തുമ്പോളി
തുമ്പോളി | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | ആലപ്പുഴ |
ഏറ്റവും അടുത്ത നഗരം | ആലപ്പുഴ |
ലോകസഭാ മണ്ഡലം | ആലപ്പുഴ |
നിയമസഭാ മണ്ഡലം | ആലപ്പുഴ |
സമയമേഖല | IST (UTC+5:30) |
Coordinates: 9°31′08″N 76°18′57″E / 9.5188°N 76.3158°E ആലപ്പുഴ ജില്ലയിലെ ഒരു തീരദേശ ഗ്രാമവും ഒരു ക്രൈസ്തവ തീർത്ഥാടനകേന്ദ്രവുമാണ് '‛’തുമ്പോളി'‛’. പോർച്ചുഗീസുകാർ നിർമിച്ച പ്രാചീനമായ ക്രൈസ്തവ ദേവാലയം ഇവിടെ സ്ഥിതി ചെയ്യുന്നു.[1]
ആലപ്പുഴ നഗരമധ്യത്തിൽ നിന്ന് 6 കിലോമീറ്ററും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 90 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന തുമ്പോളി ആലപ്പുഴ, ചേർത്തല, കൊച്ചി എന്നീ നഗരങ്ങളുമായി റോഡുമുഖാന്തരവും റെയിൽ മുഖാന്തരവും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ദേശീയപാത 47-ന്റെ അരികത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇതു കൂടാതെ തുമ്പോളിയിൽ ഒരു റെയിൽവേ സ്റ്റേഷനും ഉണ്ട്. മൽസ്യബന്ധനവും കയർ വ്യവസായവുമാണ് ജനങ്ങളുടെ പരമ്പരാഗതതൊഴിലുകൾ. ഈ മേഖലയിലെ ഒരു പ്രധാനപ്പെട്ട കുടിൽവ്യവസായമാണ് കയറുൽപ്പന്നങ്ങളുടെ നിർമ്മാണം.
സ്ഥലനാമ ചരിത്രം[തിരുത്തുക]
"തോമാ പള്ളി" എന്നതിൽ നിന്നാണ് തുമ്പോളി എന്ന സ്ഥലനാമം ഉണ്ടായതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. തോമായുടെ പട്ടണം എന്നർത്ഥം വരുന്ന "തോംപോളിസ്" എന്നാണ് പോർച്ചുഗീസുകാർ ഇതിനെ വിളിച്ചിരുന്നത്.[2][3]
തുമ്പോളി പള്ളി പെരുന്നാൾ[തിരുത്തുക]
തോമാശ്ലീഹായുടെ നാമധേയത്തിലുള്ള പള്ളി കന്യാമറിയത്തിന് കൂടി സമർപ്പിച്ചിരിക്കുന്നു. വർഷം തോറും ഡിസംബർ 8-ആം തീയതി ആഘോഷിക്കുന്ന 11 ദിവസം നീണ്ടുനിൽക്കുന്ന അമലോദ്ഭവ തിരുനാളാണ് പ്രധാനം. "കപ്പൽകാരത്തി അമ്മ" (കപ്പലിൽ വന്ന അമ്മ) എന്നാണ് അമലോദ്ഭവ മാതാവിന്റെ തിരുസ്വരൂപം അറിയപ്പെടുന്നത്. [4][5]
പ്രാധാന്യമുള്ള സ്ഥലങ്ങൾ[തിരുത്തുക]
തുമ്പോളിയുടെ ലാന്റ്മാർക്ക് എന്നു വിശേഷിപ്പിക്കാവുന്ന 500 വർഷം പഴക്കമുള്ള സെന്റ്. തോമസ് പള്ളിയാണ് മുഖ്യ സ്ഥാനം. പോർച്ചുഗീസുകാരാണ് ഈ പള്ളി നിർമിച്ചത്. ഇവിടം പ്രധാനപ്പെട്ട ഒരു തീർത്ഥാടന കേന്ദ്രമാണ്. തുമ്പോളി ബീച്ച് മുഖ്യമായ ഒരു വിനോദസഞ്ചാര ആകർഷണമാണ്.
തുമ്പോളി റെയിൽവേ സ്റ്റേഷനാണ് ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട സ്ഥാനം. സമീപത്തുള്ള ചെറുക്ഷേത്രമായ തീർത്ഥശ്ശേരി പരമ്പരാഗത കേരളീയ വാസ്തുവിദ്യയ്ക്ക് ഉദാഹരണമാണ്.
ജനപ്രിയ മാധ്യമത്തിൽ[തിരുത്തുക]
തുമ്പോളിയിലെ മൽസ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതം പശ്ചാത്തലമാക്കി ജയരാജ് നിർമിച്ച ചിത്രമാണ് തുമ്പോളി കടപ്പുറം. ജയറാം, മനോജ് കെ ജയൻ, പ്രിയാരാമൻ, വിജയരാഘവൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.[6]
അവലംബം[തിരുത്തുക]
- ↑ Joseph Thekkedath; Church History Association of India (1982). History of Christianity in India: From the middle of the sixteenth to the end of the seventeenth century, 1542-1700. Church History Association of India. p. 116. ശേഖരിച്ചത് 2 October 2012.
- ↑ "Thumpoly India Tourist Information". മൂലതാളിൽ നിന്നും 2013-07-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-11.
- ↑ "Alleppey - The Venice of The East". മൂലതാളിൽ നിന്നും 2013-07-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-11.
- ↑ Festivals - Kalakeralam
- ↑ Thumpoly St.Thomas Church - Gulf Manorama
- ↑ Thumboli Kadappuram (1995) - IMDb