മലബാർ സ്വതന്ത്ര സുറിയാനി സഭ
മലബാർ സ്വതന്ത്ര സുറിയാനി സഭ | |
---|---|
വിഭാഗം | പൗരസ്ത്യ സഭ |
പ്രദേശം | കേരളം |
സ്ഥാപകൻ | അബ്രാഹം മാർ കൂറിലോസ് |
Origin | 1772. |
Separated from | മലങ്കര സിറിയൻ സഭ |
Congregations | 16 |
അംഗങ്ങൾ | 35,000 |
ആശുപത്രികൾ | 1 |
പ്രൈമറി സ്കൂളുകൾ | 3 |
സെക്കൻഡറി സ്കൂളുകൾ | 1 |
Other name(s) |
|
1772-ൽ മലങ്കര സഭയിൽ നിന്ന് പിരിഞ്ഞുണ്ടായ സഭയാണ് 'മലബാർ സ്വതന്ത്ര സുറിയാനി സഭ'. ഇതിന് 'തൊഴിയൂർ സഭ' എന്നും, 'അഞ്ഞൂർ സഭ' എന്നും പേരുണ്ട്. തൃശ്ശൂർ ജില്ലയിലെ
കുന്നംകുളത്തിനടുത്തുള്ള തൊഴിയൂർ ആണ് ആസ്ഥാനം.
തുടക്കം[തിരുത്തുക]
1751-ൽ മാർ ബസേലിയോസ് ശക്രള്ള കാതോലിക്കോസിനോടൊപ്പം കേരളത്തിലെത്തിയ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, 1772-ൽ കാട്ടുമങ്ങാട്ട് അബ്രഹാം റമ്പാനെ കൂറിലോസ് എന്ന പേരിൽ മെത്രാനായി വാഴിച്ചതോടെയാണ് ഈ സഭയുടെ തുടക്കം . അന്നത്തെ മലങ്കര മെത്രാപ്പോലീത്തയ്ക്ക് സമാന്തരമായി വാഴിയ്ക്കപ്പെട്ടതായതിനാൽ മലങ്കര മെത്രാപ്പോലീത്ത ഇതിനെ എതിർത്തു. തിരുവിതാംകൂർ,കൊച്ചി സർക്കാരുകൾ നിയമസാധുത്വം നല്കാത്തതിനാൽ പുതിയ മെത്രാൻ സഹോദരനായ ഗീവറുഗീസ് റമ്പാനോടൊപ്പം അഭയാർത്ഥിയായി മലബാർ ബ്രിട്ടീഷ് മലബാറിലെ ആഞ്ഞൂർ എന്ന സ്ഥലത്തേയ്ക്കും അവിടെ നിന്ന് തൊഴിയൂർ എന്ന സ്ഥലത്തേയ്ക്കും പോയി .അവിടെ താമസിച്ചു. പുതിയ ഒരു പള്ളിയും സഭയും കെട്ടിപ്പടുത്തു.
സിറിൽ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്തയാണ് ഇപ്പോൾ സഭയെ ഭരിച്ചുകൊണ്ടിരിക്കുന്നത്
മലങ്കരയിലെ ഇതര സഭകളുമായുള്ള ബന്ധം[തിരുത്തുക]
പിന്നീട്, ഈ സഭ പല നിർണായകഘട്ടങ്ങളിൽ മെത്രാൻ വാഴ്ച നടത്താൻ മറ്റു മലങ്കര സഭകളെ സഹായിച്ചിട്ടുണ്ട്.മലങ്കര സഭയെ പ്രതിസന്ധികളിൽ നിന്ന് മൂന്ന് വട്ടം കരകയറ്റിയിട്ടുണ്ട്. തൊഴിയൂർ സഭാദ്ധ്യക്ഷൻ കിടങ്ങൻ ഗീവറുഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത (1811-1829)യാണ് മലങ്കരയുടെ മാർ ദിവന്നാസിയോസ് രണ്ടാമൻ , പുന്നത്ര മാർ ദിവന്നാസിയോസ്, ചേപ്പാട്ട് മാർ ദിവന്നാസിയോസ് എന്നീ മെത്രാപ്പോലീത്തമാരെ വാഴിച്ചത്.
മലബാർ സ്വതന്ത്ര സുറിയാനി സഭ മാർത്തോമ്മാ സഭ മാർത്തോമ്മാ സഭയുമായി പൂർണ്ണ സംസർഗത്തിൽ കഴിയുന്നു. മെത്രാൻ അഭിഷേക ചടങ്ങുകളിൽ ഇരുസഭകളും അന്യോന്യം പങ്കെടുക്കണമെന്ന ധാരണ നിലവിലുണ്ട്. എങ്കിലും വിശ്വാസപരമായി മാർത്തോമ്മാ സഭയുമായി പൂർണ്ണ ഐക്യമില്ല. മാർത്തോമ സഭയുടെ നവീകരണ ആശയങ്ങൾ മലബാർ സ്വതന്ത്ര സുറിയാനി സഭ സ്വീകരിക്കുന്നുമില്ല.സുറിയാനി പാരമ്പര്യമുള്ള എല്ലാ സഭകളുടെയും ആരാധനാക്രമങ്ങൾ ഈ സഭയുടേതിന് സമാനമാണ്.