കെ.എസ്. മനോജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡോ. കെ.എസ്. മനോജ്
പതിനാലാം ലോകസഭാ അംഗം
വ്യക്തിഗത വിവരണം
ജനനംആലപ്പുഴ, കേരളം
രാഷ്ട്രീയ പാർട്ടിNone
പങ്കാളിസൂസൻ എബ്രഹാം
മക്കൾ1
വസതിആലപ്പുഴ
As of മാർച്ച് 18, 2009

കുരിശിങ്കൽ സെബാസ്റ്റ്യൻ മനോജ് (ജനനം: 1965 ഏപ്രിൽ 19) കേരളത്തിൽ നിന്നുള്ള രാഷ്ട്രീയപ്രവർത്തകനാണ്. ഇദ്ദേഹം പതിനാലാം ലോകസഭയിൽ ആലപ്പുഴയെ പ്രതിനിധീകരിച്ചിട്ടുണ്ട്.[1] 2009-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം ആലപ്പുഴയിൽ നിന്ന് സി.പി.ഐ. (എം) സ്ഥാനാർത്ഥിയായി മത്സരിക്കുകയുണ്ടായി.

"ദി ഫിഷർമെൻ (വെൽഫെയർ) ബിൽ 2005" ,[2] "ദി പെട്രോൾ പമ്പ് വർക്കേഴ്സ് (വെൽഫെയർ) ബിൽ 2005", "ദി കയർ ഫാക്ടറി വർക്കേഴ്സ് (വെൽഫെയർ) ബിൽ 2006" എന്നിവ ഇദ്ദേഹം അവതരിപ്പിച്ച പ്രധാന ബില്ലുകളാണ്.[3]

2010 ജനുവരി 9-ന് ഇദ്ദേഹം സി.പി.ഐ.(എം) പാർട്ടിയിൽ നിന്ന് രാജിവയ്ക്കുകയുണ്ടായി. പാർട്ടി നിലപാട് തന്റെ മതവിശ്വാസത്തിനെതിരാണ് എന്ന കാരണത്താലാണ് രാജി എന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം.[4]

വിദ്യാഭ്യാസ യോഗ്യതകൾ[തിരുത്തുക]

മറ്റു പദവികൾ[തിരുത്തുക]

  • ഡിഫൻസ് കമ്മിറ്റി മെംബർ
  • കൃഷി മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം
  • ഡിഫൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം
  • 1993–98 കാലത്ത് അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ
  • 1998–2004 കാലത്ത് അനസ്തേഷ്യോളജി ലക്ചറർ
  • ലൈഫ് മെംബർ, (i) ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ; (ii) ഇൻഡ്യൻ സൊസൈറ്റി ഓഫ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ; (iii) ഇൻഡ്യൻ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിസ്റ്റ്സ്;
  • മുൻ സെക്രട്ടറി, കേരള ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസ്സോസിയേഷൻ
  • നാഷണൽ സർവീസ് സ്കീം അംഗം
  • കേരള കത്തോലിക് യൂത്ത് മൂമെന്റിന്റെ മുൻ പ്രസിഡന്റ്
  • കേരള സർവ്വകലാശാലയുടെ അക്കാദമിക് കൗൺസിൽ അംഗം

അവലംബം[തിരുത്തുക]

  1. "Detailed Profile - Dr. K.S. Manoj - Members of Parliament (Lok Sabha) - Who's Who - Government: National Portal of India". India.gov.in. ശേഖരിച്ചത് 2009-03-31.
  2. http://164.100.24.208/ls/CommitteeR/PrivateMemBills/17threp.pdf
  3. "Lok Sabha". 164.100.24.209. ശേഖരിച്ചത് 2009-03-31.[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/contentView.do?contentId=6545855&programId=1073750974&tabId=1&contentType=EDITORIAL&BV_ID=@@@
Persondata
NAME Manoj, K. S.
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 19 April 1965
PLACE OF BIRTH Alapuzha, Kerala
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=കെ.എസ്._മനോജ്&oldid=2784878" എന്ന താളിൽനിന്ന് ശേഖരിച്ചത്