മെത്രാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു രൂപതയുടെ (ഭദ്രാസനത്തിന്റെ) അധിപനായ പ്രധാന പുരോഹിതൻ (മേല്പട്ടക്കാരൻ) ആണ് മെത്രാൻ അഥവാ ബിഷപ്പ്. ഈ സ്ഥാനം എപ്പിസ്ക്കോപ്പാ എന്നും അറിയപ്പെടുന്നു. മേൽനോട്ടക്കാരൻ എന്നർത്ഥമുള്ള എപ്പിസ്കോപ്പോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് എപ്പിസ്ക്കോപ്പാ എന്ന പദം ഉണ്ടായിട്ടുള്ളത്. മെത്രാൻ, ബിഷപ്പ്, എപ്പിസ്കോപ്പ എന്നീ വാക്കുകൾ മേല്പട്ടക്കാരൻ എന്നതിൻറെ പര്യായ പദങ്ങൾ ആണ്. വിവിധ സഭകൾ വിവിധ പേരുകൾ ഉപയോഗിക്കുന്നു എന്ന് മാത്രം.

ക്രൈസ്തവ അപ്പോസ്തോലിക സഭകളുടെ വിശ്വാസപ്രകാരം ശ്ലൈഹിക പിൻതുടർച്ചാവകാശിയാണ് മെത്രാൻ.

കത്തോലിക്കാ സഭ[തിരുത്തുക]

  • മേജർ ആർക്കിഎപിസ്ക്കോപ്പൽ (അർദ്ധ-സ്വയംശീർഷക) പൗരസ്ത്യ കത്തോലിക്കാ സഭകളിൽ സിനഡിൻറെ ഉപദേശപ്രകാരം വലിയ മെത്രാപ്പോലീത്ത മാർപ്പാപ്പയുടെ അനുമതിയോടെ മെത്രാനെ നിയമിക്കുന്നു. മെത്രാപ്പോലീത്തമാർക്ക് (ആർച്ചുബിഷപ്പ്) മറ്റ് ബിഷപ്പുമാരുടെ മേൽ അധികാരമുണ്ട്. കേരളത്തിലെ സിറോ മലബാർ, മലങ്കര സുറിയാനി കത്തോലിക്കാസഭ എന്നീ പൗരസ്ത്യ കത്തോലിക്കാ സഭകൾ ഈ ഗണത്തിൽ ഉൾപ്പെടുന്നു.
  • മറ്റ് സ്വയാധികാര (sui juris) പൗരസ്ത്യ കത്തോലിക്കാ സഭകളിൽ മാർപാപ്പ നേരിട്ട് മെത്രാപ്പോലീത്തമാരെയും എപ്പിസ്കോപ്പമാരെയും നിയമിക്കുന്നു.

ഓർത്തഡോക്സ് സഭകൾ[തിരുത്തുക]

കേരളത്തിലെ ഓർത്തഡോക്സ് സഭകളിൽ മെത്രാൻ അറിയപ്പെടുന്നത് മെത്രാപ്പോലിത്തയെന്നാണ്. മെത്രാപ്പോലീത്തയാണ് ഒരു ഭദ്രാസനത്തിന്റെ അധിപൻ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലും മെത്രാപ്പോലീത്തമാർ കാതോലിക്കായ്ക്ക് വിധേയപ്പെട്ടിരിക്കുന്നു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തലവനായ പൗരസ്ത്യ കാതോലിക്കോസിന് മലങ്കര മെത്രാപ്പോലീത്ത എന്ന ഒരു സ്ഥാനനാമം കൂടിയുണ്ട്.

മറ്റു സഭകൾ[തിരുത്തുക]

  • മാർത്തോമാ സുറിയാനി സഭയിൽ മെത്രാൻ അറിയപ്പെടുന്നത് എപ്പിസ്കോപ്പായെന്നാണ്. എപ്പിസ്കോപ്പായാണ് ഒരു ഭദ്രാസനത്തിന്റെ അധിപൻ. എപ്പിസ്കോപ്പാമാർ മാർത്തോമാ മെത്രാപ്പോലീത്തയ്ക്ക് വിധേയപ്പെട്ടിരിക്കുന്നു.
  • ചർച്ച് ഓഫ് സൗത്ത് ഇന്ത്യ അഥവാ സി.എസ്.ഐ സഭയിൽ മെത്രാൻ അറിയപ്പെടുന്നത് ബിഷപ്പ് എന്നാണ്. സിനഡിൻറെ ഉപദേശപ്രകാരം സി.എസ്.ഐ മോഡറേറ്ററാണ് ബിഷപ്പിനെ നിയമിക്കുന്നത്.
"https://ml.wikipedia.org/w/index.php?title=മെത്രാൻ&oldid=3558941" എന്ന താളിൽനിന്ന് ശേഖരിച്ചത്