ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. തോമസ് പള്ളി, തുമ്പോളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിലെ ഒരു പ്രധാന തീരദേശ പട്ടണ-ഗ്രാമപ്രേദേശത്തിലെ ഒരു പ്രമുഖ മരിയൻ തീർത്ഥാടന ദേവാലയമാണ് തുമ്പോളിപ്പള്ളി എന്ന് അറിയപ്പെടുന്ന സെന്റ്. തോമസ് പള്ളി, തുമ്പോളി. വിശുദ്ധ തോമാസ്ലിഹായുടെ നാമദേയത്തിൽ അറിയപ്പെടുന്ന ഈ ദേവാലയം ദൈവമാതാവായ പരിശുദ്ധ അമലോത്ഭവ മാതാവും അവിടുത്തെ തിരുനാളുമാണ് തുമ്പോളിയെ പ്രശസ്തമാക്കിയത്. ഈ ദേവാലയം ആലപ്പുഴ രൂപതയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. 05 നൂറ്റാണ്ടിലേറെ പഴക്കവും വിശ്വാസപരമ്പര്യവുമുള്ള ഒരു ക്രൈസ്തവ തീർത്ഥാടന കേന്ദ്രവുമാണ് തുമ്പോളി. AD 06 നൂറ്റാണ്ടിലാണ് ഏതാനും മാർത്തോമാ ക്രിസ്ത്യാനികൾ തുമ്പോളിയിലേക്ക് കുടിയേറി താമസിക്കുകയും ഇവിടെ ആദ്യം ഓലമെയ്ച്ചുള്ള ചെറിയ പള്ളി സ്ഥാപിച്ചു. പിന്നീട് AD 1600 ലാണ് കല്ലും,തടിയുമുപയോഗിച്ച് തുമ്പോളിയിൽ പള്ളി സ്റ്റാപിക്കപ്പെടുന്നത്. രൂപതയിലെ രണ്ടാമത്തെ പ്രധാന ദേവാലയമായ ഈ പള്ളിയെ അതിന്റെ കാലപഴക്കവും, പാരമ്പര്യവും ചരിത്ര പ്രാധാന്യം എന്നിവ കൂടാതെ മറ്റു പ്രേത്യകതകൾ കൂടി ഉൾപ്പെടുത്തികൊണ്ട് ‘മൈനർ ബസിലിക്ക' തീർത്ഥാടന ദേവാലയ പദവിയിൽ പരിഗണിക്കപ്പെട്ടിട്ടുള്ള ദേവാലയം കൂടിയാണിത്. കേരളത്തിലെയും , ആലപ്പുഴ രൂപതയിലെയും പ്രധാന അതിപുരാത ദേവാലയവും വലിയ ഇടവകകളിൽ ഒന്നുമാണിത്. കേരളസംസ്ഥാന സർക്കാരിന്റെ തീർത്ഥാടന ടൂറിസത്തിൽ ഉൾപ്പെട്ട പള്ളിയാണ് തുമ്പോളി സെന്റ്. തോമസ് പിൽഗ്രിമേജ് ഷ്രൈൻ ചർച്ച്. പരിശുദ്ധ അമലോത്ഭവ (തുമ്പോളി മാതാവ്) മാതാവിന്റെ തിരുനാളായ തുമ്പോളിപ്പെരുന്നാൾ വളരെ ചരിത്ര പ്രസിദ്ധമായ തിരുനാൾ എല്ലാ വർഷവും നവംബർ 27 മുതൽ ഡിസംബർ 15 വരെയാണ് സാഘോഷം ആഘോഷിക്കപ്പെടുന്നത്. നാനാ-ജാതിമതസ്ഥർ ഇവിടെ തീർത്ഥാടനം ചെയ്യുകയും ചെയ്യുന്നു. 2030 ലെ വർഷത്തിൽ തുമ്പോളിയിലെ നിലവിലെ പള്ളി പൂർത്തിക്കരിച്ചിട്ട് - 300 മത്തെ വാർഷികവും കൂടാതെ പള്ളി സ്റ്റാപിക്കപ്പെട്ടിട്ട് - 430 വർഷം കൂടി ആകുന്ന ജൂബിലി ആഘോഷമാണ് വരാൻ പോകുന്നത്. AD 6 നൂറ്റാണ്ടിലെ ആദ്യത്തെ ഓലമെയ്ച്ചുള്ള ‘‘തോമപ്പള്ളിയും, AD 820 ലെ ‘‘മുത്തപ്പൻ കുരിശ് വെച്ച് കണക്കനുസരിച് നോക്കുമ്പോൾ തുമ്പോളിയുടെ പാരമ്പര്യവും, കാലപഴക്കമെന്ന് പറയുന്നത് 1200 വർഷത്തിന് മേലെയാണ്. 1599 ലാണ് തുമ്പോളി മാതാവിന്റെ തിരുനാളായ തുമ്പോളിപ്പെരുന്നാൾ ഔദ്യോദികമായി ആരംഭിച്ചത്.

തുമ്പോളിപള്ളി ചരിത്രം

[തിരുത്തുക]

എ.ഡി. ആറാം നൂറ്റാണ്ട് മുതൽ തുമ്പോളിയിൽ ഏതാനും മാർതോമ ക്രിസ്ത്യാനികൾ കുടിയേറി സ്ഥിരതാമസമാക്കി, അങ്ങനെ ക്രിസ്ത്യൻ പാരമ്പര്യം തുമ്പോളിയിൽ ‘തോമാ പള്ളി' എന്ന പേരിൽ ഒരു ചെറിയ പള്ളി ഇവിടെ സ്ഥാപിക്കപ്പെട്ടു. എ.ഡി. 820-ൽ സിറിയയിലെ ബിഷപ്പുമാരായ മാർ സപോറും, മാർ പ്രോത്തും മനക്കോടത്ത് നിന്ന് കൊല്ലത്തേക്കുള്ള യാത്രാമധ്യേ തുമ്പോളി സന്ദർശിച്ചു, അവിടെ ഒരു കുരിശ് സ്ഥാപിക്കപ്പെട്ടു, പിന്നീട് പ്രസ്തുത കുരിശ് ‘മുത്തപ്പൻ കുരിശ്' എന്നറിയപ്പെട്ടു. എ.ഡി. 1600-കളിൽ കല്ലും മരവും ഉപയോഗിച്ച് തുമ്പോളി പള്ളി സ്ഥാപിക്കപ്പെട്ടു. തുടക്കത്തിൽ ഇത് ഒരു ചെറിയ പള്ളിയായിരുന്നു, ആദ്യത്തെ പള്ളി ഓല മേച്ചിൽപ്പുറങ്ങളുള്ള ഒരു ചെറിയ പള്ളിയായിരുന്നു. 1500 നും 1700 നും ഇടയിൽ വലിയ ദേവാലയം പണിയുവാൻ പലതവണ ശ്രെമിച്ചിരുന്നു അവയെല്ലാം അന്നത്തെ കാലത്തെ യുദ്ധത്തിലും, അക്രമങ്ങളിലും, തീപ്പിടുത്തതിലുമെല്ലാം നശിക്കപ്പെട്ടു. അങ്ങനെ 1600 ൽ പുതിയൊരു വലിയ ദേവാലയം പണിയുവാനായി തീരുമാനിക്കുകയും, കൊച്ചി രാജാവിന്റെ അനുമതിയോടെ തുമ്പോളിയിൽ പള്ളി നിർമ്മാണം ആരംഭിച്ചു. ദേവാലയത്തിന്റെ നിർമ്മാണവേളയിൽ കൊച്ചി രാജാവ് ഇവിടെക്ക് എഴുന്നള്ളി വരുകയും ദേവാലയ നിർമ്മാണത്തിന്റെ പണി എവിടെവരെയായി എന്ന് മനസിലാക്കുകയും അതിൽ അദ്ദേഹം തന്റെയൊരു കൈയൊപ്പ് പോലെ അതിൽ സഹായിക്കുകയും ചെയ്തു. കൂടാതെ അദ്ദേഹം തുമ്പോളി മാതാവിന് വിലമതിക്കനാവത്തെ സ്വർണ്ണാഭരണങ്ങൾ സമർപ്പിക്കുകയും ചെയ്തു തിരിച്ചു പോയി. പിന്നീട് ചില കാരണങ്ങളാൽ പള്ളി നിർമ്മാണത്തിന്റെ വേഗത കുറഞ്ഞു. അങ്ങനെ 1624 ൽ പള്ളിയുടെ നിർമ്മാണം വീണ്ടും ആരംഭിച്ചു അതിനിടയിൽ ഒരിക്കൽ ദേവാലയത്തിന്റെ നിർമ്മാണം നടക്കുന്ന കാലഘട്ടത്തിൽ രണ്ട് കള്ളന്മാർ പാതിരാത്രി മാതാവിൻറെ തിരുസരൂപത്തെയും ആഭരണങ്ങളെയും മോഷ്ടിക്കുവാൻ ശ്രമിച്ചു അങ്ങനെ മാതാവിന്റെ രൂപവും എടുത്തുകൊണ്ട് അവർ പള്ളിയുടെ മുൻവശത്ത് ആനവാതിക്കൽ വരെ എത്തിയപ്പോൾ മാതാവിന്റെ രൂപത്തിന് ഭാരം കൂടുകയും അങ്ങനെ അവർ ക്ഷീണിച്ചു രൂപം അവിടെ താഴെ നിലത്ത് വെയ്ക്കുകയും ചെയ്തു. എന്നാൽ പിന്നീട് മാതാവിന്റെ രൂപത്തിനെ അവർക്ക് ഒരടി പോലും ഉയർത്തുവാനോ, അനക്കുവാൻ പോലും സാധിച്ചില്ല അങ്ങനെ ദേഷ്യം തോന്നിയ കള്ളന്മാരിൽ ഒരാൾ മാതാവിൻറെ വലത്തേ കവിളിൽ ഒരു നുള്ള് കൊടുത്തു അപ്പോൾ പള്ളിമണികൾ തനിയെ മുഴങ്ങുകയും, അവിടെ ഇനി നിന്നാൽ പന്തികേട് ആണെന്ന് മനസ്സിലാക്കി അവർ ഓടി മറയുവാൻ നോക്കി എന്നാൽ ഒരു മായയിൽ അകപ്പെട്ടപോലെ അവർ പള്ളിക്ക് ചുറ്റും പലതവണ വട്ടം കറങ്ങി ഓടികൊണ്ടിരുന്നു. അങ്ങനെ നാട്ടുകാർ ഓടിക്കൂടുകയും ചെയ്തു, അവസാനം കള്ളന്മാർ അവിടെ നിന്ന് പോയി. എന്നാൽ അന്ന് നുള്ളു കൊടുത്തു ഉണ്ടായ മുറിപാട് പോലൊരു ഇളം ചുവപ്പ് നിറത്തിൽ ഇന്നും മാതാവിന്റെ കവിളിൽ കാണുവാൻ സാധിക്കും ഇത് ഒരു ഐതിഹ്യമായി ഇന്നും പറയപ്പെടുന്നു. 1680-ൽ തുമ്പോളിപ്പള്ളിക്ക് അവസാനമായി അഗ്നിബാധയുണ്ടായി. പള്ളിയിൽ കത്തിച്ചു വെച്ചിരുന്ന കെടാവിളക്ക് മറിഞ്ഞു പള്ളിക്ക് തീ പിടിക്കുകയും കത്തി നശിക്കുകയും ചെയ്തു. എന്നാൽ തുമ്പോളി മാതാവിന്റെ തിരുസ്വരൂപം തീനാളം ഏൽക്കാതെ കൂടുതൽ ശോഭയോടെ സുരക്ഷിതമായി ഇരിക്കുന്നതാണ് ജനങ്ങൾ കണ്ടത്. ഇത് വലിയൊരു അത്ഭുതമായാണ് വിശ്വസിക്കുന്നത്. എന്നാൽ പള്ളിയെയും മാതാവിനെയും സംബന്ധിക്കുന്ന നിരവധി ചരിത്രരേഖകൾ കത്തിനശിച്ചു പോയി. അങ്ങനെ പിന്നീട് 1700 ൽ പള്ളിയുടെ നിർമ്മാണം കൂടുതൽ വേഗത്തിലാവുകയും ചെയ്തു. അവസാനമായി 1730 ൽ ഇന്ന് കാണുന്ന ദേവാലയത്തിന്റെ നിർമ്മാണം പൂർത്തീകരിക്കപ്പെട്ടു. അന്ന് പള്ളിയുടെ നിർമ്മാണ കാലഘട്ടത്തിൽ കുമ്മായം, വരാൽപശ, ചുണ്ണാമ്പ് എന്നിവക്കൊണ്ട് സുർക്കി മിശ്രിതത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ആകർഷകമായ കൊത്തുപണികളാലും വാസ്തുവിദ്യയിലും വളരെ മനോഹരമായി പണി കഴിപ്പിച്ചിട്ടുള്ളതാണ് തുമ്പോളി പള്ളിയും അതിന്റെ ഉൾവശവും. ചമ്പക്കുളത്തെ ആശാരിക്കായിരുന്നു നിർമ്മാണ ചുമതല. പ്രേത്യേകിച്ചു പ്രധാന അൾത്താര (മദ്ബ്ഹാ) ഇല ചാറുകളുടെയും പഴ ചാറുകളുടെയും പ്രേത്യേക ഛായകൂട്ടിൽ 5 വർണ്ണങ്ങളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. മാത്രവുമല്ല വെറും കൈകൾക്കൊണ്ട് കൊത്തിയെടുത്ത അൾത്താര നൂറ്റാണ്ടുകൾക്ക് മുമ്പ് ഒറ്റ തടിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ്. പ്രധാന അൾത്താര കൂടാതെ 6 ചെറിയ ഉപ അൾത്താരകളും ഇവിടെയുണ്ട്. ക്രൂശിതനായ യേശു ക്രിസ്തുവിന്റെ ജീവൻ തുടിക്കുന്ന തരത്തിലുള്ള ക്രൂശിത രൂപം വളരെ വലുതും മനോഹരവുമാണ്. ഇൻഡോ -പോർച്ചുഗീസ് ബറോഖ് ശൈലിയിൽ 17 -നൂറ്റാണ്ടിൽ കേരളത്തിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവും വലിയ ദേവാലയങ്ങളിൽ ഒന്നാണിത്. തുമ്പോളി പള്ളിയോളം ചരിത്രവും,പഴക്കവുമുണ്ട് കടപ്പുറത്തെ സെന്റ്. ആന്റണിസിന്റെ കുരിശ്ശടിക്ക്. ഈ അടുത്ത കാലത്താണ് കുരിശ്ശടി പുനർനവികരിച്ചത്. അതുപോലെ പള്ളിയുടെ മുമ്പിലെ വട്ടകല്ല് മറ്റു ദേവാലയങ്ങളിലെ വട്ടകല്ലിനെക്കാൾ വലുതും എന്നാൽ ഇന്ന് ഇത്തരത്തിലുള്ള വട്ടക്കല്ലുകൾ നമുക്ക് കാണാൻ കഴിയുന്നത് വളരെ അപൂർവ്വവുമാണ്. പള്ളിയുടെ മുഖവാരം വളരെ മനോഹരമാണ് ചെയ്തിരിക്കുന്നത് കൂടാതെ ആകർഷണവും തോന്നിപ്പിക്കുന്ന തരത്തിലാണ്. പുനർനവീകരണ സമയത്ത് പള്ളിയുടെ ഉൾവശം, മുഖവാരം ഉൾപ്പെടെ റീ-പ്ലാസ്റ്റ് ചെയ്തിട്ടുള്ളതാണ്. പുരാവസ്തു വകുപ്പിന്റെ സംരക്ഷണവുമുണ്ട് പള്ളിക്ക്. ഒരിക്കൽ തുമ്പോളിപ്പള്ളിയിലെ മേട നിർമ്മാണത്തിന് കുറച്ചു വലിയ കല്ലുകൾ ആവിശ്യമായി വന്നു. ആ ഒരു വേളയിൽ ആലപ്പുഴ ലൈറ്റ് ഹൗസ്ന്റെ പണി നടക്കുകയായിരുന്നു. അപ്പോൾ ഇത് അറിഞ്ഞു തുമ്പോളിയിലെ കുറച്ചു ജനങ്ങൾ കല്ലുകൾ കുറച്ചു നൽകി സഹായിക്കണമെന്നുള്ള കാര്യം ലൈറ്റ് ഹൗസിന്റെ ശിൽപ്പിയായ ഹുക്രഫോർഡ്‌സിനോട് അവതരിപ്പിച്ചു. എന്നാൽ അയാൾ കല്ലുകൾ തരാൻ സാധിക്കില്ലെന്നും അഥവാ അത് നൽകിയാൽ തന്നെ നിങ്ങൾ എങ്ങനെ ഇത് ഇവിടെ നിന്ന് കൊണ്ട് പോകുമെന്ന് ചോദിച്ചു, ആ ഭീമകരമായ കല്ലുകൾ ആനയെ ഉപയോഗിച്ചാണ് കെട്ടിവലിച്ചു എടുക്കുന്നത്. കല്ലുകൾ നിങ്ങൾക്ക് കൊണ്ടുപോകാൻ ഇവിടെയുള്ള ആനയെയും വിട്ടുതരില്ലന്ന് അയാൾ പറഞ്ഞു. പിന്നെ ഇത് എങ്ങനെ ഇവിടെ നിന്ന് നിങ്ങൾ കൊണ്ടുപോകും? എന്തേ ഇത് നിങ്ങൾടെ ആ തുമ്പോളി മാതാവ് കൊണ്ടുപോകുമോ, മാത്രവുമല്ല നിങ്ങൾടെ മാതാവിന് കൊമ്പും തുമ്പിക്കൈയും ഉണ്ടോ കെട്ടി വലിച്ചു കൊണ്ടുപോകാൻ എന്ന് പറഞ്ഞുകൊണ്ട് പരിഹസിച്ചു. അങ്ങനെ നിരാശയിൽ ആയ ജനങ്ങൾ അവിടെ നിന്ന് തിരിച്ചു പോയി. എന്നാൽ അന്ന് രാത്രി ഉറങ്ങിക്കിടന്ന ഹുക്രഫോഡിനെ ഒരു ആന കൊല്ലാൻ വരുന്നതായും ആനയുടെ കൊമ്പും തുമ്പിക്കൈയും അയാൾ പലതവണ സ്വപ്നം കണ്ട് ഞെട്ടി ഉണർന്ന്, അയാൾക്ക് സ്വസ്ഥമായി കിടക്കുവാൻ സാധിക്കാതെ വന്നു. അങ്ങനെ എന്താ കാര്യം എന്ന് ചോദിച്ചു മനസ്സിലാക്കിയ അയാളുടെ ഭാര്യ തുമ്പോളി മാതാവിനോട് പ്രാർത്ഥിച്ചു ക്ഷേമ ചോദിച്ചു അവിടെ കൊടുക്കുവാനുള്ള കല്ലുകൾ എത്രയും വേഗം അടുത്ത ദിവസങ്ങളിൽ ഏൽപ്പിക്കണമെന്ന് അയാളോട് ആവിശ്യപ്പെട്ടു. തെറ്റ് മനസ്സിലാക്കി മാതാവിനോട് അയാൾ പ്രാർത്ഥിച്ചു. അങ്ങനെ തൊട്ട് അടുത്ത ദിവസങ്ങളിൽ തന്നെ ആ വലിയ കല്ലുകൾ അവിടെ എത്തിക്കാൻ അവിടെയുള്ള ആനകളെയും ഹുക്രഫോർഡ് വിട്ടുകൊടുത്തു. ഇനി ദുസ്വപ്നം ഇനിയും ആവർത്തിക്കാതിരിക്കാനും അതിന്റെ പ്രായശ്ചിത്തതിനുമായി അദ്ദേഹം ഒരു കൊമ്പനാനയുടെ ഓട്ട് കൊണ്ടുള്ള ചെറിയ രൂപം മാതാവിന് സമർപ്പിച്ചു. ഇന്നും ദുസ്വപ്നങ്ങളിൽ നിന്ന് മുക്തി നേടാൻ വിശ്വാസികൾ ആ ഓട്ട് കൊണ്ടുള്ള ആനയുടെ രൂപത്തെ തൊട്ട് മാതാവിനോട് പ്രാർത്ഥിക്കാറുണ്ട്. ഈ കൊച്ചു ആനയുടെ രൂപം തിരുനാൾ നാളുകളിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളു. മാതാവിന്റെ തിരുസ്വരൂപ കൂടിന് അടുത്ത് താഴെയാണ് ഉണ്ടാവുക. കൂടാതെ കയർ, തോണി/വള്ളം പോലുള്ള വസ്തുക്കളും നമുക്ക് കാണാൻ സാധിക്കും അതിനും ഓരോ കാര്യങ്ങൾ ഉണ്ടെന്നാണ് പറയുന്നത്. 1550നും 1600 നുമിടയിൽ ഒരു പായ്ക്കപ്പൽ പാരിസിൽ / ഇറ്റലിയിൽ നിന്നും അറബിക്കടലിലൂടെ സഞ്ചരിക്കുമ്പോൾ കാറ്റും,കോളും കാരണം കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കപ്പിത്താൻ കപ്പലിന്റെ പ്രേത്യേക അറയിൽ സൂക്ഷിച്ചിരുന്ന ദൈവമാതാവിന്റെ തിരുസ്വരൂപത്തോട് പ്രാർത്ഥിക്കുകയുണ്ടായി. അങ്ങനെ അതിന്റെ ഫലമായി കടലും, കാലാവസ്ഥയും ശാന്തമാവുകയും കപ്പൽ തുമ്പോളി തീരത്ത് വന്നുനിൽക്കുകയും ചെയ്തു. അപ്പോൾ കപ്പിത്താന് കിട്ടിയ ദർശന പ്രേകാരം കപ്പലിൽ ഉണ്ടായിരുന്ന ദൈവമാതാവിന്റെ തിരുസ്വരൂപം തുമ്പോളി പള്ളിയിൽ പ്രേതിഷ്ഠിക്കാൻ ഏല്പിച്ചു. അങ്ങനെ ഇന്ത്യാ|ഭാരതത്തിൽ തന്നെ ആദ്യമായി ദൈവമാതാവിന്റെ തിരുസ്വരൂപം മതപരമായ ആചാരനുഷ്ടനങ്ങളോടെ പ്രേതിഷ്ഠിക്കപ്പെടുന്നത് തുമ്പോളിലാണ്. ഇത് ചരിത്രപരമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ പറയുവാൻ സാധിക്കും, തുമ്പോളിമാതാവിനെ ‘കപ്പലോട്ടക്കാരി അമ്മ'മാതാവ് എന്നും ‘നാവികരുടെ അമ്മ' എന്നും വിളിക്കുന്നു കാരണം തുമ്പോളി മാതാവ് ഇവിടെക്ക് കപ്പലിൽ വന്നതിനാലാണ്. കൂടാതെ ഇത് തന്നെയാണ് ഈ തീർത്ഥാടന കേന്ദ്രത്തിന്റെ പ്രശസ്തി. ദൈവമാതാവിന്റെ മറ്റുള്ള തിരുസ്വരൂപങ്ങളെ വെച്ച് നോക്കുമ്പോൾ ഒരു പ്രേത്യേക ഭംഗിയും, നിത്യ ചൈതന്യവും, തേജ്വസും തോന്നിപ്പിക്കുന്ന തരത്തിലാണ് തുമ്പോളി മാതാവിന്റെ അത്ഭുത തിരുസ്വരൂപത്തെ മറ്റ് രൂപങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത്. മാതാവിന്റെ തിരുസ്വരൂപത്തിന് നമ്മൾ ഒന്നു ശ്രദ്ധിച്ചു നോക്കിയാൽ മുഖത്തിൽ പല ഭാവമാറ്റങ്ങൾ വരുന്നതായി കാണാം. അതേപോലെ തന്നെ പള്ളിയുടെ പുറകിലെ തീരദേശ റോഡിനു സമീപത്തെ പള്ളി മുഖവാര കുരിശ്ശടിയിലെ മാതാവിന്റെ തിരുസ്വരൂപത്തിനും (ആ രൂപം തുമ്പോളി മാതാവിന്റെ തിരുസ്വരൂപത്തിന്റെ മറ്റൊരു വലിയ രൂപമാണ്). മേൽപറഞ്ഞപോലെ ചില പ്രേത്യകതകളും, ഭാവമാറ്റങ്ങളും ഉണ്ടാവുന്നതായി ശ്രെദ്ധിച്ചാൽ കാണാം. 1585 ലാണ് ഫാ. ജയ്കൊമോ ഫിനിഷ്യോ തുമ്പോളിപള്ളിയിൽ വെച്ച് ആദ്യമായി Confraternity - Visionary Community അഥവാ കൊമ്പ്രെര്യാ|കൊമ്പ്രിയ ദർശന സാഹോദര്യം സ്റ്റാപിച്ചത്. കൂടാതെ അദ്ദേഹം തുമ്പോളിപ്പള്ളിക് മറ്റു സഹായങ്ങളും ചെയ്തിട്ടുണ്ട്. ഇവിടുത്തെ കൊമ്പ്രിയ/ദർശന സാഹോദര്യത്തിന്റെ ഒരു ബൈലോ പല ദേവാലയങ്ങളും അതിന്റെ പ്രാധാന്യം കണക്കാക്കികൊണ്ട് ആവിശ്യപ്പെട്ട് മുന്നോട്ട് വരാറുണ്ട്(പണ്ട് ആയാലും ഇപ്പോഴായാലും വരുന്നു). മാത്രവുമല്ല മൂത്തേടത്ത് രാജാവ് യുദ്ധം അവസാനിപ്പിക്കുവാനായി മാതാവിനോട് പ്രാർത്ഥിച്ചുക്കൊണ്ട് ഒരു സമാധാന സന്ധി/ശാന്തി പ്രസ്താവന പുറപ്പെടുവിക്കുകയും അത് കൊച്ചി രാജാവും, ഇളടത്തു രാജാവും അത് അംഗീകരിക്കുകയും അതിന്റെ ഫലമായി 1607 ൽ അദ്ദേഹം ആനയുടെ ഒറ്റക്കൊമ്പിൽ തീർത്ത മാതാവിന്റെ ‘സാൾവേ രൂപം' തുമ്പോളിമാതാവിന് സമർപ്പിച്ചു. ഇന്നും തിരുനാൾ ദിനങ്ങളിൽ ‘സാൾവെ ലിറ്റിനി/ലദിഞ്ഞുനും' തിരുനാൾ പ്രദക്ഷിണത്തിലും മാതാവിന്റെ തിരുസ്വരൂപത്തോട് കൂടി എഴുന്നള്ളിക്കുന്നു. 2009 ലാണ് ദേവാലയം അവസാനമായി പുനർനവീകരണം നടന്നത്. റീ-പ്ലാസ്റ്റിലൂടെ അതിന്റെ തനിമയും, പൈതൃകവും നഷ്ടപ്പെടാതെ തന്നെയാണ് നവികരിച്ചത്. 1599 മുതലാണ് തുമ്പോളി മാതാവിന്റെ കൊമ്പ്രിയ/ദർശന തിരുനാളായ തുമ്പോളിപ്പെരുന്നാൽ ഔദ്യോദികമായി ആരംഭിച്ചത്. ആദ്യ കാലത്ത് ഒന്നര നൂറ്റാണ്ട് മുമ്പ് വരെ മറിയത്തിന്റെ സ്വർഗ്ഗരോഹണ തിരുനാൾ ആയിരുന്നു ആഘോഷിച്ചിരുന്നത്. പിന്നീടാണ് മറിയത്തിന്റെ അമലോത്ഭവ തിരുനാൾ ആഘോഷിക്കാൻ തുടങ്ങിയത്. എന്നാൽ തീയതിയിലും, മാസത്തിലും മാറ്റം വരുത്തിയത് അല്ലാതെ തിരുനാൾ ചടങ്ങുകൾക്കോ, ആചാരനുഷ്ട്ടനങ്ങൾക്കോ മാറ്റം വരുത്തിട്ടില്ല ഇതുവരെ.

എത്തിച്ചേരാൻ

[തിരുത്തുക]

തുമ്പോളിയിലേക്ക് - ആലപ്പുഴ നഗരത്തിൽ നിന്ന് 6 Km, കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 80 Km, കൊച്ചി നഗരത്തിൽ നിന്ന് 60 Km, ചേർത്തലയിൽ നിന്ന് 20 Km, കുട്ടനാട്ടിൽ നിന്ന് 24 Km, ചങ്ങനാശ്ശേരിയിൽ നിന്ന് 34 Km, കായംകുളംത്തുനിന്ന് 52 Km ആയാണ് തുമ്പോളി സ്ഥിതി ചെയ്യുന്നത്. • ആലപ്പുഴ - തുമ്പോളി - അർത്തുങ്കൽ - ചെല്ലാനം - തോപ്പുംപ്പടി - കൊച്ചി തീരദേശ സംസ്ഥാന പാത66SH66 റോഡ് വഴിയും • നാഷണൽ ഹൈവേ/NH66 റോഡ് വഴിയും എത്തിച്ചേരാം. തുമ്പോളി ജംഗ്ഷൻ ഉള്ളിൽ പടിഞ്ഞാറാണ്. • SH66, NH66 ഇവ രണ്ടും തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നു തുമ്പോളി, ഈ രണ്ടു റോഡിലെയും പ്രധാന ജംഗ്ഷൻ കൂടിയാണിത്. • അടുത്തുള്ള Ksrtc Bus സ്റ്റേഷൻ/സ്റ്റാൻഡ് ആലപ്പുഴ KSRTC ഡിപ്പോ യാണ്. • അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തുമ്പോളി റെയിൽവേ സ്റ്റേഷൻ പിന്നെ അടുത്തുള്ളത് ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ഡിപ്പോയുമാണ്. •

തുമ്പോളിപ്പെരുന്നാൾ/തിരുനാൾ

[തിരുത്തുക]

തുമ്പോളി പള്ളിയിലെ തുമ്പോളി ഔവർ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്‌ഷൻ്റെ വാർഷിക കോൺഫ്രറ്റേണിറ്റി / പരിശുദ്ധ അമലോത്ഭവ മാതാവിന്റെ കൊമ്പ്രിയ/ദർശന തിരുനാളായ തുമ്പോളിപ്പെരുന്നാൾ വളരെ ചരിത്രപരവും പ്രസിദ്ധവുമായ തിരുനാൾ ആഘോഷമാണ്. എല്ലാ വർഷവും നവംബർ 27 മുതൽ ഡിസംബർ 15 വരെയാണ് തിരുനാൾ ഇവിടെ സാഘോഷം ആഘോഷിക്കപ്പെടുന്നത്. പ്രധാന തിരുനാൾ ഡിസംബർ 08 നാണ് ആഘോഷിക്കുക. കാലങ്ങളായി (കൊടിയേറ്റ് മുതൽ നടത്തുറക്കൽ ദിനം വരെ) തിരുനാൾ ദിനങ്ങളിൽ നടക്കുന്ന പ്രത്യേക പ്രാർഥന അനുഷ്ഠാനമായ സാൽവേ ലദീഞ്ഞിൽ ദർശന സമൂഹാംഗങ്ങൾ ദേവാലയ മധ്യത്തിൽ സ്ഥാന വസ്ത്രങ്ങൾ അണിഞ്ഞ് ഇരു വശങ്ങളിലായി നിരന്ന് ഭക്തിയോടെ ദിവ്യരൂപം (സാൾവെ രൂപം) വഹിക്കുന്ന കാർമികനോടൊപ്പം ഈ പ്രത്യേക തിരുകർമത്തിന്റെ ഭാഗമാകും. പുഷ്പം, സുഗനധ ദ്രവ്യം, ധൂപം എന്നിവ കൊണ്ടും ദൈവ മാതാവിന്റെ ദിവ്യ രൂപത്തിൽ അർച്ചന അർപ്പിക്കുന്ന ഭക്തി സാന്ദ്രമായ അനുഭവം തിരുനാൾ നാളുകളിൽ മാത്രമുള്ളതാണ്. ഇതിൽ ഉപയോഗിച്ചു വരുന്ന സാൾവേ രൂപം ആനയുടെ ഒറ്റക്കൊമ്പിൽ തീർത്ത ദൈവമാതാവിന്റെ സാൾവേ രൂപം വളരെ പ്രസിദ്ധവും , വിശ്വാസപരവുമാണ്. ഈ രൂപം 1607 - ൽ മൂത്തേടത് രാജാവ് സമ്മർപ്പിച്ചതാണ്. ഇന്നും ഇത് സംരക്ഷിച്ചു വരുന്നു. ഈ രൂപത്തിന്റെ മനോഹാരിത വർധിപ്പിക്കുന്ന തരത്തിൽ വെള്ളി/സ്വർണ്ണ നിറത്തിൽ വർണക്കല്ലുകൾ പതിപ്പിച്ച ലോഹ നിർമിതമായ ആർച്ച് രൂപത്തിലുള്ള വൈഭവമാർന്ന ഒരു ആർട്ട്‌വർക്കും ദൃശ്യമാണ്. നവംബർ 27 ഉച്ചകഴിഞ്ഞു 4 മണിക്കൂശേഷം തിരുന്നാളിന്റെ ആരംഭം/ വരവ് അറിയിച്ചുകൊണ്ടുള്ള ‘തിരുനാൾ സന്ദേശ വിളംബര റാലി' വലിയൊരു ജനപങ്കാളിതത്തോടെയുള്ള വലിയ പ്രേത്യേകതയാണ്. നവംബർ 28 രാത്രി 8 ന് ശേഷമാണു ചരിത്ര പ്രസിദ്ധമായ തുമ്പോളി മാതാവിന്റെ തിരുനാൾ കൊടിയേറ്റ് നടക്കുക. ഇതിൽ ആയിരത്തിഅഞ്ഞൂറിലേറെ വിശ്വാസി ജനങ്ങൾ കൈയിൽ കത്തിച്ചുവെച്ച മെഴുകുതിരി, തിരുനാൾ കൊടി ഉയരുമ്പോൾ ഉയർത്തിപിടിച്ചുകൊണ്ടാണ് ആ ധന്യ മൂഹൂർത്തത്തിൽ പങ്കെടുക്കുന്നത്. ഇത് കാണുവാനായി ദൂരദേശങ്ങളിൽ നിന്ന് പോലും ഇവിടെ ജനങ്ങൾ അന്ന് വരാറുണ്ട്. ഡിസംബർ 06 അന്ന് രാത്രി 12 മണിക്കാണ് മാതാവിന്റെ അത്ഭുത തിരുസ്വരൂപം പൊതു വണക്കത്തിനായി നടതുറന്ന് കൊടുക്കുന്നത്. തിരുനാളിനോട് അനുബന്ധിച്ചു നടത്തുറക്കൽ ദിവസം മാതാവിനെ പൊതു വണക്കത്തിനായി തിരുസ്വരൂപം പ്രധാന അൾത്താരയിൽ നിന്ന് താഴേക്ക് കൊണ്ടുവരുകയും മാതാവിന്റെ അത്ഭുത തിരുസ്വരൂപത്തെ നന്നായി സുവർണ്ണ പട്ട് കൊണ്ട് അണിയിച്ചൊരുക്കുകയും, തുടർന്ന് മാതാവിനെ തിരുആഭരണങ്ങൾ ചാർത്തുകയും ചെയ്യുന്നു. ഇതിൽ തിരുആഭരണങ്ങളുടെ കൂട്ടത്തിൽ കൊച്ചി രാജാവ് 16- നൂറ്റാണ്ടിൽ സമർപ്പിച്ച വിലമതിക്കാവുന്ന ആഭരണങ്ങളും ഉണ്ട്.(കാലാ കാലങ്ങളായി ചാർത്താറുള്ള ആഭരണങ്ങൾ മാത്രമേ പൊതുവെ മാതാവിന് ചാർത്താറുള്ളു. ബാക്കിയുള്ളവ എണ്ണി തിട്ടപ്പെടുത്തിയും, രേഖപെടുത്തിയും വെയ്ക്കുന്നു). അങ്ങനെ മാതാവിനെ വളരെ അതീവ മനോഹരമായി ഒരു രാജ്ഞിയെപ്പോലെ ഒരുക്കിയാണ്, പതിനായിരക്കണക്കിന് ജനങ്ങൾക്ക് പൊതു വണക്കത്തിനായി നടതുറന്നു കൊടുത്ത് തിരുമുഖ ദർശനം ചെയ്യുന്നത്. ഡിസംബർ 07 ന് വെസ്പര ദിനം തുടർന്ന് ഡിസംബർ 08 നാണ് പ്രധാന തിരുനാൾ ദിനം. അന്നേ ദിവസം വൈകുന്നേരം 5 മണിക്കാണ്, 2 മണിക്കൂർ മേലെനീളുന്ന ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം. വർഷത്തിൽ ഒരിക്കൽ മാത്രമേ തുമ്പോളി മാതാവിന്റെ ചരിത്ര പ്രസിദ്ധമായ അത്ഭുത തിരുസ്വരൂപം പള്ളികുള്ളിൽ നിന്നും പുറത്തേക്കെടുക്കുന്നത്. വിശ്വാസികൾ പൂക്കളും,വെറ്റിലയും,സുഗന്ധവ്യഞ്ജനങ്ങൾ എന്നിവക്കൊണ്ട് മാതാവിനെ ആനയിച്ചു എഴുന്നേള്ളിക്കുന്നു. മാതാവിന്റെ തിരുസ്വരൂപം പുറത്തേയ്ക്ക് എഴുന്നള്ളിക്കാൻ എടുക്കുമ്പോഴും, കടപ്പുറത്തെ കുരിശ്ശടി ചുറ്റുമ്പോഴും,പിന്നെ തിരിച്ചു പള്ളിയിലേക്ക് പ്രവേശിക്കുമ്പോഴും എല്ലാരും വലിയ സ്വരത്തിൽ മാതാവിനെ എന്റെ അമ്മേ മാതാവേ എന്ന് വിളിച്ചുകൊണ്ടു പ്രാർത്ഥിക്കും. തുമ്പോളിയിൽ ഡിസംബർ - 07, 08, 15 എന്നീ ദിവസങ്ങളിൽ ജനലക്ഷങ്ങൾക്കൊണ്ട് നിറഞ്ഞിരിക്കും. ഡിസംബർ 15 നാണ് എട്ടാംമിടം തിരുനാൾ അന്ന് വൈകീട്ട് അമ്മമാരുടെയും സഹോദരികളുടെയും (സ്ത്രീകളുടെ) നേതൃത്വത്തിൽ എട്ടാംമിട തിരുനാൾ പ്രദക്ഷിണം നടക്കുന്നു. വളരെ അപൂർവം ദേവാലയങ്ങളിൽ മാത്രമേ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രദക്ഷിണം നടക്കുന്നത് നമുക്ക് കാണാൻ സാധിക്കുകയുള്ളു. അന്ന് രാത്രി 12 മണിക്കാണ് തിരുസ്വരൂപ നട അടക്കലും, തിരുനാൾ കൊടി ഇറങ്ങുന്നത്തോടെയാണ് പെരുന്നാൾ അവസാനിക്കുന്നത്. പിന്നെ അടുത്ത തിരുന്നാളിന്നായുള്ള കാത്തിരിപ്പ്. നവംബർ 28 മുതൽ ഡിസംബർ 15 വരെയുള്ള ദിവസങ്ങളിൽ വിവിധ സമയക്രേമത്തിൽ ജപമാല,ദിവ്യബലി, നൊവേന,ലേദിഞ്ഞു,ആരാധന എന്നിവ ഉണ്ടായിരിക്കും. ഡിസംബർ 06 മുതൽ ഡിസംബർ 15 വരെയാണ് ഏറ്റവും പ്രധാനപെട്ട തിരുനാൾ ദിനങ്ങൾ എന്ന് പറയുന്നത് കാരണം പള്ളിയും, പള്ളി പരിസരവും മുതൽ കടപ്പുറം വരെയും പല വർണ്ണങ്ങളാലും,കട കമ്പോളങ്ങൾ, കർണ്ണിവൽ, ഇല്ലുമിനേഷൻ ലൈറ്റ്കൾ ക്കൊണ്ട് നിറഞ്ഞിരിക്കും. മാതാവിന് ദീപക്കാഴ്ച, പട്ടും കിരീടം സമർപ്പണം, സാരീ സമർപ്പണം എന്നിവയും ഉണ്ടാവും. [ഒന്നര നൂറ്റാണ്ട് മുമ്പ് വരെ തുമ്പോളി മാതാവിന്റെ തിരുനാൾ ആഘോഷം നടത്തിരുന്നത് ഓഗസ്റ്റ് മാസം സ്വർഗ്ഗരോപിത മാതാവിന്റെ തിരുനാൾ ആയിരുന്നു. പിന്നീടാണ് 1854 ശേഷം ഡിസംബറിലേക്ക് മാറ്റിയത് എന്നാൽ മാസത്തിലും, തീയതിയിലും മാറ്റം വന്നത് അല്ലാതെ തിരുനാൾ ചടങ്ങുകൾക്കോ ആചാരങ്ങൾക്കോ മാറ്റം വരുത്തിട്ടില്ലാ.

  • ജൂലൈ 3 - വിശുദ്ധ തോമാസ്ലിഹായുടെ തിരുനാൾ. ജൂലൈ ആദ്യത്തെ ഞായർ അല്ലങ്കിൽ രണ്ടാമത്തെ ഞായർ സെന്റ്. തോമസിന്റെ ഇടവക തിരുനാൾ ആഘോഷിക്കുന്നു. അതോടൊപ്പം വിശുദ്ധ പത്രോസിന്റെയും തിരുനാൾ ആഘോഷം. സെപ്റ്റംബർ 1 മുതൽ 8 ന് വരെ കന്യകമാറിയത്തിന്റെ ജനന തിരുനാൾ ആഘോഷം. ഒക്ടോബർ 1 മുതൽ 31 വരെ കൊന്തമാസ (കൊന്ത നമസ്കാരം) ആഘോഷം എന്നിവയാണ് തുമ്പോളിയിലെ മറ്റു തിരുനാൾ ആഘോഷം.

തിരുകർമ്മം/നേർച്ചകൾ

[തിരുത്തുക]

തുമ്പോളി മാതാവിന്റെ പ്രധാന നേർച്ച എന്ന് പറയുമ്പോൾ ‘പട്ടും കിരീടം' സമർപ്പണം -മാണ്. കൂടാതെ സാരീ സമർപ്പണം, അടിമ സമർപ്പണം, സ്വർണ്ണം, വെള്ളി സമർപ്പണം, ആൾരൂപം, ഉരുപടികൾ വെച്ച് സമർപ്പൺ, നോട്ട് മാല, പൂമാല , പായസം എന്നിവയാണ് മറ്റു നേർച്ച-കാഴ്ചകൾ.

  • ഞായർ - രാവിലെ 5 മണിക്ക് പ്രഭാത പ്രാർത്ഥന, ജപമാല, 6 Am ന്, ദിവ്യബലി, 8.30 ന് ദിവ്യബലി, 5.30 Pm ന് ദിവ്യബലി.
  • തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 5.30 ന് പ്രഭാത പ്രാർത്ഥന, ജപമാല, 6.30 Am ന് ദിവ്യബലി, 5.30 ന് ദിവ്യബലി.
  • വ്യാഴം- വൈകീട്ട് 5 ന് തോമാസ്ലിഹായുടെ നൊവേന, തുടർന്ന് ദിവ്യബലി.
  • വെള്ളിയാഴ്ച- എല്ലാ മാസആദ്യ വെള്ളിയാഴ്ച ഇടവകയിലെ രോഗികൾക്ക് വീടുകളിൽ വന്ന് ദിവ്യകാരുണ്യം നൽകുന്നു. കൂടാതെ എല്ലാ വെള്ളിയാഴ്ചയും ആരാധന വൈകിട്ടു ഉണ്ടായിരിക്കും.
  • ശനിയാഴ്ച - ദൈവമാതാവിന്റെ പ്രേത്യേക മാധ്യസ്ഥ സഹായം തേടുന്ന ദിവസം. അന്ന് രാവിലെ 5.30 ന് പ്രഭാത പ്രാർത്ഥന, ജപമാല, ദിവ്യബലി, മാതാവിന്റെ നൊവേന. വൈകീട്ട് 4.15 pm ന് മാതാവിന്റെ നൊവേന, 4.50 ന് ദിവ്യബലി, 5.30 ന് ആരാധന, 6.00 മണിക്ക് മെഴുകുതിരി പ്രദക്ഷിണം, തുടർന്ന് നേർച്ച ഭക്ഷണം.

അമലോത്ഭവ മാതാവായ തുമ്പോളി മാതാവിനോട് പ്രേത്യേകമായി പ്രാർത്ഥിക്കുവർക്ക് ലഭിക്കുന്ന അനുഗ്രങ്ങൾ സന്താന ലേഭ്ധി, വിവാഹ തടസം മാറൽ, നല്ല അനുയോജ്യമായ ജോലി ലഭിക്കുവാൻ, കടൽ - കാർഷിക സമൃധി, കടൽ-കര അപകടങ്ങളിൽ സംരക്ഷണം, രോഗ ശാന്തി, രോഗങ്ങളിൽ നിന്നുള്ള വിടുതൽ, പൈശാചിക ബന്ധനങ്ങൾ മറുവാൻ, കുടുംബ പ്രശ്നം മറുവാൻ എന്നിവയാണ്.

പള്ളിയിലെ സന്ദർശന സമയം രാവിലെ 5.30 Am മുതൽ രാത്രി 8 Pm വരെയാണ്.

പ്രേത്യേകതകൾ

[തിരുത്തുക]
  • AD 6 നൂറ്റാണ്ടിൽ ഓലമെയ്ച്ചുള്ള ആദ്യ പള്ളി സ്ഥാപിച്ചു. ഈ പള്ളി തോമാപ്പള്ളി എന്ന് അറിയപ്പെട്ടു.
  • പിന്നീട് 1600 ൽ കല്ലും തടിയുമുപയോഗിച്ച് പള്ളി സ്ഥാപിക്കപെടുന്നു.
  • 1730 -ൽ നിലവിലെ ഇപ്പോൾ കാണുന്ന ദേവാലയത്തിന്റെ നിർമ്മാണം പൂർത്തീകരിക്കപ്പെടുന്നത്. 2030 മത്തെ വർഷത്തിൽ ദേവാലയം സ്റ്റാപിക്കപ്പെട്ടിട്ട് 432 വർഷം പൂർത്തീകരിക്കുന്ന ജൂബിലി വർഷാഘോഷമാണ് വരാൻ പോകുന്നത്.(AD 6 നൂറ്റാണ്ടിലെ തോമപ്പള്ളിയും, 820 ലെ മുത്തപ്പൻ കുരിശും വെച്ച് കണക്കനുസരിച് നോക്കുമ്പോൾ 1200 വർഷത്തിന് മേലെയാണ് തുമ്പോളിക്ക് പാരമ്പര്യവും, പഴക്കവും ഉള്ളത്.)
  • പോർച്ചുഗീസുകാർ സ്ഥാപിച്ചതാണ് ഈ പള്ളി.
  • ഡച്ച്ക്കാരെ ഭയന്ന് മാതാവിന്റെ തിരുസ്വരൂപം കുറേക്കാലം കടപ്പുറത്തെ കുരിശ്ശടിയിൽ സൂക്ഷിച്ചിരുന്നു. ആ കുരിശ്ശടി നല്ല ഭിത്തിക്കനം ഉള്ളതാണ്.
  • കാലപഴക്കം, പാരമ്പര്യം, പൈതൃകം, ചരിത്രപ്രാധാന്യം, മറ്റു പ്രത്യേകതകൾ എന്നിവ പരിഗണിച്ചുകൊണ്ട് ‘മൈനർ ബസിലിക്ക'തീർത്ഥാടന ദേവാലയമായി പ്രഖ്യാപിക്കുവാൻ ഉൾപെടുത്തിട്ടുള്ള പള്ളിയാണിത്.
  • 1500 - 1600 നും ഇടയിൽ ഭാരതം /ഇന്ത്യയിൽ ആദ്യമായി ദൈവമാതാവിന്റെ തിരുസ്വരൂപം പ്രേതിഷ്ഠിക്കപ്പെടുന്നത് തുമ്പോളി പള്ളിയിലാണ്. കപ്പലോട്ടക്കാരി മാതാവ്/നാവികരുടെ അമ്മ എന്നും വിളിക്കുന്നു അറിയപ്പെടുന്നു. കപ്പലിൽ വന്നതിനാൽ)
  • AD 820 ൽ സ്റ്റാപിക്കപ്പെട്ട മുത്തപ്പൻ കുരിശ്. 290 വർഷങ്ങൾക്ക് ശേഷം വീണ്ടും പുതിയ കൽകുരിശ് സ്ഥാപിച്ചു.
  • 19 ദിവസം നീണ്ട് നിൽക്കുന്ന തിരുനാൾ ആഘോഷം. കേരളത്തിലെ അതിപുരാതന ദേവാലയങ്ങളിൽ ഒന്നും, മാതാവിന്റെ മരിയൻ തിരുനാളുകളിൽ ഏറ്റവും വലിയ തിരുനാളിൽ ഒന്നുമാണ് തുമ്പോളിപ്പെരുന്നാൾ - നവംബർ 27 മുതൽ ഡിസംബർ 15 വരെ.
  • 1585 -ൽ ഫാ. ജയ്കൊമോ ഫിനിഷ്യയോയാണ് തുമ്പോളിയിൽ വെച്ച് ആദ്യം Confraternity -Visionary Community അഥവാ കൊമ്പ്രെര്യ/കൊമ്പ്രിയ ദർശന സമൂഹം സ്റ്റാപിക്കുന്നത്.
  • 1599 - ലാണ് തുമ്പോളി മാതാവിന്റെ തിരുനാളായ തുമ്പോളിപ്പെരുന്നാൾ ഔദ്യോദികമായി ആരംഭിച്ചത്.
  • പ്രധാന മദ്ബ്ഹാ/അൾത്താര ആകർഷകമായ കൊത്തുപണികളാൽ മനോഹരവും, വെറും കൈകൾകൊണ്ട് കൊത്തിയെടുത്തിട്ടുള്ള അൾത്താര 5 തൂണുകളിലായി ഒറ്റതടിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇൻഡോ-പോർച്ചുഗീസ് ബറോഖ് ശൈലിയിൽ ചുണ്ണാമ്പ്, വരാൽപശ, കുമ്മായം എന്നീ സുർഖി മിശ്രിതത്തിലാണ് പള്ളി നിർമ്മിച്ചിട്ടുള്ളത്.
  • 2009 ൽ പള്ളി റീപ്ലാസ്റ്റിലൂടെ അതിന്റെ തനിമ നഷ്ടപ്പെടാതെ പുനർനവീകരണം നടന്നത്.
  • ആലപ്പുഴ ജില്ലയിൽ ‘‘ലീജീയൻ ഓഫ് മേരി യുടെ ഏറ്റവും വലിയ സീനിയർ കൂരിയയും ജൂനിയർ കൂരിയായും ഇവിടെയാണ്. കൂടാതെ വിൻസന്റ് ഡി പോൾ സൊസൈറ്റി എന്നീ സംഘടന കളുമുണ്ട്.
  • എട്ടാംമിടത്തിലെ തിരുനാൾ പ്രേദക്ഷിണം സ്ത്രീകളാണ് നേതൃത്വം വഹിക്കുന്നത്.
  • സാൾവേ ലിറ്റിനിക്ക് ഉപയോഗിച്ച് വരുന്ന ‘സാൾവെ രൂപം' 1607 ൽ മൂത്തേടത്തു രാജാവ് സമർപ്പിച്ചതാണ്, അത് ഇന്നും സംരക്ഷിച്ചു വരുന്നു.ഈ രൂപം തിരുനാൾ ദിനങ്ങളിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളു.
  • 1600 -ൽ കൊച്ചി രാജാവായ വീര കേരള രണ്ടാമൻ തുമ്പോളി പള്ളിയിൽ സന്ദർശിക്കുകയും പള്ളി പണിയിൽ സഹായിക്കുകയും ചെയ്തു. കൂടാതെ അദ്ദേഹം തുമ്പോളി മാതാവിന് വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങൾ സമർപ്പിക്കുകയും ചെയ്തു. ഇന്നും തിരുനാൾ ദിനങ്ങളിൽ മാതാവിന് ചാർത്താറുള്ള തിരുആഭരണങ്ങളിൽ കൊച്ചി രാജാവ് സമർപ്പിച്ച ആഭരണങ്ങളും അവയിൽ ഉണ്ട്.

ചിത്രശാല

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

<reference/> വർഗം- ആലപ്പുഴ ജില്ലയിലെ ക്രിസ്ത്യൻ തീർത്ഥാടന പള്ളികൾ https://www.keralatourism.org/1000festivals//assets/uploads/pdf/1530690314-0.pdf https://www.thumpolychurch.org[പ്രവർത്തിക്കാത്ത കണ്ണി] https://www.thumpolychurch.com[പ്രവർത്തിക്കാത്ത കണ്ണി]