സീറോ മലങ്കര കത്തോലിക്കാ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
DebateBetweenCatholicsAndOrientalChristiansInThe13thCenturyAcre1290.jpg
സിറോ മലബാർ കത്തോലിക്കാ സഭ
കൽദായ കത്തോലിക്കാ സഭ
സിറോ മലങ്കര സഭ
സിറിയക് കത്തോലിക്കാ സഭ
കോപ്റ്റിക് കത്തോലിക്കാ സഭ
എത്യോപ്യൻ കത്തോലിക്കാ സഭ
മാരൊനൈറ്റ് സഭ
അർ‌മേനിയൻ കത്തോലിക്കാ സഭ
അൽബേനിയൻ ബൈസന്റൈൻ കത്തോലിക്കാ സഭ
ബൈലോറഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ
ബൾഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
ക്രൊയേഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ
ഗ്രീക്ക് ബൈസന്റൈൻ കത്തോലിക്കാ സഭ
ഹംഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
ഇറ്റാലോ അൽബേനിയൻ കത്തോലിക്കാ സഭ
മാസിഡോണിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ
റൊമാനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
റഷ്യൻ ബൈസന്റൈൻ കത്തോലിക്കാ സഭ
റുഥേനിയൻ കത്തോലിക്കാ സഭ
സ്ലോവാക്ക് ഗ്രീക്ക് കത്തോലിക്കാ സഭ
യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ

കത്തോലിക്കാ സഭയിലെ പൗരസ്ത്യറീത്തിൽ പെട്ട മേജർ ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭയാണ് സീറോ മലങ്കര കത്തോലിക്കാ സഭ (Syro-Malankara Catholic Church) അഥവാ മലങ്കര സുറിയാനി കത്തോലിക്കാ സഭ. മലങ്കര ഓർത്തഡോക്സ് സഭയിലെ ബഥനി സന്യാസ സമൂഹങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന മാർ ഇവാനിയോസ് 1930 സെപ്റ്റംബർ 20 നു് കത്തോലിക്കാ സഭയിൽ ചേർന്നതോടെയാണു് സീറോ മലങ്കര റീത്ത് രൂപംകൊണ്ടത്.

ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭയായിരുന്ന സീറോ മലങ്കര സഭയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 2005 ഫെബ്രുവരി10-നു് മേജർ ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭയായി ഉയർത്തി. ബസേലിയോസ് മാർ ക്ലീമിസ് ആണു് 2007 മാർച്ച് 5 മുതൽ ഈ സഭയുടെ മേജർ ആർച്ചുബിഷപ്പ്. കേരളത്തിൽ അഞ്ചും തമിഴ്‌നാട്ടിൽ ഒന്നും രൂപതകൾ ഉണ്ട്.ബസേലിയോസ്‌ ക്ലീമിസിനെ സഭയിലെ പ്രഥമ കർദ്ദിനാളായി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2012 ഒക്ടോബർ 24-ന് പ്രഖ്യാപനം ചെയ്തു. നവംബർ 24-ന് കർദ്ദിനാളായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു.

മലങ്കര കത്തോലിക്കാസഭയുടെ കുർബാന അന്ത്യോഖ്യൻ റീത്തിലാണ്. ഇതിൽ രഹസ്യ ഒരുക്കശുശ്രൂഷ അഥവാ തുയോബോ, പരസ്യവിഭാഗം, രഹസ്യ സമാപന ശുശ്രൂഷ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്.

ചിത്രശാല[തിരുത്തുക]

ഇതും കാണുക‍[തിരുത്തുക]