ആലപ്പുഴ രൂപത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആലപ്പുഴ - രൂപത
സ്ഥാനം
രാജ്യം ഇന്ത്യ
പ്രവിശ്യതിരുവനന്തപുരം അതിരൂപത
അതിരൂപതആലപ്പുഴ
സ്ഥിതിവിവരം
വിസ്‌താരം333 കി.m2 (129 sq mi)
ജനസംഖ്യ
- ആകെ
- കത്തോലിക്കർ
(as of 2006)
7,00,000
1,35,000 (19.28%)
വിവരണം
ആരാധനാക്രമംലത്തീൻ റീത്ത്
കത്തീഡ്രൽമൗണ്ട് കാർമൽ കത്തീഡ്രൽ , ആലപ്പുഴ
ഭരണം
മാർപ്പാപ്പഫ്രാൻസിസ് മാർപ്പാപ്പ
മെത്രാൻഡോ.ജയിംസ് ആനാപറമ്പിൽ
വെബ്സൈറ്റ്
http://www.dioceseofalleppey.org/indexN.html

റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ ആലപ്പുഴ ആസ്ഥാനമാക്കിയുള്ള രൂപതയാണ് ആലപ്പുഴ രൂപത. റോമൻ കത്തോലിക്കാസഭയുടെ ഔദ്യോഗിക കുർബ്ബാന ക്രമമായ ലത്തീൻ ആരാധനാക്രമമാണ് ഇവിടെ പിന്തുടരുന്നത്. ഡോ.ജയിംസ് ആനാപറമ്പിൽ ആണ് നിലവിലുള്ള രൂപതാ മെത്രാൻ.

1952 ജൂൺ 19നു കൊച്ചി രൂപത വിഭജിച്ചാണ് ആലപ്പുഴ രൂപത രൂപീകരിച്ചത്. ഡോ. മൈക്കിൾ ആറാട്ടുകുളം ആയിരുന്നു പ്രഥമ മെത്രാൻ. 2004 ജൂൺ 17 വരെ വരാപ്പുഴ അതിരൂപതയുടെ കീഴിലായിരുന്ന ആലപ്പുഴ രൂപത പിന്നീട് തിരുവനന്തപുരം അതിരൂപതയുടെ ഭാഗമാക്കി.[1]

ആലപ്പുഴ രൂപതയിലെ പ്രധാന ദേവാലയങ്ങൾ / പള്ളികൾ.

1. അർത്തുങ്കൽ ബസിലിക്ക അർത്തുങ്കൽ അർത്തുങ്കൽ ബസിലിക്ക വലിയ തീർത്ഥാടന ദേവാലയം. 2. തുമ്പോളി പള്ളി സെന്റ്. തോമസ് പള്ളി, തുമ്പോളി മരിയൻ തീർത്ഥാടന ദേവാലയം തുമ്പോളി. 3. കത്തിഡ്രൽ ലത്തിൻ പള്ളി 4. കാട്ടൂർ പള്ളി 5. വനസ്വർഗം പള്ളി 6. പുന്നപ്ര_ പറവൂർ പള്ളികൾ 7. പൊള്ളതൈ പള്ളി 8. സെന്റ്. ആന്റണിസ് shrine ആലപ്പുഴ 9. മനക്കോടം പള്ളി 10. മാരാരിക്കുളം പള്ളി.

ആലപ്പുഴ രൂപതയുടെ പ്രധാനപ്പെട്ട രണ്ട് തീർത്ഥാടന ദേവാലയങ്ങൾ ഇവയാണ്.

  1. അർത്തുങ്കൽ ബസിലിക്ക അർത്തുങ്കൽ (ബസിലിക്ക തീർത്ഥാടന പള്ളി ).
  2. തുമ്പോളി പള്ളി തുമ്പോളി ( മരിയൻ തീർത്ഥാടന കേന്ദ്രം ).


ആലപ്പുഴ രൂപതയിലെ മെത്രാൻമാർ[തിരുത്തുക]

മെത്രാൻ ഭരണകാലം
ഡോ. മൈക്കിൾ ആറാട്ടുകുളം 1952 ജൂൺ 19 മുതൽ 1984 ഏപ്രിൽ 28 വരെ
ഡോ. പീറ്റർ എം. ചേനപ്പറമ്പിൽ 1984 ഏപ്രിൽ 28 മുതൽ 2001 ഡിസംബർ 9 വരെ
ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ 2001 ഡിസംബർ 9 മുതൽ2019 ഒക്ടോബർ 11 വരെ.
ഡോ.ജയിംസ് ആനാപറമ്പിൽ 2019 ഒക്ടോബർ 11 മുതൽ തുടരുന്നു

സാമൂഹിക പ്രവർത്തനങ്ങൾ[തിരുത്തുക]

രൂപതയുടെ നേതൃത്വത്തിൽ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. വീടുകളോട് ചേർന്ന് മഴവെള്ള സംഭരണികൾ നിർമ്മിക്കുക എന്ന ആശയം കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയത് ആലപ്പുഴ രൂപതയുടെ നേതൃത്വത്തിലാണ്.[2]

സ്ഥാപനങ്ങൾ[തിരുത്തുക]

സെൻറ് ആൻറണീസ് ഓർഫണേജ്: ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ സ്ഥാപിച്ച അനാഥാലയമാണ് ആലപ്പുഴ രൂപതാ ആസ്ഥാനമായ മൗണ്ട് കാർമ്മൽ കത്തീദ്രലിനു എതിർവശമായി സ്ഥിതി ചെയ്യുന്ന സെൻറ് ആൻറണീസ് ഓർഫണേജ് [3]. ആലപ്പുഴയുടെ വല്ല്യച്ചൻ എന്ന് അറിയപ്പെടുന്ന ദൈവദാസൻ മോൺസിഞ്ഞോർ റെയ്നോൾഡ്സ് പുരയ്ക്കലിന്റെയും[4] ആലഷുഴ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന ഡോ.മൈക്കിൾ ആറാട്ടുകുളത്തിന്റെ പിൻബലത്തോടെ പടുത്തുയർത്തിയ സ്ഥാപനത്തിൽ നിന്ന് പതിനായിരകണക്കിന് അനാഥ ബാലൻമാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ജോലി ചെയ്യുന്നു.[5]

അവലംബം[തിരുത്തുക]

  1. catholic-hierarchy
  2. ബിഷപ് ഡോ. പീറ്റർ ചേനപ്പറമ്പിൽ വികസനം സ്വപ്നംകണ്ട പാവങ്ങളുടെ പിതാവ്
  3. "സെൻറ് ആൻറണീസ് ഓർഫണേജ്".
  4. "Msgr. Reynolds Purackal of St Antonys Orphanage".
  5. "Details about orphanage and location".

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആലപ്പുഴ_രൂപത&oldid=3675283" എന്ന താളിൽനിന്ന് ശേഖരിച്ചത്