കേരളീയ വാസ്തുവിദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളീയ വാസ്തുവിദ്യ കേരളത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജിച്ചതാണ്. അധികം ചൂടു കടക്കാത്ത ഓടിട്ട കെട്ടിടങ്ങളാണ് പരമ്പരാഗതമായി കേരളത്തിലെ ഗൃഹങ്ങൾ. ഒന്നോ രണ്ടോ നിലയിൽ കൂടുതൽ ഈ കെട്ടിടങ്ങൾ കെട്ടാറില്ല. പണക്കാരുടെ വലിയ പറമ്പിൽ നാലുകെട്ടുകളും (നടുവിൽ ഒരു മുറ്റം ഉള്ള കെട്ടിടം) എട്ടുകെട്ടുകളും (നടുവിൽ രണ്ടു മുറ്റങ്ങൾ) പണ്ട് സാധാരണമായിരുന്നു. എങ്കിലും കൂടുതലായും ഓലമേഞ്ഞ കെട്ടിടങ്ങളായിരുന്നു പാവങ്ങൾക്ക് ഉണ്ടായിരുന്നത്.

കർഷിക വൃത്തിയിൽ മനുഷ്യൻ ഉരച്ചതോടു കൂടി ശീതാതപാദികളിൽ നിന്ന് രക്ഷനേടാൻ ഏതെങ്കിലും തരത്തിലുള്ള അഭയസ്ഥാനം വേണമായിരുന്നു. സമ്പത്തിനനുസരിച്ച് ക്രമേണ വ്യത്യസ്തമായ ഗൃഹ നിർമ്മാണ രീതികൾ മനുഷ്യൻ അവലംബിച്ചു. ആദ്യകാലങ്ങളിൽ ഗുഹകളും മറ്റുമായിരുന്നു താമസം എങ്കിൽ പിന്നീട് വാസ സ്ഥനങ്ങൾ പണിയാൻ തുടങ്ങി. ഇതിനായി പ്രകൃതിയിലെ വിഭവങ്ങൾ ആണ് ഉപയോഗപ്പെടുത്തിയത്. ഒരോ രാജ്യങ്ങളിലും വാസ്തു വിദ്യ എന്നറിയപ്പെടുന്ന ഗൃഹ-കെട്ടിട നിർമ്മാണ രീതികൾ അതതു സ്ഥലത്തെ പ്രകൃതി വിഭവങ്ങളെ അടിസ്ഥാനമാക്കിയാണ് വികസിച്ചത്.

ലോകത്ത് ഇത്തരത്തിൽ വാസ്തു വിദ്യാ രീതികളെ ആദ്യമായി ക്രോഡീകരിച്ചത് ഒരു പക്ഷേ വിട്രൂവിയസ് ആയിരുന്നിരിക്കണം. അദ്ദേഹം ദ് ആർക്കിറ്റെക്ചുറാ എന്ന തന്റെ പുസ്തകത്തിൽ ഗ്രീക്ക്-ലാറ്റിൻ വാസ്തുവിദ്യയെ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

കേരളത്തിലെ പ്രമുഖരായ വാസ്തുവിദ്യാ ആചാര്യന്മാർ[തിരുത്തുക]

പയ്യന്നൂർ കേശവാചാരി കരുവാ നീലകണ്ഠൻ ആചാരി കിടങ്ങൂർ രാഘവാചാരി ശ്രീ. കുമാരൻ തണ്ണീർമുക്കം . ശ്രീ. വി.കെ വാസു ആചാരി തൃപ്രയാർ പദ്മനാഭൻ ആചാരി

"https://ml.wikipedia.org/w/index.php?title=കേരളീയ_വാസ്തുവിദ്യ&oldid=3088198" എന്ന താളിൽനിന്ന് ശേഖരിച്ചത്