ബസേലിയോസ്‌ ക്ലീമിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോർ ബസേലിയോസ്‌ ക്ലീമിസ്
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജർ ആർച്ച്ബിഷപ് - കാതോലിക്കോസ്
സഭസീറോ മലങ്കര കത്തോലിക്കാ സഭ
അതിരൂപതതിരുവനന്തപുരം
ഭദ്രാസനംതിരുവനന്തപുരം
മുൻഗാമിസിറിൾ മാർ ബസേലിയസ്
വൈദിക പട്ടത്വംജൂൺ 11, 1986
വ്യക്തി വിവരങ്ങൾ
ജനനം (1959-06-15) ജൂൺ 15, 1959  (64 വയസ്സ്)
മുക്കൂർ, തിരുവല്ല

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അധ്യക്ഷനും സഭയിൽ നിന്നുള്ള പ്രഥമ കർദ്ദിനാളുമാണ് മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ്‌ ക്ലീമിസ് കാതോലിക്കാ ബാവാ.

ജീവിതരേഖ[തിരുത്തുക]

1959 ജൂൺ 15-ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ലക്ക് സമീപം മുക്കൂർ എന്ന സ്ഥലത്താണ് മാർ ക്ലീമിസ് ജനിച്ചത്. ഐസക്ക് തോട്ടുങ്കൽ എന്നായിരുന്നു ആദ്യനാമം. തിരുവല്ല മൈനർ സെമിനാരിയിലെ വിദ്യാഭ്യാസത്തിന് ശേഷം ആലുവാ മംഗലപ്പുഴ സെന്റ്.ജോസഫ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിട്ട്യൂട്ടിൽ നിന്ന് ഫിലോസഫിയിൽ ബിരുദവും(1979 -1982) പൂന പേപ്പൽ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദവും(1983 - 1986) നേടി.

1986 ജൂൺ 11-ന് പൗരോഹിത്യ പട്ടം സ്വീകരിച്ച അദ്ദേഹം ബാംഗ്ലൂർ ധർമ്മാരാം കോളേജിൽ ദൈവശാസ്ത്രത്തിൽ ബിരുദാനന്തരബിരുദ പഠനം (1986 -1989) നടത്തുകയും 1997-ൽ റോമിലെ ആഞ്ചലിക്കം സർവ്വകലാശാലയിൽ നിന്നും സഭൈക്യദൈവശാസ്ത്ര(Ecumenical Theology)ത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു.

തിരികെ കേരളത്തിലെത്തിയ അദ്ദേഹം ബത്തേരി രൂപതയുടെ വികാരി ജനറൽ സ്ഥാനം വഹിച്ചു. 18 ജൂൺ 2001-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ തിരുവനന്തപുരം രൂപതയുടെ സഹായമെത്രാൻ സ്ഥാനത്തേക്ക് നിയോഗിച്ചു. 15 ആഗസ്റ്റ് 2001-ൽ ഐസക്ക് മാർ ക്ലീമിസ് എന്ന പേരിൽ സ്ഥാനാരോഹിതനായി. 2003 സെപ്തംബെർ 11 -ന് തിരുവല്ല രൂപതയുടെ മെത്രാനായ അദ്ദേഹം തിരുവല്ല രൂപതക്ക് അതിരൂപത പദവി ലഭിച്ചതിനാൽ 2006 ജൂൺ 10-ന് തിരുവല്ല അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ് സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.[1] 2007 ജനുവരി 18-ന് മേജർ ആർച്ച് ബിഷപ്പായിരുന്ന മാർ സിറിൽ ബസേലിയോസ് നിര്യാണത്തെ തുടർന്ന് 2007 ഫെബ്രുവരി 10-ന് മാർ ക്ലീമിസിനെ സഭ ആ സ്ഥാനത്തേക്ക് മാർപ്പാപ്പായുടെ അംഗീകാരത്തോടെ തെരഞ്ഞെടുത്തു. 2007 മാർച്ച് 5-ന് അദ്ദേഹം മാർ ബസേലിയോസ്‌ ക്ലീമിസ് എന്ന നാമത്തിൽ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ വെച്ച് സീറോ-മലങ്കര കത്തോലിക്ക സഭയുടെ രണ്ടാമത്തെ മേജർ ആർച്ച് ബിഷപ്പ്സ്ഥാനത്തേക്ക് ആരോഹിതനായി.

കർദ്ദിനാൾ പദവി[തിരുത്തുക]

ബസേലിയോസ്‌ ക്ലീമിസിനെ സഭയിലെ പ്രഥമ കർദ്ദിനാളായി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2012 ഒക്ടോബർ 24-ന് പ്രഖ്യാപനം ചെയ്തു. നവംബർ 24-ന് കർദ്ദിനാളായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-25. Retrieved 2012-10-25.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബസേലിയോസ്‌_ക്ലീമിസ്&oldid=3814878" എന്ന താളിൽനിന്ന് ശേഖരിച്ചത്