തേറമ്പിൽ രാമകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എൽ.ഡി.എഫ്.
2001 തൃശ്ശൂർ നിയമസഭാമണ്ഡലം തേറമ്പിൽ രാമകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എൽ.ഡി.എഫ്.
1996 തൃശ്ശൂർ നിയമസഭാമണ്ഡലം തേറമ്പിൽ രാമകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എൽ.ഡി.എഫ്.
1991 തൃശ്ശൂർ നിയമസഭാമണ്ഡലം തേറമ്പിൽ രാമകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ഇ.കെ. മേനോൻ എൽ.ഡി.എഫ്.
1987 തൃശ്ശൂർ നിയമസഭാമണ്ഡലം ഇ.കെ. മേനോൻ സി.പി.എം. എൽ.ഡി.എഫ്. യു.ഡി.എഫ്.
1982 തൃശ്ശൂർ നിയമസഭാമണ്ഡലം തേറമ്പിൽ രാമകൃഷ്ണൻ എൻ.ഡി.പി.
1977 ചേർപ്പ് നിയമസഭാമണ്ഡലം തേറമ്പിൽ രാമകൃഷ്ണൻ എൻ.ഡി.പി.
1970 ഗുരുവായൂർ നിയമസഭാമണ്ഡലം തേറമ്പിൽ രാമകൃഷ്ണൻ സംഘടന കോൺഗ്രസ്

അവലംബം[തിരുത്തുക]

 1. http://www.niyamasabha.org/codes/members/m116.htm
 2. https://resultuniversity.com/election/thrissur-kerala-assembly-constituency
 3. https://www.thenewsminute.com/article/lal-salaam-thrissur-how-ldfs-sunil-kumar-leveraging-youth-power-win-seat-41829
 4. https://www.thenewsminute.com/article/history-repeats-itself-congress-bites-dust-thrissur-43498
 5. http://www.niyamasabha.org/codes/13kla/members/therambil_ramakrishnan.htm
 6. "Therambil Ramakrishnan happy with his stint as Speaker". The Hindu. മൂലതാളിൽ നിന്നും 2008-01-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-17.
 7. "Thrissur may get 4 ministers". Deccan Chronicle. മൂലതാളിൽ നിന്നും 2011-05-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-17.
 8. "Therambil Ramakrishnan elected Speaker". The Hindu. മൂലതാളിൽ നിന്നും 2004-11-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-17.
 9. http://www.ceo.kerala.gov.in/electionhistory.html


"https://ml.wikipedia.org/w/index.php?title=തേറമ്പിൽ_രാമകൃഷ്ണൻ&oldid=3660409" എന്ന താളിൽനിന്ന് ശേഖരിച്ചത്